പ്രതീകാത്മക ചിത്രം 
Health

നന്നായി ഉറങ്ങണോ? ഈ ഭക്ഷണങ്ങൾ കഴിക്കൂ

ആഴ്ചയിൽ മൂന്നോ അതിലധികമോ രാത്രികളിൽ ഉറങ്ങാൻ സാധിക്കാതെവരുകയോ മൂന്നു മാസത്തിലധികം ഈ അവസ്ഥ നീണ്ടു നിൽക്കുകയോ ചെയ്യുന്നത് ഗുരുതരമായ ഉറക്കമില്ലായ്മയായി കരുതണം...

സമകാലിക മലയാളം ഡെസ്ക്

ല്ല ഉറക്കം ലഭിക്കാതെ പല പ്രശ്നങ്ങളും അനുഭവിക്കുന്നവർ ഏറെയാണ്. സമ്മർദം മൂലവും ചുറ്റുപാടുകളിലുണ്ടാകുന്ന മാറ്റം കൊണ്ടുമൊക്കെ ഉറക്കമില്ലായ്മ ഉണ്ടാകാറുണ്ട്. എന്നാൽ ദീർഘകാല ഇൻസോമ്നിയ അത്ര നിസാരമായി കരുതരുത്. ആഴ്ചയിൽ മൂന്നോ അതിലധികമോ രാത്രികളിൽ ഉറങ്ങാൻ സാധിക്കാതെവരുകയോ മൂന്നു മാസത്തിലധികം ഈ അവസ്ഥ നീണ്ടു നിൽക്കുകയോ ചെയ്യുന്നത് ഗുരുതരമായ ഉറക്കമില്ലായ്മയായി കരുതണം. മഗ്നീഷ്യം, കാൽസ്യം, സിങ്ക്, ചില ബി വൈറ്റമിനുകൾ തുടങ്ങിയ പോഷകങ്ങൾ ഉറക്കത്തിനു സഹായിക്കും. നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് അറിഞ്ഞിരിക്കുന്നതും നല്ലതാണ്. 

പാൽ - പാലിൽ അടങ്ങിയ ട്രിപ്റ്റോഫാൻ, മെലാടോണിൻ എന്നിവ നല്ല ഉറക്കം സമ്മാനിക്കും. ചെറു ചൂട് പാൽ കുടിക്കുന്നത് നല്ലതാണ്. 

വാൾനട്ട് - വാൾനട്ടിൽ മെലാടോണിൻ ധാരാളമുണ്ട്. അതുകൂടാതെ വാൾനട്ടിലെ ഫാറ്റി ആസിഡുകളും ഉറക്കത്തിനു സഹായിക്കും. വാൾനട്ടിലുള്ള ആൽഫാ– ലിനോലെനിക് ആസിഡ് എന്ന ഒമേഗ 3 ഫാറ്റി ആസിഡ് ഡിഎച്ച്എ ആയി മാറും, ഇത് സെറാടോണിന്റെ ഉൽപാദനം വർധിപ്പിക്കാൻ സഹായിക്കും. 

ബാർലിഗ്രാസ് പൊടിച്ചത് - ബാർലിച്ചെടിയുടെ ഇലകൾ പൊടിച്ചത് ഉറക്കത്തിന് നല്ലതാണ്. കാൽസ്യം, ട്രിപ്റ്റോഫാൻ, സിങ്ക്, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങി ഉറക്കം പ്രോത്സാഹിപ്പിക്കുന്ന നിരവധി സംയുക്തങ്ങൾ ഇതിലുണ്ട്. 

പഴം - മഗ്നീഷ്യം, ട്രിപ്റ്റോഫാൻ, വൈറ്റമിൻ ബി 6, അന്നജം, പൊട്ടാസ്യം ഇവയെല്ലാം അടങ്ങിയ പഴം ഉറക്കം സമ്മാനിക്കാൻ നല്ലതാണ്. 

ചിയ സീഡ്സ് - ട്രിപ്റ്റോഫാൻ ധാരാളം അടങ്ങിയ ചിയ സീഡ്സ് കുതിർത്ത് കഴിക്കുന്നത് നല്ല ഉറക്കത്തിനും മെച്ചപ്പെട്ട മാനസികാരോ​ഗ്യത്തിനും നല്ലതാണ്. 

മത്തങ്ങാക്കുരു - മത്തങ്ങാക്കുരുവിൽ നിന്ന് ട്രിപ്റ്റോഫാൻ ലഭിക്കും. ഉറക്കത്തിനു സഹായിക്കുന്ന അമിനോ ആസിഡ് ആണിത്. കൂടാതെ സിങ്ക്, കോപ്പർ, സെലെനിയം എന്നിവയും മത്താങ്ങാക്കുരുവിലുണ്ട്, ഇവയും സുഖകരമായ ഉറക്കം സമ്മാനിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT