Broken Heart Syndrome Meta AI Image
Health

വിഷമം താങ്ങാനാവുന്നില്ല, ഹൃദയാഘാതത്തിന് സമാന ലക്ഷണങ്ങള്‍, എന്താണ് ബ്രോക്കണ്‍ ഹാര്‍ട്ട് സിന്‍ഡ്രോം?

കഠിനമായ നെഞ്ചുവേദന, തലകറക്കം, ശ്വാസതടസ്സം, വിയര്‍ക്കുക തുടങ്ങിയവയൊക്കെ ലക്ഷണങ്ങളാണ്.

സമകാലിക മലയാളം ഡെസ്ക്

നസിന് അത്രമേൽ വിങ്ങലുണ്ടാവുമ്പോൾ ഹൃദയ തകരുന്ന വേദന എന്ന് വിശേഷിപ്പിക്കാറില്ലേ. ബ്രോക്കണ്‍ ഹാര്‍ട്ട് സിന്‍ഡ്രോം എന്നാണ് ആ അവസ്ഥയെ വിളിക്കുന്നത്. മാനസികമായോ ശാരീരികമായോ അമിതസമ്മർദത്തിലൂടെ കടന്നുപോകുമ്പോൾ ഹൃദയത്തിനുണ്ടാകുന്ന താൽക്കാലിക അവസ്ഥയാണിത്. ടാകോസുബോ കാർഡിയോമയോപ്പതി എന്നും ഇതിനെ വിളിക്കാറുണ്ട്.

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ബ്രോക്കണ്‍ ഹാര്‍ട്ട് സിന്‍ഡ്രോം കൂടുതലായി കണ്ടു വരുന്നതെന്ന് നാഷണല്‍ ഹാര്‍ട്ട് ആന്‍ഡ് ബ്ലഡ് ഇന്‍സിസ്റ്റ്യൂട്ടില്‍ പ്രസിദ്ധീകരിച്ച ഗവേഷണം ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് ആര്‍ത്തവ വിരാമം സംഭവിച്ചവരില്‍. ഹൃദയാഘാതത്തിന് സമാനമായ ലക്ഷണങ്ങളാണ് ഇതിനുള്ളത്.

1990-കളിൽ ജപ്പാനിലാണ് ആദ്യമായി ബ്രോക്കൺ ഹാർട്ട് സിൻഡ്രമിനെക്കുറിച്ച് പരാമര്‍ശിക്കുന്നത്. ഹൃദയത്തിന്റെ പ്രധാന പമ്പിങ് ചേംബറായ ഇടതു വെൻട്രിക്കിൾ ദുർബലപ്പെടുന്നതാണ് ഈ അവസ്ഥയിലേക്ക് നയിക്കുന്നത്. നെഞ്ചുവേദന, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകുമെങ്കിലും രക്തധമനികൾ ബ്ലോക്ക് ആയതിന്റെ ലക്ഷണങ്ങളൊന്നുമുമുണ്ടാകില്ല. മാത്രമല്ല ആഴ്ച്ചകൾക്കുള്ളിൽ ഭേദമാവുകയും ചെയ്യും.

എന്താണ് ബ്രോക്കൺ ഹാർട്ട് സിൻഡ്രമിന് പിന്നിലെ കാരണമെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും ശരീരത്തിലെ സ്ട്രെസ് ഹോർമോണുകളായ അഡ്രിനാലിൻ, കോർട്ടിസോൾ എന്നിവയുടെ പെട്ടെന്നുള്ള വർധനവ് ഹൃദയ പേശികളെ ദുർബലപ്പെടുത്തുന്നതാകാം കാരണമെന്നാണ് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

തീവ്രമായ സമ്മര്‍ദം അനുഭവിക്കുന്ന ശരീരത്തിലെ മറ്റേത് പേശികളും പ്രതികരിക്കുന്നതു പോലെ ഹൃദയവും പ്രതികരിക്കും. ഈ പ്രതികരണം ഹൃദയത്തിന്റെ സാധാരണ താളത്തെ തടസ്സപ്പെടുത്തുന്നു. ജീവന്‍ നിലനിര്‍ത്താന്‍ ശരീരം തന്നെ ചെയ്യുന്ന കാര്യമാണെങ്കിലും ഇത് ദുര്‍ബലരായ ആളുകളെ കൂടുതല്‍ ദോഷകരമായി ബാധിച്ചേക്കാം.

ലക്ഷണങ്ങളും കാരണങ്ങളും എന്തൊക്കെ

കഠിനമായ നെഞ്ചുവേദന, തലകറക്കം, ശ്വാസതടസ്സം, വിയര്‍ക്കുക തുടങ്ങിയവയൊക്കെ ലക്ഷണങ്ങളാണ്. പ്രിയപ്പെട്ട ഒരാളുടെ മരണം, വേര്‍പിരിയല്‍, എന്തെങ്കിലും കാണുമ്പോഴോ കേള്‍ക്കുമ്പോഴോ പെട്ടെന്നുണ്ടാകുന്ന ആഘാതം, രോഗങ്ങള്‍, ശസ്ത്രക്രിയ എന്നിവയ്ക്ക് ശേഷം പ്രത്യക്ഷപ്പെടുന്ന ശാരീരിക സമ്മര്‍ദം ഇവയൊക്കെ ഈ അവസ്ഥയെ ട്രി​ഗർ ചെയ്യാം. ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്.

ബ്രോക്കണ്‍ ഹാര്‍ട്ട് സിന്‍ഡ്രോമിന് പ്രത്യേകിച്ച് ഒരു ചികിത്സ ഇല്ല, എങ്കിലും ചില മരുന്നുകള്‍ ഹൃദയത്തെ വിശ്രമിക്കാനും വീണ്ടെടുക്കാനും സഹായിക്കും. മൈന്‍ഡ്ഫുള്‍നെസ് വ്യായാമങ്ങള്‍, കൗണ്‍സിലിങ്, യോഗ പോലുളള സ്‌ട്രെസ് റിലീഫ് ഉപാധികള്‍ ഇത്തരം അവസ്ഥകൾ ഉണ്ടാകാതിരിക്കാൻ മുൻകരുതലായി സ്വീകരിക്കാവുന്നതാണ്.

മിക്കയാളുകളിലും ബ്രോക്കൺ ഹാർട്ട് സിൻഡ്രം ബാധിച്ചാൽ വേ​ഗത്തിൽ തന്നെ ഭേദപ്പെടാമെങ്കിലും ചിലരിൽ അത് സങ്കീർണമാകാം. ക്രമരഹിതമായ ഹൃദയമിടിപ്പ്, രക്തസമ്മർദം കുറയുന്നത്, ഹാർട്ട് ഫെയ്ലിയർ, ഹൃദയത്തിൽ രക്തം കട്ടപിടിക്കുക തുടങ്ങിയവ ഉണ്ടായേക്കാം.

What is Broken Heart Syndrome and its symptoms

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനധികൃത സ്വത്ത്: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ തുടരന്വേഷണം ഇല്ല; മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം ഹൈക്കോടതി നീക്കി

പിള്ളേര് പൊളിക്കുമോ? ഇന്നു ബംഗ്ലാദേശിനെതിരെ, ജയിച്ചാല്‍ ഫൈനല്‍

മുട്ട കേടുവന്നാൽ എങ്ങനെ തിരിച്ചറിയാം

'ചോദ്യങ്ങൾ ചോദിച്ചു തന്നെ മുന്നേറുക, പുതിയ അഭിപ്രായങ്ങളും ആശയങ്ങളും ഉണ്ടാവട്ടെ'; മീനാക്ഷിയോട് മന്ത്രി വി ശിവൻകുട്ടി

2016 ല്‍ പിണറായി വിജയനെതിരെ; ഇക്കുറി പഞ്ചായത്ത് പിടിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മമ്പറം ദിവാകരന്‍ മത്സരരംഗത്ത്

SCROLL FOR NEXT