എന്താണ് ഡൂം സ്ക്രോളിങ് ? 
Health

നെ​ഗറ്റീവ് വാര്‍ത്തകളില്‍ കുടുങ്ങിയോ, എന്താണ് ഡൂം സ്ക്രോളിങ് ?

നെഗറ്റീവ് ന്യൂസുകളില്‍ കണ്ണുകള്‍ ഉടക്കുകയും മണിക്കൂറുകളോളം അതിന് പിന്നാലെ പോവുകയും ചെയ്യുന്നതിനെയാണ് ഡൂം സ്‌ക്രോളിങ്

സമകാലിക മലയാളം ഡെസ്ക്

റങ്ങുന്നതിന് തൊട്ടു മുൻപ് സോഷ്യൽമീഡിയയിലൂടെ കണ്ണോടിക്കുന്നതിനിടെയാകും ഒരു ദുരന്ത വാർത്തയുടെ തലക്കെട്ട് ടൈംലൈനിൽ പ്രത്യക്ഷപ്പെടുക. ഡിജിറ്റല്‍ ബ്രെസ്‌ക്രംബ്‌സ് പിന്തുടരുന്നത് പോലെ വാർത്തയുടെ വിവരങ്ങള്‍ തേടി ഒന്നില്‍ നിന്ന് മറ്റൊരു സൈറ്റിലേക്ക് ക്ലിക്ക് ചെയ്തുകൊണ്ടിരിക്കും. കൈ കഴച്ചാലും കണ്ണില്‍ ഉറക്കം തൂങ്ങിയാലും ഫോണ്‍ താഴെ വെക്കാനാകില്ല. ഇത്തരം നെഗറ്റീവ് ന്യൂസുകളില്‍ കണ്ണുകള്‍ ഉടക്കുകയും മണിക്കൂറുകളോളം അതിന് പിന്നാലെ പോവുകയും ചെയ്യുന്നതിനെയാണ് ഡൂം സ്‌ക്രോളിങ് എന്ന് വിളിക്കുന്നത്.

നെഗറ്റീവ് വാര്‍ത്തകളിലൂടെ സ്‌കോള്‍ ചെയ്യുന്നത് ഉറക്കത്തെ തടസപ്പെടുത്തുകയും ഉത്കണ്ഠ വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് പഠനങ്ങള്‍ പറയുന്നു. ലോകത്ത് എന്ത് നടക്കുന്നു എന്ന് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. എന്നാൽ ആരോ​ഗ്യകരമായ ഡയറ്റ് എന്ന പോലെ നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന വര്‍ത്തകള്‍ക്ക് നിയന്ത്രണം കൊണ്ടു വരാനും മിടുക്കുകാണിക്കണം. വാര്‍ത്താ ഉപഭോഗത്തിന് വ്യക്തമായ അതിരുകള്‍ നിശ്ചയിക്കുന്നത് വലിയ മാറ്റമുണ്ടാക്കുമെന്ന് ഗവേഷകര്‍ പറയുന്നു. നിരന്തരം വാര്‍ത്തകള്‍ സംഭവിക്കുന്ന ലോകത്ത് എപ്പോള്‍ അപ്ഡേറ്റ് ആവുന്നത് നല്ലതാണ്. എന്നാല്‍ അവ നമ്മുടെ മാനസികാവസ്ഥയെ ഒരിക്കലും ബാധിക്കനിടവരരുത്.

  • സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെടുന്ന എല്ലാ വാര്‍ത്തകളെയും കണ്ണും പൂട്ടി വിശ്വസിക്കരുത്. വായിക്കുന്ന വാർത്തകളുടെ ഉറവിടങ്ങൾ സത്യസന്ധമാണെന്ന് ഉറപ്പാക്കണം. സോഷ്യൽ മീഡിയ അൽഗോരിതങ്ങൾ നിങ്ങൾ എന്ത് കാണുന്നുവെന്ന് തീരുമാനിക്കാൻ അനുവദിക്കുന്നതിനു പകരം വിശ്വസനീയമായ വാർത്താ സൈറ്റുകൾ തിരഞ്ഞെടുക്കുക.

  • ദുരന്ത വാര്‍ത്തകള്‍ വായിക്കുമ്പോള്‍ നിങ്ങളുടെ മാനസികാവസ്ഥയെ ബാധിക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കുക. ഉത്കണ്ഠയോ ശാരീരിക ലക്ഷണങ്ങളോ നേരിട്ടാല്‍ ഇടവേളയെടുക്കണം.

  • നെഗറ്റീവ് വാർത്തകൾ മാത്രം ശ്രദ്ധിക്കാതെ പോസിറ്റീവായ വാർത്തകളും അനലറ്റിക്കൽ സ്‌റ്റോറീസുമൊക്കെ വായിക്കാൻ ശ്രമിക്കുക. സുഹൃത്തുക്കളുമായോ കുടുംബാങ്ങളുമായോ വാര്‍ത്തകള്‍ ചര്‍ച്ച ചെയ്യാം.

  • വാര്‍ത്തകള്‍ ആഴത്തില്‍ വായിക്കുന്നതിനായി മാത്രം ദിവസത്തില്‍ അല്‍പ സമയം മാറ്റിവെയ്ക്കാം. ലേഖനങ്ങള്‍ പോലുള്ളവ പിന്നീട് വായിക്കുന്നതിന് വാർത്താ ക്യൂറേഷൻ ആപ്പുകള്‍ ഉപയോഗിക്കാവുന്നതാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംപിമാര്‍ മത്സരിക്കേണ്ടതില്ല; സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കരുത്; തെരഞ്ഞെടുപ്പ് സമിതിയില്‍ തീരുമാനം

16വയസ്സില്‍ താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിക്കാന്‍ ഗോവ; മാതൃക ഓസ്‌ട്രേലിയ

കരിയറില്‍ ആദ്യം! അല്‍ക്കരാസ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍, നദാലിനെ മറികടക്കാന്‍ 2 ജയങ്ങള്‍

കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു; ഒരാള്‍ മരിച്ചു; അഞ്ച് പേര്‍ക്ക് പരിക്ക്

ക്രെഡിറ്റ് കാര്‍ഡ് നഷ്ടപ്പെട്ടോ?; അറിയാം ഉടനടി ചെയ്യേണ്ട കാര്യങ്ങള്‍

SCROLL FOR NEXT