അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് കാൻസർ സാധ്യതയും കാൻസർ മൂലം മരണം സംഭവിക്കാനുള്ള സാധ്യതയും വർദ്ധിപ്പിക്കുമെന്ന് പഠനം. അമിതവണ്ണം, ടൈപ്പ് 2 പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയുൾപ്പെടെയുള്ള പല ആരോഗ്യ പ്രശ്നങ്ങളും ഇത്തരം ഭക്ഷണശീലങ്ങൾ മൂലമുണ്ടാകും.
പ്രോസസ്ഡ് ഭക്ഷണം കൂടുതൽ കഴിക്കുമ്പോൾ കാൻസർ നിങ്ങളെ കീഴടക്കാനുള്ള സാധ്യതയും കാൻസർ മൂലം മരണത്തിന് കീഴടങ്ങാനുള്ള സാധ്യതയും വർദ്ധിക്കും, പ്രത്യേകിച്ച് അണ്ഡാശയ കാൻസറും സ്തനാർബുദവും. ഒരാൾ കഴിക്കുന്ന ഭക്ഷണത്തിൽ പ്രോസസ്ഡ് ഫുഡ്ഡിന്റെ സാന്നിധ്യം 10ശതമാനം വർദ്ധിക്കുമ്പോൾ കാൻസർ സാധ്യതയിൽ രണ്ട് ശതമാനം വർദ്ധനവുണ്ടാകും. ഇത് അണ്ഡാശയ അർബുദത്തിനുള്ള സാധ്യത 19 ശതമാനം വർദ്ധിപ്പിക്കുകയും ചെയ്യും. കാൻസർ മൂലം മരണം സംഭവിക്കാനുള്ള സാധ്യത ഇത് ആറ് ശതമാനമായി വർദ്ധിപ്പിക്കും. സ്തനാർബുദം മൂലമുള്ള മരണത്തിൽ 16 ശതമാനത്തിന്റെ വർദ്ധനവും അണ്ഡാശയ അർബുദം മൂലം മരിക്കാനുള്ള സാധ്യത 30 ശതമാനവും വർദ്ധിക്കും.
കാർബണേറ്റഡ് ഡ്രിങ്കുകളും പാക്കറ്റിൽ വാങ്ങുന്ന ബ്രെഡ്ഡ്, റെഡി ടു ഈറ്റ് വിഭവങ്ങൾ തുടങ്ങിയവയെല്ലാം ഉൽപ്പാദന സമയത്ത് വളരെയധികം പ്രോസസ്സ് ചെയ്യപ്പെടുന്നവയാണ്. ഇത്തരം ഭക്ഷണങ്ങളിൽ ഉപ്പ്, കൊഴുപ്പ്, പഞ്ചസാര, കൃത്രിമ അഡിറ്റീവുകൾ എന്നിവ ധാരാളമായിരിക്കും. അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങളും കാൻസർ സാധ്യതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ലണ്ടനിലെ ഇംപീരിയൽ കോളജിലെ ഗവേഷകരും സഹപ്രവർത്തകരുമാണ് പഠനം നടത്തിയത്. അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ കാൻസറിനുള്ള സാധ്യത ഉൾപ്പെടെ നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് പഠനത്തിൽ പറയുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates