obesity 
Health

ഇനി അല്‍പം മ്യൂസിക് ആയാലോ, ശബ്ദ തരംഗത്തിലൂടെ തടി കുറയ്ക്കാം, കളിയല്ല കാര്യം

ശബ്ദ തരംഗ വൈബ്രേഷന്‍ ഉപയോഗിച്ച് കൊഴുപ്പ് കോശങ്ങളുടെ രൂപീകരണം തന്നെ ഒഴിവാക്കാന്‍ കഴിയുമെന്ന് പഠനത്തില്‍ കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്

ടി കുറയ്ക്കാന്‍ പെടാപ്പാട് പെടുന്ന നിരവധി ആളുകളുണ്ട്. ജിമ്മില്‍ രാവും പകലും തീവ്ര വര്‍ക്ക്ഔട്ട്, കര്‍ശന ഡയറ്റ് തുടങ്ങി ചെയ്യാത്തതൊന്നുമില്ല. എന്നാല്‍ ഇനി ശബ്ദതരംഗത്തിലൂടെ പൊണ്ണത്തടി കുറയ്ക്കാനാകുമെന്നാണ് ജേണല്‍ നേച്ചറില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തില്‍ പറയുന്നത്.

കൊഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള ബാരിയാട്രിക് ശസ്ത്രക്രിയ പോലുള്ളയ്ക്ക് പകരം ശരീരത്തിലെ കൊഴുപ്പ് കൈകാര്യം ചെയ്യുന്നതിനുള്ള ഒരു നോണ്‍-ഇന്‍വേസിവ്, സുരക്ഷിതമായ രീതിയാണിതെന്നാണ് ഗവേഷകരുടെ വാദം. ശബ്ദ തരംഗ വൈബ്രേഷന്‍ ഉപയോഗിച്ച് കൊഴുപ്പ് കോശങ്ങളുടെ രൂപീകരണം തന്നെ ഒഴിവാക്കാന്‍ കഴിയുമെന്ന് പഠനത്തില്‍ കണ്ടെത്തി.

ശബ്ദ തരംഗങ്ങള്‍ വെറും ശബ്ദം മാത്രമല്ല. വായു, വെള്ളം, ശരീര കലകള്‍ എന്നിവയിലൂടെ സഞ്ചരിക്കുന്ന വൈബ്രേഷനുകള്‍ കൂടിയാണ്. അവ ശരീരകോശങ്ങളെ സ്വാധീനിക്കുമെന്ന് പഠനം പറയുന്നു. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ ശബ്ദതരംഗങ്ങള്‍ കോശങ്ങള്‍ക്കുള്ളിലെ ജീനുകളെ സ്വാധീനിക്കുന്നതായി കണ്ടെത്തി.

എലികളുടെ പേശി കോശങ്ങളില്‍ മൂന്ന് വ്യത്യസ്ത തരം വൈറ്റ് നോയ്‌സ് കടത്തിവിട്ടു. ഒരു എ നോട്ട് പിയാനോ പോലെ സ്ഥിരമായ 440 ഹെര്‍ട്‌സ് ടോണും ഒടുവില്‍ മനുഷ്യര്‍ക്ക് കേള്‍ക്കാന്‍ കഴിയുന്ന ഏറ്റവും ഉയര്‍ന്ന പിച്ചായ 12 കിലോ ഹെര്‍ട്‌സ് ടോണും ഉപയോഗിച്ചു. ശബ്ദതരംഗങ്ങള്‍ കോശങ്ങള്‍ക്കുള്ളിലെ ജീനുകളെ സ്വാധീനിക്കുന്നതായി കണ്ടെത്തി. മാത്രമല്ല, കൊഴുപ്പ് കോശങ്ങളായി മാറിയ കോശങ്ങളില്‍ 15 ശതമാനം കുറവ് കൊഴുപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളു. ശബ്ദ തരംഗങ്ങൾക്ക് കൊഴുപ്പ് കോശ വികസന പ്രക്രിയയെ തടയാനും അവ സംഭരിക്കുന്ന കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും കഴിയുമെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT