ശരീരം വൃത്തിയാകാൻ വേണ്ടി മാത്രമല്ല, നല്ലൊരു കുളി മാനസിനും സംതൃപ്തി നൽകും. വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ഒരു ലളിതമായ സെൽഫ് കെയർ രീതിയാണ് ബാത്ത് സോൾട്ട് ഉപയോഗിച്ചുള്ള കുളി. ചെറുചൂടു വെള്ളത്തിൽ അൽപം ബത്ത് സോൾട്ട് ലയിപ്പിച്ച ശേഷം ആ വെള്ളത്തിൽ കുളിക്കുന്നത് ശരീരവേദന മാറാനും ശരീരം റിലാക്സ് ആകാനും സഹായിക്കുന്നു.
കുളിക്കുന്ന വെള്ളത്തിൽ ചേർക്കുന്ന ഒരു ഉൽപ്പന്നമാണ് ബാത്ത് സോൾട്ട്. Epsom salt (magnesium sulfate), കടൽ ഉപ്പ്, മിനറൽ സോൾട്ട് എന്നിവയാണ് സാധാരണയായി ഉപയോഗിക്കുന്നത്. ചില ബാത്ത് സോൾട്ടുകളിൽ സുഗന്ധത്തിനായി എസെൻഷ്യൻ ഓയിൽ, ഡ്രൈഡ് ഫ്ലവേഴ്സ്, ഹെർബ്സ് തുടങ്ങിയവയും ചേർക്കാറുണ്ട്. ഇവ സാധാരണ ഭക്ഷണത്തിൽ ഉപയോഗിക്കുന്ന ഉപ്പിന് സമാനമല്ല.
ശരീരത്തിന് വിശ്രമം നൽകാം
ചൂടുവെള്ളത്തിൽ കുറച്ച് സമയം കുളിക്കുന്നത് ശരീരത്തിലെ പേശികൾക്ക് ആശ്വാസം നൽകുകയും മനസ്സിനെ ശാന്തമാക്കുകയും ചെയ്യാം. അതിനൊപ്പം ബാത്ത് സോൾട്ട് ഉപയോഗിക്കുന്നത് റിലാക്സിങ് ബാത്ത് എന്ന അനുഭവം കൂടുതൽ സുഖകരമാക്കാം. ദിവസം മുഴുവൻ നിൽക്കുകയോ നടക്കുകയോ ചെയ്ത ശേഷം കാലുകൾ വെള്ളത്തിൽ മുക്കിവയ്ക്കുന്നത് പ്രത്യേകിച്ച് ആശ്വാസകരമായി തോന്നാം.
സമ്മർദം കുറയ്ക്കുന്നു
ശാന്തമായ അന്തരീക്ഷത്തിൽ ചൂടുവെള്ളത്തിൽ കുളിക്കുന്നത് ദിവസത്തെ സമ്മർദത്തിൽ നിന്ന് മാറിനിൽക്കാൻ സഹായിക്കുന്ന ഒരു സെൽഫ് കെയർ റുട്ടീൻ ആണ്. പ്രത്യേകിച്ച് ഉറങ്ങുന്നതിന് മുമ്പ് relaxing bath എടുക്കുന്നത് ചിലർക്ക് മനസ്സ് ശാന്തമാക്കാൻ സഹായിക്കാറുണ്ട്. എന്നാൽ ഇത് ഉറക്കപ്രശ്നങ്ങൾക്കുള്ള ചികിത്സയായി കാണരുത്.
കാലുകൾക്ക് ആശ്വാസം നൽകും
ദീർഘനേരം നിൽക്കുന്ന ജോലി ചെയ്യുന്നവർക്ക് അല്ലെങ്കിൽ ഏറെ നടക്കേണ്ടി വന്ന ദിവസങ്ങളിൽ കാലുകൾക്ക് വേദന അനുഭവപ്പെടാം. അത്തരം സാഹര്യങ്ങളിൽ ആശ്വാസകരമായിരിക്കും. ഒരു പാത്രത്തിൽ ഇളംചൂടുവെള്ളം എടുത്ത് അതിൽ അനുയോജ്യമായ അളവിൽ ബാത്ത് സോൾട്ട് ചേർത്ത് കാലുകൾ കുറച്ച് സമയം മുക്കിവയ്ക്കാം.
ബാത്ത് ടബ്ബിൽ അല്ലെങ്കിൽ ബക്കറ്റിൽ ചെറുചൂടുള്ള വെള്ളം നിറച്ച ശേഷം ഉൽപ്പന്നത്തിന്റെ പാക്കറ്റിൽ നിർദേശിച്ച അളവിൽ ബാത്ത് സാൾട്ട് ചേർക്കാം. ഉപ്പ് വെള്ളത്തിൽ നന്നായി ലയിച്ചതിനു ശേഷം ഏകദേശം 10–20 മിനിറ്റ് ആ വെള്ളത്തിൽ വിശ്രമിക്കാം. വെള്ളത്തിന്റെ ചൂട് കൂടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കുളിക്ക് ശേഷം ശരീരം ശുദ്ധജലത്തിൽ കഴുകുകയും ചർമം സാവധാനം തുടച്ച് ഉണക്കുകയും ചെയ്യാം.
എല്ലാ ബാത്ത് സാൾട്ടുകളും എല്ലാവരുടെയും ചർമത്തിന് അനുയോജ്യമാകണമെന്നില്ല. സുഗന്ധ ഘടകങ്ങളോ അവശ്യ എണ്ണകളോ ചിലരിൽ ചർമത്തിൽ അസ്വസ്ഥതയോ അലർജിയോ ഉണ്ടാക്കാം. അതിനാൽ ചർമത്തിൽ മുറിവുകൾ, കടുത്ത ചൊറിച്ചിൽ, അണുബാധ തുടങ്ങിയ പ്രശ്നങ്ങളുണ്ടെങ്കിൽ ബാത്ത് സാൾട്ട് ഉപയോഗിക്കുന്നതിന് മുമ്പ് ഡോക്ടറുടെ ഉപദേശം തേടുന്നത് സുരക്ഷിതമാണ്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates