Eating habits Meta AI Image
Health

ജോലിക്കിടെ കഴിപ്പൊക്കെ കണക്കാ! ഓഫീസ് തിരക്കിലും നല്ല ഭക്ഷണശീലം ഉറപ്പിക്കാം, ചില ടിപ്സ്

ഇങ്ങനെ തിരക്കിട്ട ജീവിതരീതി റെഡിമെയ്ഡ് ഭക്ഷണത്തിലേക്ക് നമ്മളെ കൊണ്ടെത്തിക്കും.

സമകാലിക മലയാളം ഡെസ്ക്

രാവിലെ ഓഫീസിലെത്തിയാൽ പിന്നെ വൈകുന്നേരം വരെ തിരക്കായിരിക്കും. അതിനിടെ ഭക്ഷണക്കാര്യമൊക്കെ കണക്കായിരിക്കും. ഇങ്ങനെ തിരക്കിട്ട ജീവിതരീതി റെഡിമെയ്ഡ് ഭക്ഷണത്തിലേക്ക് നമ്മളെ കൊണ്ടെത്തിക്കും. ഇത് ഉയര്‍ന്ന കലോറി ശരീരത്തിലെത്തുന്നതിനും അതുമായി ബന്ധപ്പെട്ട നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനും കാരണമാകും. ഇത്തരം ഭക്ഷണരീതി ഉല്‍പ്പാദനക്ഷമതയെയും ബാധിക്കും.

ഓഫീസ് തിരക്കിലും ആരോഗ്യകരമായ ഭക്ഷണരീതി

  • ഒരു ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ടു വേണം ദിവസം തുടങ്ങാന്‍. കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കാനും ഓര്‍ക്കണം. അതിനായി ഒരു കുപ്പി വെള്ളം കയ്യില്‍ കരുതാം. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നത് ദഹനത്തെ സഹായിക്കും. ഇത് വിശപ്പ് നിയന്ത്രിക്കാനും ഊര്‍ജ്ജസ്വലത നിലനിര്‍ത്താനും നല്ലതാണ്.

  • ഇടവേളകളില്‍ അനാരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍ക്ക് പിന്നാലെ പോകാതെ പോഷകസമൃദ്ധമായവ തെരഞ്ഞെടുക്കണം. ബദാം, ഈന്തപ്പഴം, ഉണക്കമുന്തിരി തുടങ്ങിയവ ഒരു ടിഫിന്‍ ബോക്സില്‍ ആക്കി ഓഫീസില്‍ കൊണ്ടു പോകാം. ഇവ വേണ്ട പ്രോട്ടീനും ഫൈബറും അവശ്യമായ പോഷകങ്ങളുമൊക്കെ ഉറപ്പാക്കും.

  • ക്ഷീണം തോന്നുമ്പോള്‍ ഊര്‍ജ്ജം കിട്ടുമെന്ന് കരുതി അടിക്കടി ചായയും കാപ്പിയും കുടിക്കുന്നത് ഒഴിവാക്കണം. കാരണം, ഇത് അസിഡിറ്റി, വിറയല്‍ തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാക്കും. ഇതിന് പകരം ഫ്രഷ് ജ്യൂസുകളോ ഹെര്‍ബൽ ചായയോ ആകാം.

  • കഴിയുന്ന ദിവസങ്ങളിലെല്ലാം ഉച്ചഭക്ഷണം വീട്ടില്‍ നിന്ന് തയ്യാറാക്കി കൊണ്ടുപോകാന്‍ ശ്രമിക്കാം. ധാന്യങ്ങളും പച്ചക്കറികളും പഴങ്ങളുമടങ്ങിയ സമീകൃതാഹാരം കഴിക്കാനും ശ്രദ്ധിക്കണം. ഇത് ദിവസം മുഴുവന്‍ വേണ്ട ഊര്‍ജ്ജം നല്‍കും.

  • എന്തെങ്കിലും ചെറുതായി കഴിക്കണം എന്ന് തോന്നുമ്പോള്‍ എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ പലഹാരങ്ങളും പാക്കറ്റില്‍ കിട്ടുന്നവയുമൊക്കെ കഴിക്കാതെ ഡ്രൈ ഫ്രൂട്ട്‌സ്, പഴങ്ങള്‍ തുടങ്ങി ആരോഗ്യകരമായവ തെരഞ്ഞെടുക്കാം. ഇത് അനാരോഗ്യകരമായ കൊഴുപ്പും പഞ്ചസാരയുമൊന്നും ശരീരത്തിലെത്തുന്നില്ലെന്ന് ഉറപ്പാക്കും.

Eating Habits: Tips to stick on healthy diet while in a busy schedule

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

'അച്ഛനെ കണ്ട ഓര്‍മയില്ല, ഇനി കാണാനും താല്‍പര്യമില്ല'; ആ പേര് പോലും ഉപയോഗിക്കാനിഷ്ടമില്ലെന്ന് തബു

SCROLL FOR NEXT