ബെനിൻ പ്രോസ്റ്റാറ്റിക് ഹൈപ്പർപ്ലാസിയ 
Health

ഇടയ്ക്കിടെയുള്ള മൂത്രശങ്ക, നിസ്സാരമായി കൊണ്ടുനടക്കരുത്; ചികിത്സച്ചില്ലെങ്കിൽ ബിപിഎച്ച് ​ഗുരുതരമാകാം

പ്രോസ്റ്റേറ്റ് ഗ്രന്ഥി വീങ്ങുന്ന അവസ്ഥയാണ് ബെനിൻ പ്രോസ്റ്റാറ്റിക് ഹൈപ്പർപ്ലാസിയ.

സമകാലിക മലയാളം ഡെസ്ക്

നാല്‍പ്പതു കഴിഞ്ഞ മിക്ക പുരുഷ്ന്മാരും നേരിടേണ്ടി വരുന്ന ഒരവസ്ഥയാണ് ബെനിൻ പ്രോസ്റ്റാറ്റിക് ഹൈപ്പർപ്ലാസിയ അഥവാ ബിപിഎച്ച്. രാജ്യത്ത് പുരുഷന്മാരില്‍ മൂന്നില്‍ രണ്ട് പേര്‍ ബിപിഎച്ച് അവസ്ഥ നേരിടുന്നുവെന്നാണ് കണക്കുകള്‍. എഴുപതു വയസു കഴിഞ്ഞ 80 ശതമാനത്തോളം പുരുഷന്മാര്‍ക്കും ഈ അവസ്ഥയുണ്ടാകും.

എന്താണ് ബെനിൻ പ്രോസ്റ്റാറ്റിക് ഹൈപ്പർപ്ലാസിയ

പ്രോസ്റ്റേറ്റ് ഗ്രന്ഥി വീങ്ങുന്ന അവസ്ഥയാണ് ബെനിൻ പ്രോസ്റ്റാറ്റിക് ഹൈപ്പർപ്ലാസിയ. ഇത് കാന്‍സറിന് കാരണമാകില്ല. സാധാരണയായി 60 വയസിനു മുകളിലുള്ള പുരുഷന്മാരിലാണ് ഉണ്ടാകാറുള്ളതെങ്കിലും നാല്‍പതു വയസു കഴിഞ്ഞവരിലും ബിപിഎച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. പ്രോസ്റ്റേറ്റ് ഗ്രന്ഥി വലുതാകുമ്പോൾ അത് മൂത്രസഞ്ചിയിൽ സമ്മർദം ഉണ്ടാക്കുകയും മൂത്രസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യും. വാര്‍ദ്ധക്യവും ഹോർമോൺ/ടെസ്റ്റോസ്റ്റിറോൺ അസന്തുലിതാവസ്ഥയുമാണ് ബിപിഎച്ചിന് കാരണമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

ബിപിഎച്ചിന്റെ ലക്ഷണങ്ങൾക്ക് പ്രോസ്റ്റേറ്റ് കാൻസറിന്റെയും വൃക്കയിൽ കല്ലിന്റെയും ലക്ഷണങ്ങളുമായി സാമ്യം ഉള്ളതിനാൽ ശരിയായ രോഗ നിർണയവും ചികിത്സയും നടത്തേണ്ടത് പ്രധാനമാണ്.

ലക്ഷണങ്ങൾ

  • രാത്രിയിൽ പ്രത്യേകിച്ചും മൂത്രമൊഴിക്കാൻ തോന്നുക.

  • അടിയന്തിരമായി മൂത്രമൊഴിക്കണമെന്ന തോന്നൽ

  • പകൽ സമയത്ത് കൂടുതൽ മൂത്രമൊഴിക്കുക

  • മൂത്രം തുള്ളി തുള്ളിയായി പോവുക

  • മൂത്രമൊഴിക്കുമ്പോൾ വേദനയും പുകച്ചിലും

  • മൂത്രത്തിൽ രക്തം

ചില ലക്ഷണങ്ങള്‍ കാലക്രമേണയാകും പ്രകടമാവുക. എന്നാല്‍ ചികിത്സ വൈകുന്നത് ബിപിഎച്ച് ഗുരുതരമാകാനും യൂറിനറി റിറ്റൻഷൻ, ബ്ലാഡർ ഇൻഫെക്‌ഷൻ പോലുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്കും കാരണമാകുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

തിയറ്ററിൽ തിളങ്ങാനായില്ല! വിനീത് ശ്രീനിവാസന്റെ 'കരം' ഇനി ഒടിടിയിലേക്ക്; എവിടെ കാണാം?

സിഗ്നല്‍ തെറ്റിച്ച് ആംബുലന്‍സിന്റെ മരണപ്പാച്ചില്‍, സ്‌കൂട്ടറുകള്‍ ഇടിച്ച് തെറിപ്പിച്ചു; ബംഗളൂരുവില്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം

ശബരിമല തീര്‍ഥാടനം; 415 സ്‌പെഷ്യല്‍ ട്രെയിനുകള്‍, സര്‍വീസുകള്‍ പത്തുനഗരങ്ങളില്‍ നിന്ന്

മുഖസൗന്ദര്യത്തിന് ബീറ്റ്റൂട്ട് ഇങ്ങനെ ഉപയോ​ഗിക്കാം

SCROLL FOR NEXT