Puri cooking tips Pinterest
Health

എണ്ണ കൂടുതലെടുക്കുമെന്ന ടെൻഷൻ വേണ്ട, പൂരി സോഫ്റ്റ് ആയി ഉണ്ടാക്കാൻ സിംപിൾ ടിപ്സ്

പൂരി ഉണ്ടാക്കാനെടുക്കുന്ന ​ഗോതമ്പുമാവിന്റെ ​ഗുണനിലവാരത്തിലും അവ കുഴയ്ക്കുന്ന പരുവത്തിലുമാണ് മൂക്കാൽ പങ്കുമുള്ളത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ലയാളികൾക്കിടയിൽ ജനപ്രിയമായ ബ്രേക്ക്ഫാസ്റ്റുകളിൽ ഒന്നാണ് പൂരി. എന്നാൽ എത്ര ശ്രദ്ധിച്ച് കഷ്ടപ്പെട്ട് ഉണ്ടാക്കിയാലും പൂരി അവസാനം പപ്പടം പരുവത്തിലാകും. എണ്ണയുടെ കാര്യം പറയേണ്ടതില്ല. പൂരി ഇഷ്ടമാണെങ്കിലും പാകം ചെയ്യുമ്പോഴുള്ള ഈ പാളിച്ചകൾ ഇവയോടുള്ള അസംതൃപ്തി വർധിപ്പിക്കും. എന്നാൽ ഇനി ടെൻഷൻ വേണ്ട, അധികം എണ്ണ വലിച്ചെടുക്കാത്തതും എന്നാൽ സോഫ്റ്റുമായ പൂരി തയ്യാറാക്കാം.

പൂരി ഉണ്ടാക്കാനെടുക്കുന്ന ​ഗോതമ്പുമാവിന്റെ ​ഗുണനിലവാരത്തിലും അവ കുഴയ്ക്കുന്ന പരുവത്തിലുമാണ് മൂക്കാൽ പങ്കുമുള്ളത്. എന്നാൽ കുഴയ്ക്കുമ്പോൾ ചില പൊടിക്കൈകൾ പ്രയോ​ഗിക്കുന്നത് പൂരിയെ കൂടുതൽ സോഫ്റ്റ് ആക്കാൻ സഹായിക്കും.

പാൽ ചേർക്കാം

പൂരിയ്ക്ക് വേണ്ടി കുഴയ്ക്കുന്ന മാവിൽ അൽപം പാൽ ചേർക്കുന്നത് പൂരി കുറഞ്ഞ അളവിൽ മാത്രം എണ്ണ വലിച്ചെടുക്കാൻ സഹായിക്കും. ഇത് പൂരി നല്ല സോഫ്റ്റ് ആകാനും സഹായിക്കും.

ഉപ്പിന്റെ അളവ്

മാവ് കുഴയ്ക്കുമ്പോൾ ഉപ്പ് നേരിട്ട് ചേർക്കുന്നതിന് പകരം വെള്ളത്തിൽ കലക്കി ചേർക്കുക. ഇത് മാവ് ഒരുപോലെ മൃദുവാകാൻ സഹായിക്കും.

ഫ്രിഡ്ജിൽ വെക്കുക

പൂരിക്ക് മാവ് കുഴച്ച ശേഷം 15-20 മിനിറ്റ് ഒരു അടപ്പുള്ള പാത്രത്തിൽ ഫ്രിഡ്ജിൽ വെക്കുക. തണുത്ത മാവ് കൊണ്ട് പൂരി ഉണ്ടാക്കുമ്പോൾ എണ്ണ അധികം പിടിക്കില്ല.

മാവിന്റെ പാകം

പൂരിയുടെ മാവ് ചപ്പാത്തിയേക്കാൾ അല്പം കട്ടിയായി കുഴയ്ക്കാൻ ശ്രദ്ധിക്കുക. മാവ് അധികം അയഞ്ഞുപോയാൽ പൂരി ധാരാളം എണ്ണ വലിച്ചെടുക്കും.

എണ്ണയുടെ ചൂട്

പൂരി ചുടാൻ എടുക്കുന്ന എണ്ണ നന്നായി ചൂടായിരിക്കണം. ചൂട് കുറഞ്ഞ എണ്ണയിൽ പൂരിയിട്ടാൽ അത് വേഗത്തിൽ എണ്ണ കുടിക്കാൻ കാരണമാകും.

മാവ് ഒട്ടിപ്പിടിക്കാതിരിക്കാൻ

പൂരി പരത്തുമ്പോൾ മാവ് ഒട്ടിപ്പിടിക്കാതിരിക്കാൻ ഉണങ്ങിയ പൊടി തൂവുന്നതിന് പകരം അല്പം എണ്ണ തടവി പരത്തുക. പൂരി വറുത്തെടുത്ത ഉടൻ തന്നെ ഒരു കിച്ചൺ ടിഷ്യൂ പേപ്പറിലേക്ക് മാറ്റുക. ഇത് പൂരിയുടെ പുറത്തുള്ള അധിക എണ്ണ വലിച്ചെടുക്കും.

Tips to make soft puri

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മിഷന്‍ 2029: ബിജെപി മേഖല പ്രഭാരിമാരില്‍ മാറ്റം; പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ ചുമതല അനൂപ് ആന്റണിക്ക്; ഷോണ്‍ ജോര്‍ജിന് മൂന്ന് ജില്ലകള്‍

ഓപ്പറേഷൻ തണ്ടർ: തൃശൂരിൽ എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ

കിരീടപ്പോരിന് ടീമുകൾ സജ്ജം; ആത്മവിശ്വാസത്തോടെ ക്യാപ്റ്റന്മാർ

ബാത്ത് സോൾട്ട് എല്ലാവർക്കും പറ്റുമോ? എങ്ങനെ ഉപയോഗിക്കണം

സൂപ്പര്‍ ഹീറോ ചിത്രം 'മഹാകാളി'യില്‍ ശുക്രാചാര്യരായി അക്ഷയ് ഖന്ന; ഞെട്ടിച്ച് രൂപമാറ്റം