Tomato Pexels
Health

ദിവസവും തക്കാളി, പൊണ്ണത്തടി കുറയ്ക്കാൻ ബെസ്റ്റ്!

ഒരു ഇടത്തരം തക്കാളിയിൽ ഏകദേശം 32 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്.

സമകാലിക മലയാളം ഡെസ്ക്

മിതവണ്ണത്തെ തുടർന്നുള്ള ആരോ​ഗ്യ പ്രശ്നങ്ങൾ നേരിടുന്ന നിരവധി ആളുകളുണ്ട്. വ്യായാമത്തിനൊപ്പം ആരോ​ഗ്യകരമായ ഡയറ്റ് ശ്രദ്ധിക്കുക എന്നത് ശരീരഭാരം കുറയ്ക്കുന്നതിന് പ്രധാനമാണ്. അതില്‍ തന്നെ നാരുകള്‍ ധാരാളവും കലോറി കുറഞ്ഞതുമായ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.

ശരീരഭാരം കുറയ്ക്കാൻ ഡയറ്റിൽ ചേർക്കാവുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് തക്കാളി. ലൈക്കോപീൻ, വിറ്റാമിൻ സി, പൊട്ടാസ്യം, ഇരുമ്പ് എന്നിവ കൂടാതെ ബീറ്റാ കരോട്ടിൻ, ഫിനോളിക് സംയുക്തങ്ങളായ ഹൈഡ്രോക്‌സിനോയ്‌നോയിഡ് പോലുള്ള മറ്റ് ആൻ്റിഓക്‌സിഡൻ്റുകളും തക്കാളിയിൽ അടങ്ങിയിട്ടുണ്ട്. ഒരു ഇടത്തരം തക്കാളിയിൽ ഏകദേശം 32 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്.

കൂടാതെ ഇവയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ വയറിന് സംതൃപ്തി നൽകാനും അമിതമായി ഭക്ഷണം കഴിക്കുന്നതിന് ഒഴിവാക്കാനും സഹായിക്കും. തക്കാളിയിൽ 95 ശതമാനവും വെള്ളമാണ്. അതുകൊണ്ട് തന്നെ ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്ന ലഘുഭക്ഷണമായും തക്കാളി കഴിക്കാവുന്നതാണ്. ശരീരഭാരം കുറയ്ക്കാനും ശരീരത്തിൽ ജലാംശം ഉണ്ടാകേണ്ടത് പ്രധാനമാണ്. ഇത് മെറ്റബോളിസത്തെ വർധിപ്പിക്കാനും പൊണ്ണത്തടി കുറയ്ക്കാനും സഹായിക്കും.

മെറ്റബോളിസത്തെ സ്വാധീനിക്കുന്ന മറ്റൊരു പ്രധാന ഘടകമായ വിറ്റാമിൻ സിയും തക്കാളിയിൽ അടങ്ങിയിട്ടുണ്ട്. തക്കാളിയിൽ അടങ്ങിയ പൊട്ടാസ്യം രക്തസമ്മർദവും ദ്രാവക സന്തുലിതാവസ്ഥയും നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇത് ശരീരഭാരം നിയന്ത്രിക്കുന്നതിൽ പ്രധാനമാണ്. എന്നാല്‍ വൃക്ക രോഗികള്‍, ആസിഡ് റിഫ്ലക്സ്, തക്കാളിയോട് അലര്‍ജി, സന്ധി വേദനയുള്ളവര്‍, ഇറിറ്റബിൾ ബവൽ സിൻഡ്രോം പോലുള്ള രോഗാവസ്ഥ ഉള്ളവര്‍ തക്കാളി കഴിക്കുന്നതിന് മുന്‍പ് ഡോക്ടറെ സമീപിക്കണം.

Tomato may help to reduce obesity

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അന്തിമ തീരുമാനം എടുത്തിട്ടില്ല'; ചണ്ഡിഗഡ് ഭരണഘടനാ ഭേദഗതിയില്‍ കേന്ദ്രസര്‍ക്കാര്‍

ഒറ്റ ചേരുവ മതി, കാപ്പിയെ ഹെൽത്തി ഡ്രിങ്ക് ആക്കാം

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു |Samrudhi SM 30 lottery result

കൈക്കണക്കല്ല വേണ്ടത്, ദിവസവും ഉപയോ​ഗിക്കേണ്ട ഉപ്പിന്റെ അളവ് എത്ര?

ഓക്സിജൻ ഉത്പാദിപ്പിക്കുന്ന ചില ഇൻഡോർ സസ്യങ്ങൾ

SCROLL FOR NEXT