Potato History Pexels
Health

'തക്കാളിക്ക് കാട്ടു ചെടിയിലുണ്ടായ ജാരസന്തതി!' ഉരുളക്കിഴങ്ങിന്റെ ജന്മരഹസ്യം കണ്ടെത്തി ​ഗവേഷകർ

ഉരുളക്കിഴങ്ങിന്‍റെ ഈ ജന്മരഹസ്യം മനസിലാക്കാന്‍ ഗവേഷകര്‍ ഏതാണ്ട് ഒന്‍പത് ദശലക്ഷം വര്‍ഷങ്ങള്‍ക്ക് പിന്നിലേക്ക് പോയി.

സമകാലിക മലയാളം ഡെസ്ക്

നി നാടന്‍ കറികള്‍ മുതല്‍ ഫ്രഞ്ച് ഫ്രൈസ്, ചിപ്സ് പോലുള്ള വെസ്റ്റേണ്‍ സ്നാക്സ് രൂപത്തിലെത്തുന്ന ഉരുളക്കിഴങ്ങുകളെ അങ്ങനെ അങ്ങ് നിസാരനാക്കി കാണാന്‍ കഴിയില്ല. ആഗോളതലത്തില്‍ അരിയും ഗോതമ്പും കഴിഞ്ഞാല്‍ മൂന്നാം സ്ഥാനത്താണ് ഉരുളക്കിഴങ്ങ് കൃഷി. നൂറുകണക്കിന് ഉരുളക്കിഴങ്ങ് ഇനങ്ങള്‍ ഇന്ന് സുലഭമാണ്. ഏതാണ്ട് 10,000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആന്‍ഡെസ് മലനിരകളിലാണ് ഉരുളക്കിഴങ്ങ് ആദ്യമായി കൃഷി ചെയ്തതെന്നാണ് കരുതപ്പെടുന്നത്.

എന്നാല്‍ നമ്മള്‍ ഇതുവരെ അറിഞ്ഞിട്ടില്ലാത്ത ഒരു ജന്മ രഹസ്യം ഉരുളക്കിഴങ്ങിനുണ്ടെന്ന് കണ്ടെത്തെയിരിക്കുകയാണ് ഗവേഷകര്‍. ഇന്ന് നമ്മള്‍ കാണുന്ന ഉരുളക്കിഴങ്ങ് യഥാര്‍ഥത്തില്‍ തക്കാളിയും കിഴങ്ങുവര്‍ഗമല്ലാത്ത എറ്റുബെറോസം എന്ന കാട്ടു സസ്യവും ചേര്‍ന്ന് ഹൈബ്രിഡൈസ് ചെയ്തുണ്ടായതാണത്രേ!

കേള്‍ക്കുമ്പോള്‍ ആശ്ചര്യം തോന്നാം, ഉരുളക്കിഴങ്ങിന്‍റെ ഈ ജന്മരഹസ്യം മനസിലാക്കാന്‍ ഗവേഷകര്‍ ഏതാണ്ട് ഒന്‍പത് ദശലക്ഷം വര്‍ഷങ്ങള്‍ക്ക് പിന്നിലേക്ക് പോയി. 450-ഓളം ഉരുളക്കിഴങ്ങ് ഇനങ്ങളുടെ ഡിഎന്‍എ ഗവേഷകര്‍ പരശോധിച്ചു. അതിലൂടെ തക്കാളിച്ചെടി എറ്റുബെറോസം എന്ന സസ്യവുമായി ഒന്‍പതു ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോസ്ബ്രീഡ് ചെയ്താണ് ഉരുളക്കിഴങ്ങ് ഉണ്ടായതെന്ന് കണ്ടെത്തി. ഏറ്റവും രസകരമെന്താണെന്നാല്‍, പേരന്റ് പ്ലാന്റുകളായ രണ്ട് സസ്യങ്ങളും കിഴങ്ങ് ഉല്‍പാദിക്കുന്നവയല്ല. എന്നാല്‍ ഹൈബ്രിഡൈസേഷനിലൂടെ പ്രധാന ജനിതക സവിശേഷതകള്‍ സംയോജിപ്പിച്ച് ഭൂഗര്‍ഭ കിഴങ്ങുവര്‍ഗങ്ങളുടെ രൂപീകരണം സാധ്യമാക്കി.

ആന്‍ഡെസിലെ ദ്രുതഗതിയിലുള്ള കാലാവസ്ഥാ വ്യതിയാനത്തിന്റെ കാലഘട്ടത്തിലാണ് ഈ പരിണാമം സംഭവിച്ചതെന്നും ഗവേഷകര്‍ സെല്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ആ കാലഘട്ടത്തില്‍ ഭൂമിക്കടിയില്‍ പോഷക സംഭരണം അതിജീവനത്തിന് അത്യാനശ്യമായിരുന്നു. ഈ ഒരൊറ്റ ജനിതക മാറ്റം കാരണം ഉരുളക്കിഴങ്ങ് ഒടുവില്‍ പോഷക സമ്പുഷ്ടവും ഉയര്‍ന്ന വിളവ് നല്‍കുന്നതുമായ ഒരു വിളയായി മാറി.

ജനിതകമായി തക്കാളിയോട് കൂടുതൽ അടുപ്പം

കിഴങ്ങുവർഗ്ഗ വികസനത്തിന് രണ്ട് നിർണായക ജീനുകളാണ് കാരണമായത്.

  • SP6A ജീൻ (തക്കാളിയിൽ നിന്ന്): കിഴങ്ങുവർഗ്ഗ വളർച്ചയ്ക്കുള്ള സിഗ്നൽ വർധിപ്പിച്ചു.

  • IT1 ജീൻ (എറ്റുബെറോസത്തിൽ നിന്ന്): ഭൂഗർഭ തണ്ട് രൂപീകരണം നിയന്ത്രിച്ചു.

ഈ രണ്ട് ജീനുകളും കൂടിക്കലര്‍ന്നാണ് ഉരുളക്കിഴങ്ങ് എന്ന പുതിയ സസ്യം രൂപം കൊണ്ടത്. ആൻഡെസ് മലനിരകൾ ഉയരുകയും കാലാവസ്ഥാമാറ്റവും ഉരുളക്കിഴങ്ങിനെ തണുത്തതും വരണ്ടതുമാക്കി. കൂടാതെ അവ ഉയർന്ന പ്രദേശങ്ങളിൽ തഴച്ചുവളരാനും തുടങ്ങി, അതിന്റെ നിലനിൽപ്പും വൈവിധ്യവൽക്കരണവും ഉറപ്പാക്കി.

Scientists have traced the potato's origin, revealing it arose from a chance hybridization between a tomato ancestor and a wild plant.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശ്രീലങ്കയില്‍ നാശം വിതച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ്; സര്‍ക്കാര്‍ ഓഫീസുകളും സ്‌കൂളുകളും അടച്ചു, സഹായവുമായി ഇന്ത്യ

അന്വേഷണത്തിന് പ്രത്യേക സംഘം, ലുക്ക്ഔട്ട് സര്‍ക്കുലര്‍; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ കടുപ്പിച്ച് പൊലീസ്

'രാഹുലിനെതിരായ നടപടി ബോധ്യത്തില്‍ നിന്നെടുത്തത്, അറബിക്കടല്‍ ഇളകി വന്നാലും മാറ്റമില്ല'

CDAC CCAT 2026: സിഡാക്കിന്റെ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു, വിശദവിവരങ്ങൾ അറിയാം

കളമശേരിയില്‍ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി, മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT