ആരോഗ്യമുള്ള ഭക്ഷണ ശീലങ്ങള്‍ വളര്‍ത്തിയെടുക്കാം  
Health

കഴിക്കുമ്പോഴും ഫോണില്‍; ഭക്ഷണത്തിന്‍റെ ​ഗുണം നഷ്ടപ്പെടുത്തുമെന്ന് വിദ​ഗ്ധർ

മനസു നിറഞ്ഞു കഴിക്കുമ്പോഴാണ് കഴിക്കുന്ന ഭക്ഷണത്തിന് ഗുണം ഉണ്ടാവുക

സമകാലിക മലയാളം ഡെസ്ക്

സിലു പെരുപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും സ്പെഷ്യൽ ഡയറ്റ്. പ്ലേറ്റിൽ പ്രോട്ടീൻ, കാർബ്സ്, ഫാറ്റ് പ്രപോർഷൻ കറക്ട് ആയിരിക്കണം. എന്നാൽ പ്ലേറ്റിലുള്ള ഭക്ഷണം പോലെ പ്രധാനമാണ് അത് എങ്ങനെ കഴിക്കണമെന്നതും. ഒരു കൈകൊണ്ട് ഭക്ഷണം വായിലേക്കും മറു കൈയിൽ സ്‌ക്രോള്‍ ചെയ്തു കൊണ്ട് മൊബൈല്‍ ഫോണും ഉണ്ടാകും. ഇതാണ് നിങ്ങളുടെ ശീലമെങ്കിൽ എത്ര ബാലൻസ്ഡ് ആയ ഡയറ്റ് ആണെങ്കിലും ഉദ്ദേശിക്കുന്ന ആരോ​ഗ്യ​ഗുണം കിട്ടാൻ അധിക കാലം കാത്തിരിക്കേണ്ടി വരും.

മനസു നിറഞ്ഞു കഴിക്കുമ്പോഴാണ് കഴിക്കുന്ന ഭക്ഷണത്തിന് ഗുണം ഉണ്ടാവുക എന്ന് പഴമക്കാർ പറഞ്ഞു കേട്ടിട്ടില്ലേ. ഭക്ഷണം കഴിക്കുന്നതിലല്ല, ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നതാണ് മനസുനിറഞ്ഞു കഴിക്കുക എന്നത്. ഭക്ഷണം മെല്ലെ, ശ്രദ്ധയോടെ കഴിക്കുന്നത് നിങ്ങളുടെ ഭക്ഷണ തിരഞ്ഞെടുപ്പുകള്‍ മികച്ചതാക്കുന്നതിനൊപ്പം സംതൃപ്തിയും നല്‍കും. ഇത് വിശപ്പിനെ മനസിലാക്കാനും അമിതമായി ഭക്ഷണം കഴിക്കാതിരിക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കഴിക്കുക എന്ന പ്രക്രിയയെ കുറിച്ച് ബോധവാന്മാരാകുമ്പോള്‍ ഭക്ഷണം ചവച്ചു കഴിക്കാന്‍ നമ്മള്‍ ശ്രദ്ധിക്കും. ഇത് ശരീരത്തിന് ഭക്ഷണം എത്രത്തോളം ആവശ്യമാണെന്ന് തിരച്ചറിയാന്‍ സഹായിക്കും. ഭക്ഷണത്തിലെ ചേരുവകളും രുചിയും ശ്രദ്ധിക്കും. ഇനി ഇപ്പോള്‍ അത്ര ബാലന്‍സ്ഡ് ഡയറ്റ് അല്ലെങ്കില്‍ പോലും മനസുനിറഞ്ഞ് കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

വിശപ്പിന്‍റെ വിളി

വയറു വിശക്കുന്നതിന് മുന്‍പ് ചടങ്ങു പോലെ ഭക്ഷണം കഴിക്കുന്ന ശീലമുള്ള പലരുമുണ്ട്. എന്നാല്‍ വിശപ്പാകുന്നതിന് മുന്‍പ് ഭക്ഷണം കഴിക്കുന്നത് പോഷകങ്ങള്‍ ആഗിരണം ചെയ്യുന്ന പ്രക്രിയ വൈകിപ്പിക്കും.

വിശന്നു കഴിക്കുമ്പോള്‍ ഭക്ഷണത്തിന്‍റെ എല്ലാ പോഷകങ്ങളും കൃത്യമായി ശരീരത്തിന് ആഗിരണം ചെയ്യാന്‍ സാധിക്കും. വിശപ്പില്ലാതെ എത്ര ബാലന്‍സ്ഡ് ആയ ഭക്ഷണം കഴിച്ചാലും അത് പോഷകങ്ങളെ മുഴുവനായി ആഗിരണം ചെയ്യാന്‍ സഹായിക്കില്ല. ഇത് ദഹനക്കേട് ഉണ്ടാക്കാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

ഈ ഭക്ഷണങ്ങൾ തുടർച്ചയായി ചൂടാക്കി കഴിക്കാറുണ്ടോ? അപകടമാണ്

കാർഷിക സർവകലാശാലയിലെ ഫീസുകൾ കുറച്ചു; ഡി​ഗ്രിക്ക് 24,000 രൂപ

'മുപ്പത് കഴിഞ്ഞാൽ പിന്നെ "തള്ളച്ചികൾ " ആയി, കാലമൊക്കെ മാറി, കൂപമണ്ഡൂകങ്ങളേ'; കുറിപ്പ്

പ്രതിമാസം 10,000 രൂപ വീതം നിക്ഷേപിച്ചാല്‍ 15 വര്‍ഷത്തിന് ശേഷം കൂടുതല്‍ നേട്ടം എവിടെ?; ഇപിഎഫ് vs പിപിഎഫ് താരതമ്യം

SCROLL FOR NEXT