Brain Freeze പ്രതീകാത്മക ചിത്രം
Health

ഐസ്ക്രീം കഴിച്ചാൽ തലവേദന, എന്താണ് ബ്രെയിൻ ഫ്രീസിന് പിന്നിലെ കാരണം

തണുപ്പുള്ളവ കഴിച്ച് നിമിഷങ്ങൾക്കകം വേദന തുടങ്ങുന്നതാണ് പ്രധാന ലക്ഷണം.

സമകാലിക മലയാളം ഡെസ്ക്

സ്ക്രീം കഴിച്ച് കുറച്ചുകഴിയുമ്പോൾ തലവേദന അനുഭവപ്പെടാറുണ്ടോ? ഐസ്ക്രീം തലവേദന എന്ന് വരെ ആളുകൾ ഇതിനെ വിശേഷിപ്പിക്കാറുണ്ട്. ഐസ്ക്രീം മാത്രമല്ല, തണുത്തതെന്തും കഴിച്ചാൽ ഇതാണ് അവസ്ഥ. ബ്രെയിൻ ഫ്രീസ് എന്നാണ് ഈ അവസ്ഥയെ പറയുന്നത്.

തണുപ്പുള്ളവ കഴിച്ച് നിമിഷങ്ങൾക്കകം വേദന തുടങ്ങുന്നതാണ് പ്രധാന ലക്ഷണം. തലയുടെ മുൻഭാഗത്ത് കടുത്ത വേദന അനുഭവപ്പെടും. പിന്നീട് വേദന നെറ്റിയിലേക്കും വശങ്ങളിലേക്കും വ്യാപിക്കുന്നതായി തോന്നും. അൽപ സമയത്തിന് ശേഷം മരുന്നുകളുടെ ആവശ്യമില്ലാതെ തന്നെ അവ മാറുകയും ചെയ്യാറുണ്ട്.

താപനിലകളിൽ ഉണ്ടാകുന്ന വ്യത്യാസത്തോടുള്ള സെൻസിറ്റിവിറ്റിയാണ് ഈ തലവേദനയുടെ കാരണം. നല്ല തണുപ്പുള്ള ഭക്ഷണങ്ങൾ കഴിയ്ക്കുമ്പോൾ തൊണ്ടയിലെ രക്തക്കുഴലുകൾ പെട്ടെന്ന് ചുരുങ്ങും പിന്നീട് ഇത് പെട്ടെന്ന് വികസിച്ച് വരുകയും ചെയ്യും. ഇത് ഞരമ്പുകളിലെ പെയിൻ റിസപ്‌റ്റേഴ്‌സ് വികസിച്ച് തലവേദനയിലേക്ക് കടക്കും. സാധാരണ ഇത് കുറച്ച് സമയത്തിന് ശേഷം സ്വാഭാവികമായി മാറാറുണ്ട്. എന്നാൽ ദീർഘനേരം നീണ്ടുനിന്നാൽ വൈദ്യസഹായം തേടാം.

തണുത്ത ഭക്ഷണങ്ങൾ വളരെ സാവധാനത്തിൽ കഴിക്കുന്നതാണ് ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ നല്ലത്. ഐസ്‌ക്രീമിന് ശേഷം ചൂട് വെള്ളം കുടിക്കുന്നതും നല്ലതാണ്. തലവേദനയുടെ തുടക്കം അനുഭവപ്പെടുമ്പോൾ തന്നെ നാക്കുകൊണ്ട് വായുടെ മേൽഭാഗത്ത് അമർത്തി പ്രസ് ചെയ്യുക. അതു‌പോലെ തണുത്ത പാനീയങ്ങൾ കുടിക്കുമ്പോൾ സ്ട്രോ ഉപയോ​ഗിക്കുന്നതും സഹായിക്കും.

Brain Freeze is intense headache that occurs when something very cold is consumed, like ice cream

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

ഗുരുവായൂര്‍ ക്ഷേത്രം ഏകാദശി നിറവിലേക്ക്, തങ്കത്തിടമ്പ് തൊഴുത് ആയിരങ്ങള്‍; സുകൃത ഹോമ പ്രസാദ വിതരണം നവംബര്‍ എട്ടിന്

സഞ്ജു സാംസണ്‍ ഇല്ല, ടീമില്‍ മൂന്ന് മാറ്റം; ടോസ് നേടിയ ഇന്ത്യ ഓസ്‌ട്രേലിയയെ ബാറ്റിങ്ങിന് അയച്ചു

'ഒരേയൊരു രാജാവ്'; പുതിയ ലുക്കില്‍, പുതിയ ഭാവത്തില്‍ ഒരു 'ഷാരൂഖ് ഖാന്‍ സംഭവം'; 'കിങ്' ടൈറ്റില്‍ വിഡിയോ

ഫീസ് തരുന്നില്ല; രാജു നാരായണസ്വാമിക്കെതിരേ വക്കീല്‍ നോട്ടീസുമായി അഭിഭാഷകന്‍

SCROLL FOR NEXT