നടത്തം 
Health

പ്രമേഹ രോഗികള്‍ക്ക് നല്ലത് ഭക്ഷണത്തിന് ശേഷം നടക്കുന്നത്

എപ്പോൾ നടക്കുന്നുവെന്നത് ആരോ​ഗ്യത്തെ വ്യത്യസ്ത രീതിയിൽ ബാധിക്കാമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ശാരീരികമായി മാത്രമല്ല, മാനസികമായും ഫിറ്റായിരിക്കാൻ വ്യായാമം എത്രത്തോളം പ്രധാനമാണെന്ന് നമ്മുക്കറിയാം. എന്നാൽ ജിമ്മിൽ പോയി തീവ്രമായി ചെയ്യുന്ന വർക്ക്ഔട്ടുകൾ മാത്രമല്ല, മിതമായ രീതിയിലും വ്യായാമങ്ങൾ ചെയ്യാം. ഒട്ടും കാശുചെലവില്ലാതെ ചെയ്യാവുന്ന ഏറ്റവും പവർഫുൾ ആയ വ്യായാമമാണ് നടത്തം. നടത്തം നമ്മുടെ ഉറക്കത്തിന്റെ ഗുണനിലവാരം വർധിപ്പിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. എന്നാൽ എപ്പോൾ നടക്കുന്നതാണ് ​ഗുണങ്ങൾ മികച്ച രീതിയിൽ കിട്ടാൻ നല്ലത്.

എപ്പോൾ നടക്കുന്നുവെന്നത് ആരോ​ഗ്യത്തെ വ്യത്യസ്ത രീതിയിൽ ബാധിക്കാമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. പ്രത്യേകിച്ച് ഭക്ഷണത്തിന് മുൻപും ശേഷവും. ഭക്ഷണത്തിന് മുൻപ് നടന്നാൽ കൊഴുപ്പ് കത്തിച്ച് മെറ്റബോളിസം വർധിപ്പിക്കാൻ സാധ്യത കൂടുതലാണെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. അതുപോലെ ഭക്ഷണം കഴിച്ച ഉടനെ നടക്കുന്നത് ശരീരഭാരം കുറയ്ക്കാനും, ദഹനം മെച്ചപ്പെടുത്താനും, രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും കൂടുതൽ ഉപയോഗപ്രദമാകുമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.

ഭക്ഷണത്തിന് മുമ്പ് നടക്കുന്നതിന്റെ ഗുണങ്ങൾ

രാവിലെ വെറും വയറ്റിൽ നടക്കുമ്പോൾ അല്ലെങ്കിൽ ഭക്ഷണം കഴിച്ച് മൂന്ന് നാല് മണിക്കൂർ കഴിഞ്ഞ് നടക്കുമ്പോൾ, അത് നിങ്ങളുടെ മെറ്റബോളിസം വർധിപ്പിക്കുകയും കലോറികൾക്ക് പകരം കൊഴുപ്പ് കത്തിക്കാൻ ശരീരത്തെ സഹായിക്കുകയും ചെയ്യും. ശരീരഭാരം കുറയ്ക്കാനും ഇത് നിങ്ങളെ സഹായിക്കും.

ഭക്ഷണം കഴിച്ച് കഴിഞ്ഞ് വ്യായാമം ചെയ്തവരെ അപേക്ഷിച്ച് ഒഴിഞ്ഞ വയറ്റിൽ വ്യായാമം ചെയ്തവരിൽ 70% കൂടുതൽ കൊഴുപ്പ് കത്തുന്നതായി ഒരു പഠനം കണ്ടെത്തിയിട്ടുണ്ട്.

ഭക്ഷണം കഴിച്ചതിന് ശേഷം നടക്കുന്നത്

ഭക്ഷണം കഴിച്ചതിനുശേഷം നടക്കുന്നത് ദഹനം മെച്ചപ്പെടുത്താനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും, ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ഭക്ഷണത്തിനു ശേഷം നടക്കുന്നത് ദഹനം മെച്ചപ്പെടുത്തുന്നതിനൊപ്പം വയറു വീർക്കുന്നത് കുറയ്ക്കുമെന്നും ഗവേഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഗ്യാസ്, വയറു വീര്‍ക്കല്‍ പോലുള്ള പ്രശ്നങ്ങള്‍ ഉള്ളവര്‍ ഓരോ ഭക്ഷണത്തിനും ശേഷം 10-15 മിനിറ്റ് നടക്കുന്നത് ദഹന പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

രക്തത്തിലെ പഞ്ചസാര

ഭക്ഷണത്തിനു ശേഷം നടക്കുന്നത് ഗ്ലൂക്കോസ് കത്തിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. പ്രമേഹം ഉള്ളവര്‍ ഭക്ഷണത്തിന് ശേഷം നടക്കുന്നത് ഫലപ്രദമാണ്. ഭക്ഷണ ശേഷം രണ്ട് മുതൽ അഞ്ച് മിനിറ്റ് വരെ നടക്കുന്നത് പോലും സഹായകരമാകും.

ശരീരഭാരം കുറയ്ക്കാൻ

ഭക്ഷണം കഴിച്ചതിനു ശേഷം 30 മിനിറ്റ് വേഗത്തിലുള്ള നടത്തം ശരീരഭാരം കുറയ്ക്കാന്‍ ഒരു മണിക്കൂര്‍ സാധാരണ നടക്കുന്നതിനെക്കാള്‍ ശരീരഭാരം കുറയ്ക്കുമെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.

സമയക്രമം

ഭക്ഷണത്തിന് മുന്‍പ് നടക്കാനാണ് തീരുമാനിക്കുന്നതെങ്കില്‍ രാവിലെ വെറും വയറ്റില്‍ അല്ലെങ്കില്‍ ഭക്ഷണം കഴിച്ച് മൂന്ന്-നാല് മണിക്കൂറിന് ശേഷം നടക്കുക. അതുകൊണ്ട് തന്നെ ശരീരം കലോറി കത്തിക്കുന്നതിന് പകരം കൊഴുപ്പായിരിക്കും കത്തിക്കുക.

അതേസമയം ഭക്ഷണത്തിന് ശേഷമാണ് നടക്കാന്‍ തീരുമാനിക്കുന്നതെങ്കില്‍ ഭക്ഷണം കഴിച്ച് 30 മുതല്‍ 60 മിനിറ്റിനുള്ളില്‍ നടക്കുന്നതാണ് നല്ലത്. ഈ സമയത്ത് ഗ്ലൂക്കോസ് പരമാവധി ഉയരും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

SCROLL FOR NEXT