നടത്തം വിഷാദം അകറ്റാന്‍ സഹായിക്കും 
Health

മുറിയിൽ നിന്ന് പുറത്തിറങ്ങാം, അൽപം നടക്കാം..; നടത്തം വിഷാദ രോ​ഗത്തെ മറികടക്കാൻ സഹായിക്കുമെന്ന് പഠനം

സൈക്കോതെറാപ്പിക്കും മരുന്നുകള്‍ക്കും പുറമെ വ്യായാമവുമാണ് വിഷാദ രോഗത്തിന് പ്രധാന ചികിത്സയായി നിര്‍ദേശിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

യോഗയ്‌ക്കൊപ്പം നടത്തവും ജോഗിങ്ങും ശീലമാക്കുന്നത് വിഷാദരോഗത്തെ മറികടക്കാന്‍ സഹായിക്കുമെന്ന് പുതിയ പഠനം. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ആഗോളതലത്തില്‍ ഏതാണ്ട് 300 ദശലക്ഷം ആളുകള്‍ വിഷാദ രോഗ ബാധിതരാണ്. സൈക്കോതെറാപ്പിക്കും മരുന്നുകള്‍ക്കും പുറമെ വ്യായാമവുമാണ് വിഷാദ രോഗത്തിന് പ്രധാന ചികിത്സയായി നിര്‍ദേശിക്കുന്നത്. എന്നാല്‍ ഏത് തരം വ്യായമം എന്നതിന് ഇപ്പോഴും അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നു.

തീവ്രത കുറഞ്ഞ വ്യായാമമുറകൾ കൂടുതല്‍ ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനം നല്ലരീതിയില്‍ ചെയ്തു തീര്‍ക്കാനാകുമെന്ന് പഠനത്തില്‍ പറയുന്നു. ബ്രിട്ടീഷ് മെഡിക്കല്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിഷാദരോഗമുള്ള 14,170 പേരില്‍ 218 ട്രയലുകള്‍ ഗവേഷകര്‍ നടത്തി. ഓരോ ട്രയലും പ്രത്യേകം വിലയിരുത്തി. വ്യായമത്തിന്റെ തരം, തീവ്രത, ഘടന എന്നിവയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ട്രയലുകൾ.

നടത്തം സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ ഫലപ്രദമാണെന്ന് കണ്ടെത്തിയതായി പഠനം ചൂണ്ടികാണിക്കുന്നു. പലപ്പോഴും ക്ഷീണവും കുറഞ്ഞ ഊർജ്ജവും കാരണം വിഷാദരോ​ഗകൾക്ക് പതിവ് വ്യായാമം ഒരു വെല്ലുവിളിയാണെന്നാണ് മലാഗ സർവകലാശാല ​ഗവേഷക ജുവാൻ ഏഞ്ചൽ ബെലോൺ പറയുന്നു. പല രോഗികൾക്കും വ്യായാമം ചെയ്യുന്നതിന് ശാരീരികമായോ മാനസികമായോ സാമൂഹികമായോ ആയ തടസ്സങ്ങളുണ്ടാകാമെന്നും ​ഗവേഷകർ അഭിപ്രായപ്പെട്ടു. പഠനം വളരെ കുറഞ്ഞ സമയ പരിധിയെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നതിനാൽ കണ്ടെത്തലുകളിൽ കൂടുതൽ പഠനം ആവശ്യമാണെന്ന് ​ഗവേഷകർ ചൂണ്ടാകാട്ടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

കൊച്ചിയിലും അമീബിക് മസ്തിഷ്കജ്വരം, ഇടപ്പള്ളിയില്‍ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്ക് രോഗബാധ

തിരുവന്തപുരം പിടിക്കാൻ കോൺഗ്രസ്, ശബരീനാഥൻ സ്ഥാനാർഥിയാകും, വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ഇന്ന്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ജന്‍ സുരാജ് പ്രവര്‍ത്തകന്റെ കൊലപാതകം, ബിഹാറില്‍ ജെഡിയു സ്ഥാനാര്‍ഥി അറസ്റ്റില്‍

ചരിത്രത്തിന് അരികെ, കന്നിക്കീരിടം തേടി ഇന്ത്യ; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്

SCROLL FOR NEXT