Anxiety Symptoms Pexels
Health

എന്താണെന്ന് അറിയില്ല നെഞ്ചിനകത്തൊരു വേദന, വയറും സുഖമാകുന്നില്ല; അറിയാതെ പോകുന്ന ഉത്കണ്ഠയുടെ ചില ലക്ഷണങ്ങൾ

ഉത്കണ്ഠയെ തുടര്‍ന്ന് ശരീരം ഫൈറ്റ് ഓര്‍ ഫ്ലൈറ്റ് മോഡിലേക്ക് തിരിയുക എന്നത് ഒരു ഓട്ടോമാന്റിക് ആയ പ്രതികരണമാണ്.

സമകാലിക മലയാളം ഡെസ്ക്

പുറമെ എല്ലാം പെർഫക്ട് ആണ്. എന്നാല്‍ കാരണമില്ലാതെ ഉള്ളില്‍ നിരന്തരമായ ഒരു ഭയവും ആശങ്കയും. നെഞ്ചിനകത്തു ഒരു വേദന, വയറ്റില്‍ അസ്വസ്ഥത, അമിതമായ ക്ഷീണം ഇതൊക്കെ ഉത്കണ്ഠയുടെ ശാരീരിക ലക്ഷണങ്ങളാണ്. ഉത്കണ്ഠ യഥാര്‍ഥത്തില്‍ നമ്മുടെ ശരീരത്തിന്‍റെ അത്യാവശ്യവും സ്വാഭാവികവുമായ ഒരു പ്രതികരണമാണ്. അപകട സന്ദര്‍ഭങ്ങളില്‍ ശരീരത്തെ ഫൈറ്റ് ഓര്‍ ഫ്ലൈറ്റ് പ്രതികരണത്തിലേക്ക് പോകുന്നു. ഇത് ശരീരത്തിന് ഉടനടി ആക്ഷന്‍ എടുക്കുന്നതിനും അപകടത്തില്‍ നിന്ന് പുറത്തുകടക്കുന്നതിനും സജ്ജമാക്കുന്നു.

സാധാരണ ഉത്കണ്ഠകള്‍

ഉത്കണ്ഠകള്‍ സാധാരണമാണ്. ഉദാഹരണത്തിന് പരീക്ഷ എഴുതുന്നതിന് മുന്‍പ് ഉണ്ടാകുന്ന ഭയവും ജോലിക്ക് വേണ്ടിയുള്ള അഭിമുഖത്തിന് മുന്‍പേ അനുഭവിക്കുന്ന ടെന്‍ഷനുമെല്ലാം ഈ സാധാരണ ഉത്കണ്ഠകളില്‍ പെടുത്താം. ഇതൊക്കെ മണിക്കൂറുകള്‍ക്കകം മാറുകളും നമ്മെ ജാഗ്രതയുള്ളവരാക്കുകയും ചെയ്യുന്നു.

എന്നാൽ ചിലരിൽ ഉത്കണ്ഠ നീണ്ടുനിൽക്കും. അത്തരം സാഹചര്യങ്ങളിൽ ഉത്കണ്ഠയെ നിയന്ത്രിക്കാൻ കഴിയാതെ വരികയും ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ സന്തോഷത്തെയും ആരോ​ഗ്യത്തെയും ബാധിക്കും. ഉത്കണ്ഠ മാനസികമായി മാത്രം ബാധിക്കുന്ന പ്രശ്നമായി കാണരുത്, ഇത് നിങ്ങളെ ശാരീരികമായും ബാധിക്കാം.

മാനസികമായ ലക്ഷണങ്ങൾ

  • നിരന്തരമായ ഭയം

  • സ്ഥിരതയില്ലായ്മ

  • നെ​ഗറ്റീവ് ചിന്തകൾ

  • എന്തോ മോശമായ കാര്യങ്ങൾ നടക്കാൻ പോകുന്നവെന്ന ചിന്ത

  • ഉറക്കമില്ലായ്മ

  • പെട്ടെന്നുണ്ടാകുന്ന ദേഷ്യം അല്ലെങ്കിൽ അസ്വസ്ഥത

  • ഭയം കാരണം ആളുകളെ അല്ലെങ്കിൽ സാഹചര്യങ്ങളെ മനഃപൂർവം ഒഴിവാക്കുക

ശാരീരികമായ ലക്ഷണങ്ങൾ

  • നെഞ്ചു വേദന അല്ലെങ്കിൽ നെഞ്ചിനു മുറുക്കം

  • ഹൃദയമിടിപ്പിന്റെ വേ​ഗത കൂടുന്നു

  • വയറു വേദന

  • ഛർദ്ദി

  • അസിഡിറ്റി

  • തലവേദന

  • തലകറക്കം

  • വിയർക്കുക

  • ശരീരവേദന

  • മരവിപ്പ്

  • ‌അമിതമായ ക്ഷീണം

  • ഇടയ്ക്കിടെയുള്ള മൂത്രശങ്ക

  • ലൂസ് മോഷൻ

ഉത്കണ്ഠ എന്തുകൊണ്ട് ശാരീരികമായി ബാധിക്കുന്നു

ഉത്കണ്ഠയെ തുടര്‍ന്ന് ശരീരം ഫൈറ്റ് ഓര്‍ ഫ്ലൈറ്റ് മോഡിലേക്ക് തിരിയുക എന്നത് ഒരു ഓട്ടോമാന്റിക് ആയ പ്രതികരണമാണ്. എന്നാല്‍ ശരീരം ഫൈറ്റ് ഓർ ഫ്ലൈറ്റ് പ്രതികരണത്തിലേക്ക് പോകുമ്പോള്‍ തലച്ചോർ സ്ട്രെസ് ഹോർമോണുകളായ അഡ്രിനാലിൻ, കോർട്ടിസോൾ ഉൽപാദിപ്പിക്കാനുള്ള സി​ഗ്നൽ നൽകുന്നു. ഇവയാണ് ശാരീരിക ലക്ഷണങ്ങളിലേക്ക് നയിക്കുന്നത്.

