Skin care Pexels
Health

ചർമം വാക്സ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, എന്താണ് സ്ട്രോബെറി സ്കിന്‍?

വാക്‌സിങ്ങിന് ശേഷം സ്‌ട്രോബെറി സ്കിൻ പ്രത്യക്ഷപ്പെടാനുള്ള പ്രധാന കാരണം രോമങ്ങൾ വളര്‍ച്ചയാണ്.

സമകാലിക മലയാളം ഡെസ്ക്

വാക്സ് അല്ലെങ്കിൽ ഷേവ് ചെയ്തു കഴിഞ്ഞാൽ ചിലരിൽ ചർമത്തിൽ സ്‌ട്രോബെറി സ്‌കിൻ പ്രത്യക്ഷപ്പെടാറുണ്ട്. ചർമത്തിൽ ചെറിയ ചുവന്ന നിറത്തിലെ കുരുക്കൾ അല്ലെങ്കിൽ പാടുകൾ പ്രത്യക്ഷപ്പെടുന്നതിനെയാണ് സ്‌ട്രോബെറി സ്‌കിൻ എന്ന് വിളിക്കുന്നത്. ഇത് പലർക്കും അസ്വസ്ഥത ഉണ്ടാക്കുകയും ചിലപ്പോൾ വേദനയ്ക്ക് കാരണമാകുകയും ചെയ്യും.

വാക്‌സിങ്ങിന് ശേഷം സ്‌ട്രോബെറി സ്കിൻ പ്രത്യക്ഷപ്പെടാനുള്ള പ്രധാന കാരണം രോമങ്ങൾ വളര്‍ച്ചയാണ്. വാക്‌സ് ചെയ്യുമ്പോൾ രോമം വേരോടെ നീക്കം ചെയ്യപ്പെടും. ഇത് പിന്നീട് വളർന്ന് ചർമത്തിന് മുകളിലേക്ക് വരുമ്പോഴാണ് വേദനയും അസ്വസ്ഥതയുമുണ്ടാകുന്നത്. ഇങ്ങനെ വരുമ്പോൾ രോമം ചുരുണ്ട് പുറത്തുകടക്കാനാകാതെ ചർമത്തിനകത്ത് കുടുങ്ങിപ്പോകാനും സാധ്യതയുണ്ട്. അത്തരം സാഹചര്യങ്ങളിൽ അസ്വസ്ഥത കൂടുതലായിരിക്കും.

സ്‌ട്രോബെറി സ്‌കിന്നിന്റെ മറ്റൊരു കാരണം ചിലരുടെ ചർമത്തിന്റെ പ്രത്യേകതയാണ്. സെൻസിറ്റീവ് സ്‌കിൻ ഇത്തരം കാര്യങ്ങളോട് പ്രതികരിക്കുകയും ചർമം ചുവന്ന് കുരുക്കൾ പ്രത്യക്ഷപ്പെടാനും ചൊറിച്ചിലടക്കമുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാനും കാരണമാകും. ഇത്തരം പ്രശ്‌നങ്ങൾ ഒഴിവാക്കാൻ വാക്‌സിങ്ങിന് മുമ്പും ശേഷവും ചർമം ശരിയായി പരിചരിക്കണം. വാക്‌സിങ് ചെയ്തയുടൻ ചർമത്തിലെ തുറന്നിരിക്കുന്ന സുഷിരങ്ങളിലേക്ക് ബാക്ടീരിയയും ഫംഗസുമൊക്കെ പ്രവേശിക്കുന്നതും അസ്വസ്ഥതകൾക്ക് കാരണമാകും.

വാക്‌സിങ് ചെയ്യുന്നതിന് മുമ്പ് ചർമത്തിലെ മൃതകോശങ്ങളെ നീക്കാനായി സക്രബ് ചെയ്യാം. അതിനുശേഷം മോയിസ്ച്ചറൈസ് ചെയ്യുന്നത് ചർമത്തെ മൃദുലമാക്കാൻ സഹായിക്കും. വാക്‌സിങ് ചെയ്ത് കഴിയുമ്പോൾ ചർമം നന്നായി തുടച്ച് വൃത്തിയാക്കണം. ഒരിക്കലും വാക്‌സ് ചെയ്തതിന്റെ എതിർദിശയിൽ തുടയ്ക്കരുത്. വൃത്തിഹീനമായ കൈകൾ കൊണ്ട് വാക്‌സ് ചെയ്ത ഭാഗം തൊടാതിരിക്കാനും ശ്രദ്ധിക്കണം.

സ്‌ട്രോബെറി സ്‌കിൻ തടയാൻ ടിപ്‌സ്

  • ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് സ്‌ട്രോബെറി സ്‌കിൻ തടയാൻ സഹായിക്കും. ദിവസവും 8-9 ഗ്ലാസ് വെള്ളം കുടിക്കുന്നത് ചർമ്മത്തെ മൃദുവാക്കാൻ സഹായിക്കും.

  • ചർമത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യാൻ സമയം കണ്ടെത്തണം. ഇതിനായി മൃദുലമായ സ്‌ക്രബ് തെരഞ്ഞെടുക്കാം.

  • ദിവസവും ചർമം നന്നായി മോയിസ്ച്ചറൈസ് ചെയ്ത് പരിചരിക്കുന്നത് സ്‌ട്രോബെറി സ്‌കിൻ അകറ്റുമെന്ന് മാത്രമല്ല ചർമത്തെ മെച്ചപ്പെടുത്തുകയും ചെയ്യും.

  • സൂര്യാഘാതം സ്‌ട്രോബെറി സ്‌കിൻ ഉണ്ടാകാൻ കാരണമാകും. അതുകൊണ്ട് സൺസ്‌ക്രീൻ ഒഴിവാക്കരുത്. എസ്പിഎഫ് 30ന് മുകളിലുള്ള സൺസ്‌ക്രീനുകൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

  • ഇറുകിയ വസ്ത്രങ്ങൾ ചർമത്തിന് അസ്വസ്ഥതയുണ്ടാക്കും. ഇതും സ്‌ട്രോബെറി സ്‌കിന്നിന് കാരണമാകും. അതുകൊണ്ട് അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നതാണ് ഏറ്റവും ഉചിതം.

Skin Care: Tips to remember while waxing skin

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

'വെല്‍ പ്ലെയ്ഡ് ലോറ, വെല്‍ പ്ലെയ്ഡ് ലോറ'! ആരാധകര്‍ എഴുന്നേറ്റ് നിന്നു കൈയടിച്ച് പാടി... (വിഡിയോ)

ചായയുടെ കൂടെ ഇവ കഴിക്കരുത്, അപകടമാണ്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു | Bhagyathara BT 27 lottery result

ശബരിമല തീര്‍ഥാടകരുടെ ആരോഗ്യസംരക്ഷണം ലക്ഷ്യം; വരുന്നു നിലയ്ക്കലില്‍ അത്യാധുനിക സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍, നാളെ നിര്‍മാണ ഉദ്ഘാടനം

SCROLL FOR NEXT