കുട്ടികളില്‍ ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ ചില ട്രിക്കുകള്‍ 
Health

തലേന്ന് പഠിച്ച കാര്യങ്ങള്‍ രാവിലെ ചോദിച്ചാൽ വാ പൊളിക്കും! പാഠഭാ​ഗങ്ങൾ കുട്ടികൾ ഓർത്തുവെക്കാൻ രീതിയൊന്ന് മാറ്റി പിടിച്ചാലോ

പഠിച്ച കാര്യങ്ങള്‍ കുട്ടികള്‍ ഓര്‍മിച്ചു വെക്കാന്‍ ചില ട്രിക്കുകള്‍

സമകാലിക മലയാളം ഡെസ്ക്

ലേന്ന് കുത്തിയിരുത്തി പഠിച്ച കാര്യങ്ങള്‍ രാവിലെ എഴുന്നേറ്റ് ചോദിച്ചാല്‍ ഓര്‍മിച്ചു പറയാന്‍ ബുദ്ധമുട്ടുന്ന കുട്ടികള്‍ നിരവധിയാണ്. ഇത് അവരുടെ പഠനത്തിലെ പ്രകടനത്തെ ദോഷകരമായി ബാധിക്കാം. പഠിച്ച കാര്യങ്ങള്‍ കുട്ടികള്‍ ഓര്‍മിച്ചു വെക്കാന്‍ ചില ട്രിക്കുകള്‍ പരീക്ഷിച്ചാലോ...

കുട്ടികളുടെ ഓര്‍മശക്തി ചാര്‍ജ് ചെയ്യുന്നതിന് 6 വഴികള്‍

മള്‍ട്ടി-സെന്‍സറി പഠനരീതി

പഠന സമയത്ത് ഇന്ദ്രിയങ്ങളെ കൂടി ഉപയോഗപ്പെടുത്തുന്ന രീതിയാണിത്. പാഠഭാഗങ്ങളിലെ വസ്തുക്കള്‍ കാണിച്ചും ശബ്ദങ്ങള്‍ കേള്‍പ്പിച്ചും പഠിപ്പിക്കാം. കൂടാതെ കാര്‍ഡ് ഗെയിം പോലുള്ള കളികള്‍ കളിക്കുന്നത് കളിയിലെ നിയമങ്ങളും നീക്കങ്ങളും കുട്ടികള്‍ ഓര്‍ത്തുവെക്കാന്‍ പ്രോത്സാഹിപ്പിക്കും. അത് അവരുടെ ഓര്‍മശക്തിയെ മെച്ചപ്പെടുത്താന്‍ പരിശീലിപ്പിക്കും.

ഗുഡ് മോര്‍ണിങ് ടീച്ചര്‍!..

സാങ്കല്‍പ്പിക കാസ്ല് മുറിയില്‍ കുട്ടികള്‍ ടീച്ചറായും നിങ്ങള്‍ കുട്ടികളുമാവുക. അവര്‍ പഠിച്ച പാഠഭാഗങ്ങള്‍ അവരെ കൊണ്ട് തന്നെ പഠിപ്പിക്കുക. ചോദ്യങ്ങള്‍ ചോദിക്കുകയും വിശദീകരിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതുമൊക്കെ കുട്ടികള്‍ക്ക് പാഠഭാഗങ്ങള്‍ ആവര്‍ത്തിക്കാനും അവ ഓര്‍മയില്‍ സൂക്ഷിക്കാനും സഹായിക്കും.

മനസ്സില്‍ കാണാം...

പാഠഭാഗങ്ങള്‍ കഥ രൂപത്തില്‍ കുട്ടികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത് അവര്‍ക്ക് കൂടുതല്‍ മികച്ച രീതിയില്‍ അത് ഓര്‍ത്തുവെക്കാന്‍ സഹായിക്കും. കൂടാതെ പഠിച്ച ഭാഗങ്ങളുടെ ഷോര്‍ട്ട് നോട്ട് ഉണ്ടാക്കുന്നതും, സ്റ്റിക്കി നോട്‌സ് ഉണ്ടാക്കുന്നതുമൊക്കെ കുട്ടികള്‍ക്ക് നോട്ടുകള്‍ ഉണ്ടാക്കാനും പാഠഭാഗങ്ങളിലെ പ്രസക്ത ഭാഗങ്ങള്‍ അടയാളപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കും.

പാഠഭാഗങ്ങള്‍ ചെറിയ കഷ്ണങ്ങളാക്കാം

പാഠഭാഗങ്ങളെ ചെറിയ ചെറിയ ഭാഗങ്ങളായി വിഭജിച്ച് ചിട്ടപ്പെടുത്തിയെടുക്കാം. ഇത് കുട്ടികളില്‍ പഠനം എളുപ്പമാക്കാനും കാര്യങ്ങള്‍ ഓര്‍ത്തുവെക്കാനും സഹായിക്കും.

വീടിന് അകത്തും പുറത്തും ഫീല്‍ഡ് ട്രിപ്പ്

യഥാര്‍ഥ ജീവിത സാഹചര്യങ്ങള്‍ ഉപയോഗപ്പെടുത്തി പഠനത്തെ മികച്ചതാക്കാം. വീടിനു ഉള്ളിലും ചുറ്റും നടക്കുന്ന ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നിന്ന് ശാസ്ത്രത്തിന്‍റെ ഉദ്ദാഹരണം കുട്ടികള്‍ക്ക് കാണിച്ചു കൊടുക്കുക. ഇത്തരം ഫീല്‍ഡ് ട്രിപ്പ് കുട്ടികള്‍ക്ക് കാര്യങ്ങളെ കുറിച്ച് ധാരണ ഉണ്ടാക്കും. പ്രധാനപ്പെട്ട തീയതികള്‍, സംഭവങ്ങള്‍ എന്നിവ കുട്ടികളില്‍ ആഴത്തില്‍ പതിയുന്നതിന് വീടിനുള്ളില്‍ കലണ്ടറുകളോ പോസ്റ്ററുകളോ സ്ഥാപിക്കുക.

ചിട്ടയായ ദിനചര്യ

ചിട്ടയായ പഠന ഷെഡ്യൂളും ദൈനംദിന പരിശീലനങ്ങളും കുട്ടികളില്‍ പഠിക്കാനുള്ള അന്തരീക്ഷമുണ്ടാക്കുന്നു. കൂടാതെ കുട്ടികളില്‍ സ്‌ക്രീന്‍ ടൈം കുറയ്ക്കുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, എന്നുമുള്ള വ്യായാമം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ആരോഗ്യകരമായ ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതും പ്രധാനമാണ്. ഇത്തരം ശീലങ്ങള്‍ അവരുടെ മസ്തിഷ്‌ക പ്രവര്‍ത്തനവും ശാരീരിക ആരോഗ്യവും പ്രോത്സാഹിപ്പിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

300 എത്തിയില്ല; ഷഫാലി, ദീപ്തി, സ്മൃതി, റിച്ച തിളങ്ങി; മികച്ച സ്കോറുയർത്തി ഇന്ത്യ

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

ലോലനെ സൃഷ്ടിച്ച പ്രതിഭ; കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു

ടെസ്റ്റിന് ഒരുങ്ങണം; കുല്‍ദീപ് യാദവിനെ ടി20 ടീമില്‍ നിന്നു ഒഴിവാക്കി

SCROLL FOR NEXT