  • ഈ സമയം ഹൃദയമിടിപ്പ് വർധിക്കുകയും പേശികളിലേക്കുള്ള രക്തയോട്ടം കൂടുകയും ചെയ്യുന്നു.

  • ശ്വാസോച്ഛാസം വേ​ഗത്തിലാകുന്നതിനാൽ ഓക്സിജൻ സപ്ലേ വർധിക്കുന്നു

  • പേശികൾ ദൃഢവും പ്രതികരിക്കാൻ തയ്യാറാവുകയും ചെയ്യുന്നു

  • ശരീരം വിയർക്കാനും വിറയ്ക്കാനും തുടങ്ങുന്നു.

അപകട സന്ദര്‍ഭങ്ങളില്‍ ഇത് നമ്മെ സംരക്ഷിക്കാന്‍ സഹായിക്കുമെങ്കില്‍. തുടര്‍ച്ചയായ ഉത്കണ്ഠ രക്തത്തില്‍ അഡ്രിനാലിൻ, കോർട്ടിസോൾ ഹോര്‍മോണുകളുടെ അളവും വര്‍ധിക്കാനും ശരീരവീക്കം, ദഹനക്കേട് പോലുള്ള ആരോഗ്യ അവസ്ഥകള്‍ക്കും അത് കാലക്രമേണ രോഗാവസ്ഥകളിലേക്കും നയിക്കുന്നു.

ഉത്കണ്ഠ ഉണ്ടാകുമ്പോള്‍ ഇക്കാര്യങ്ങള്‍ ചെയ്യാം

  • മനസും ശരീരവും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് തിരിച്ചറിയുക

ഇത് ഉത്കണ്ഠ വരുന്ന സാഹചര്യത്തില്‍ അവയെ നിയന്ത്രിക്കാന്‍ ബോധപൂര്‍വമുള്ള ശ്രമം നടത്താന്‍ സഹായിക്കും.

  • നിങ്ങളുടെ വികാരങ്ങളെ അവ​ഗണിക്കരുത്

വികാരങ്ങളെ അല്ലെങ്കിൽ ചിന്തകളെ നിരന്തരം അടിച്ചമർത്തുന്നത് കാലക്രമേണ ലക്ഷണങ്ങൾ വഷളാക്കും.

  • ആഴത്തിലുള്ള ശ്വാസോച്ഛാസം

ഉത്കണ്ഠ ഉണ്ടാകുമ്പോൾ ശ്വാസോച്ഛാസം വേ​ഗത്തിലാകുന്നു. ഇവയെ നിയന്ത്രിക്കുന്നതിന് ആഴത്തിൽ ശ്വാസം എടുക്കുന്നത് സഹായിക്കും. ഇത് തലച്ചോറിന് സാഹചര്യം സുരക്ഷിതമാണെന്ന സി​ഗ്നൽ നൽകുന്നു. ഇത് നിങ്ങളുടെ പേശികളെ റിലാക്സ് ആക്കാനും ഹൃദയമിടിപ്പ് മെല്ലെയാക്കാനും സഹായിക്കും.

  • മൈൻഡ്ഫുൾനസ്

വർത്തമാനകാലത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുക. നിങ്ങൾ കാണുന്നതും കേൾക്കുന്നതും സ്പർശിക്കുന്ന കാര്യങ്ങളും ആസ്വദിക്കാൻ ശ്രമിക്കുക. ഇത് നിങ്ങളുടെ തലച്ചോറിനെ മറ്റ് ചിന്തകളിൽ നിന്ന് വ്യതിചലിപ്പിക്കാൻ സഹായിക്കുന്നു.

  • വ്യായാമം

വ്യായാമം അമിതമായ അഡ്രിനാലിൻ ഒഴിവാക്കാനും എൻഡ്രോഫിൻ, ഡോപ്പമിൻ പോലുള്ള ഫീൽ ​ഗുഡ് ഹോർമോണുകളെ പുറപ്പെടുവിക്കാനും സഹായിക്കും. ദിവസവും 20 മിനിറ്റ് നടക്കുന്നതു പോലും ഉത്കണ്ഠ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കും.

  • മെച്ചപ്പെട്ട ഉറക്കം

നിങ്ങളുടെ നാഡീവ്യൂഹത്തെ ശാന്തമാക്കാൻ ഉറക്കം പ്രധാനമാണ്. ഉറക്ക ശുചിത്വം പരിശീലിക്കുന്നത് ഉത്കണ്ഠയെ കുറയ്ക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കും.

  • മദ്യപാനവും കഫീനും പരിമിധപ്പെടുത്തുക

ഇവ രണ്ടും മാനസികവും ശാരീരികവുമായ ഉത്കണ്ഠ ലക്ഷണങ്ങൾ വർധിപ്പിക്കുന്നതാണ്.

  • വിശ്വാസമുള്ളവരോട് സംസാരിക്കുക

നിങ്ങളുടെ മനാസിക ബുദ്ധിമുട്ടുകൾ വിശ്വാസമുള്ള സുഹൃത്തുക്കളോട് അല്ലെങ്കിൽ മാനസികാരോ​ഗ്യ വിദ​ഗ്ധനോട് പങ്കുവെയ്ക്കുന്നത് സമ്മർദവും ഉത്കണ്ഠയെ മറികടക്കാനും സഹായിക്കും.

Anxiety Symptoms: Anxiety tiggers your body's fight or flight system.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT