നടത്തം ആരോ​ഗ്യ ​ഗുണങ്ങൾ (Walking health benefits) പ്രതീകാത്മക ചിത്രം
Health

പ്രായത്തിന് റിവേഴ്സ് ഗിയര്‍ ഇടാം, അര മണിക്കൂര്‍ നടത്തത്തിലൂടെ

ദിവസവും 30 മിനിറ്റ് നടത്തം മോർണിങ് ദിനചര്യയിൽ ഉൾപ്പെടുത്താം.

Author : സമകാലിക മലയാളം ഡെസ്ക്

പ്രായമാവുക ഒരു സ്വഭാവിക പ്രക്രിയയാണ്. അത് തടയാൻ കഴിയില്ലെങ്കിലും വാർദ്ധക്യ ലക്ഷണങ്ങൾ വരുന്നതിനെ മന്ദ​ഗതിയിലാക്കാൻ സാധിക്കും. അതിനായി വില കൂടിയ ആന്റി-ഏജിങ് സ്കിൻ കെയർ ഉൽപന്നങ്ങളൊന്നും വാങ്ങേണ്ടതില്ല. ദിവസവും 30 മിനിറ്റ് നടത്തം (Walking health benefits) മോർണിങ് ദിനചര്യയിൽ ഉൾപ്പെടുത്താം. മാസങ്ങൾക്കകം തന്നെ ശാരീരികമായും മാനസികമായും ഉന്മേഷവും ആരോ​ഗ്യവും ഉണ്ടാകുന്നതായി സ്വയം അനുഭവപ്പെടും.

കോശതലത്തിൽ വാർദ്ധക്യത്തെ മന്ദഗതിയിലാക്കാൻ സഹായിക്കുന്ന മികച്ച മാർ​ഗമാണ് വ്യായാമമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ശാരീരിക-മാനസിക ആരോ​ഗ്യത്തിന് വ്യായാമം പ്രധാനമാണ്. നമ്മുടെ ശരീരത്തിന് രണ്ട് വ്യത്യസ്ത പ്രായങ്ങളുണ്ട്. കാലഗണനാ പ്രായം (ക്രൊണോളജിക്കൽ ഏയ്ജ്): നിങ്ങളുടെ ജനന വർഷം മുതൽ കണക്കാക്കിയ നിങ്ങളുടെ പ്രായമാണ് ക്രൊണോളജിക്കൽ ഏയ്ജ്. ജൈവിക പ്രായം (ബയോളജിക്കൽ ഏയ്ജ്): നിങ്ങളുടെ ശാരീരികവും കോശപരവുമായ ആരോഗ്യത്തെ അടിസ്ഥാനമാക്കി നിങ്ങളുടെ ശരീരത്തിന് എത്ര വയസ്സുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു.

ജൈവിക പ്രായം നിങ്ങളുടെ യഥാർഥ പ്രായത്തേക്കാൾ കുറവാണെങ്കിൽ, അതിനർത്ഥം നിങ്ങളുടെ ശരീരം പ്രായം കുറഞ്ഞ ഒരാളെപ്പോലെ പ്രവർത്തിക്കുന്നു എന്നാണ്. ഇത് മന്ദഗതിയിലുള്ള വാർദ്ധക്യ പ്രക്രിയയെ സൂചിപ്പിക്കുന്നു. ജൈവിക പ്രായം കുറയ്ക്കുന്നതിനുള്ള ഒരേയൊരു ഫലപ്രദമായ മാർഗം വ്യായാമമാണെന്ന് അദ്ദേഹം പറയുന്നു.

എത്ര സമയം വ്യായാമം ചെയ്യണം?

എയറോബിക് വ്യായാമം മാത്രമല്ല, ഓട്ടം, സൈക്കിങ്, എലിപ്റ്റിക്കൽ പോലുള്ള കാർഡിയോ വാസ്കുലാർ വ്യായാമങ്ങൾ ആഴ്ചയിൽ അഞ്ച് ദിവസം 30 മിനിറ്റ് വീതം ചെയ്യണം. കൂടാതെ സ്ട്രെങ്ത്ത് ട്രെയിനിങ് ഒഴിവാക്കരുത്. ബാലൻസ് ആന്റ് പോസ്ചറില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ബോഡി വേയ്റ്റ് മൂവ്മെന്‍റ് നടത്തുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT