മൈഗ്രേന്‍ തലവേദനയില്‍ നിന്ന് ഉടനടി ആശ്വസം; യുവതിയുടെ ടിപ്പ് വൈറൽ ഇന്‍സ്റ്റഗ്രാം
Health

മൈഗ്രേന്‍ തലവേദനയില്‍ നിന്ന് ഉടനടി ആശ്വസം; യുവതിയുടെ ടിപ്പ് വൈറൽ, വിശദീകരിച്ച് വിദ​ഗ്ധർ

കോൾഡ് തെറാപ്പിയും ഹോട്ട് തെറാപ്പിയും ഒരുമിച്ച് ചെയ്യുന്നത് മൈ​ഗ്രേൻ വേദന തൽക്ഷണം ഇല്ലാതാക്കാൻ സാധിക്കുമെന്നാണ് യുവതി പങ്കുവെച്ച വിഡിയോയിൽ പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

തികഠിനമായി നെറ്റിയുടെ ഒരുവശത്ത് ഉണ്ടാകുന്ന തലവേദനയാണ് മൈ​ഗ്രേൻ. വെളിച്ചത്തോടുള്ള അസഹ്യത, ഉയർന്ന ശബ്ദം കേൾക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട്, ഛർദി, വിവിധ നിറങ്ങൾ കണ്ണിനു മുന്നിൽ മിന്നിമറയുക തുടങ്ങിയവ മൈ​ഗ്രേന്റെ ലക്ഷണങ്ങളാണ്. വിട്ടുമാറാത്ത ന്യൂറോളജിക്കൽ ഡിസോർഡർ അല്ലെങ്കിൽ ക്രമേക്കേട് എന്ന് മൈ​ഗ്രേനെ പറയാം. മൈ​ഗ്രേൻ വേദന ഉടനടി കുറയ്ക്കാൻ സഹായിക്കുന്ന സിംപിൾ ടിപ്പ് ഒരു യുവതി പങ്കുവെച്ചത് അടുത്തിടെ വൈറലായിരുന്നു.

വേദനയുള്ള വശത്ത് നല്ല തണുത്ത തൂവാലയും കഴുത്തിന് പിറകു വശത്ത് ചൂടുള്ള തൂവാലയും വയ്ക്കുക. ഇത്തരത്തിൽ കോൾഡ് തെറാപ്പിയും ഹോട്ട് തെറാപ്പിയും ഒരുമിച്ച് ചെയ്യുന്നത് മൈ​ഗ്രേൻ വേദന തൽക്ഷണം ഇല്ലാതാക്കാൻ സാധിക്കുമെന്നാണ് യുവതി പങ്കുവെച്ച വിഡിയോയിൽ പറയുന്നത്.

ഇത്തരത്തിൽ ചെയ്യുന്നത് ഫലപ്രദമാണോ? പിന്നിലെ യുക്തി എന്ത്?

മൈ​ഗ്രേനെ തുടർന്നുണ്ടാകുന്ന അതികഠിനമായ വേദന ഒഴിവാക്കാൻ ഇത്തരത്തിൽ തണുത്ത തൂവാല തലയിൽ വെക്കുന്നത് സഹായകരമാണെന്ന് ന്യൂറോളജിസ്റ്റ് ഡോ. കുനാൽ സൂദ് മറ്റൊരു വിഡിയോയിൽ വിശദീകരിക്കുന്നു. അതോടൊപ്പം തന്നെ ചൂടുള്ള തൂവാല കഴുത്തിന് പിന്നിൽ വെയ്ക്കുന്നത് പേശികളെ വിശ്രമിക്കാൻ അനുവദിക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു. ഇത് ഓക്‌സിജൻ വിതരണം വർധിപ്പിക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇത് വീടുകളിൽ മുൻകാലങ്ങളിൽ മൈ​ഗ്രേൻ വേദനയ്ക്ക് ഉടനടി ആശ്വാസം കിട്ടുന്നതിന് ചെയ്തുകൊണ്ടിരുന്നതാണെന്ന് ന്യൂറോളജിസ്റ്റ് ഡോ. ശീതൾ ​ഗോയൽ വിശദീകരിക്കുന്നു. ഇത്തരത്തിൽ കോൾഡ് തെറാപ്പിയും ഹോട്ട് തെറാപ്പിയും ഒന്നിച്ചു ചെയ്യുന്നത് ഇത് രക്തപ്രവാഹവും വീക്കവും കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ നാഡി ചാലകം മന്ദഗതിയിലാക്കുന്നതിലൂടെയും ഉപാപചയ പ്രവർത്തനങ്ങൾ കുറയ്ക്കുന്നതിലൂടെയും തലവേദനയ്ക്ക് കാരണമെന്ന് കരുതുന്ന രാസവസ്തുവായ അഡിനോസിൻ ട്രൈഫോസ്ഫേറ്റിൻ്റെ (എടിപി) ശമിക്കുകയും തലവേദനയ്ക്ക് ആശ്വാസം ഉണ്ടാവുകയും ചെയ്യുന്നു.

മൈ​ഗ്രേൻ കൂടുന്ന അവസരങ്ങളിൽ ഉടനടി ആശ്വസത്തിന് ഈ മാർ​ഗം ഡോക്ടർമാർ നിർദേശിക്കാറുണ്ട്. എന്നാൽ ഇത് ഒരിക്കലും ചികിത്സയ്ക്ക് പകരമാകില്ലെന്നും ആരോ​ഗ്യവിദ​ഗ്ധർ പറഞ്ഞു. മൈ​ഗ്രേൻ കൃത്യമായി ചികിത്സിച്ചില്ലങ്കിൽ കൂടുതൽ ​ഗുരുതരമാകുമെന്നു അവർ കൂട്ടിച്ചേർക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

SCROLL FOR NEXT