റെഡി ടു ഈറ്റ് ഭക്ഷണങ്ങളുടെ പ്രചാരം ഇപ്പോള്‍ വളരെ അധികം വര്‍ധിച്ചു വരികയാണ്. ഇത്തരം സംസ്ക്കരിച്ച ഭക്ഷണങ്ങള്‍ പോഷകസമൃദ്ധമെന്ന ലേബലില്‍ വിപണിയില്‍ സജീവമാണ്. എന്നാൽ അവയിൽ ചിലത് വയറുവീക്കലിനും വിശപ്പ് തോന്നാനും ശരീരഭാരം കൂടാനുമൊക്കെ കാരണമാകാരുണ്ട്. ആരോഗ്യകരമെന്ന പേരിൽ ഫേയ്ക്ക് ഫൈബർ നിറഞ്ഞ ഉൽപന്നങ്ങൾ നിന്ന് വിപണിയിൽ സാധാരണമായിരിക്കുകയാണ്. ഇത് ആരോഗ്യത്തിന് ഗുണത്തെക്കാൾ ദോഷം ചെയ്യാം.
നമ്മുടെ മിക്ക ഭക്ഷണത്തിലും ഫേയ്ക്ക് ഫൈബർ സജീവമാണെന്ന് ഫിലാഡൽഫിയ നിന്നുള്ള ഡയറ്റീഷ്യനായ കോർട്ട്നി കാസിസ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു കുറിപ്പിൽ പറയുന്നു. ഇത് ശരീരത്തിൽ നിന്ന് കൊഴുപ്പ് കുറയ്ക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാക്കുകയും വയറു വീർക്കലിനുമൊക്കെ കാരണമാകാം. സംസ്കരിച്ച ഭക്ഷണങ്ങളില്‍ പോഷകസമൃദ്ധമാക്കാനാണ് ഫേയ്ക്ക് ഫൈബർ ചേർക്കുന്നത്.
എന്നാൽ യഥാർഥ നാരുകളെ അപേക്ഷിച്ച് ഇത് പൂർണ്ണത, ആസക്തി, ഹോർമോണുകൾ അല്ലെങ്കിൽ കൊഴുപ്പ് നഷ്ടം എന്നിവയ്ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല. പകരം, കാർബോഹൈഡ്രേറ്റ് പോലെ പ്രവർത്തിക്കുകയും ചെയ്യുന്നു.
ഫേയ്ക്ക് ഫൈബർ എങ്ങനെ തിരിച്ചറിയാം
ഫേയ്ക്ക് ഫൈബർ കണ്ടെത്താൻ ലേബൽ നോക്കുന്നതിന് പകരം ചേരുവകളിൽ ശ്രദ്ധിക്കുക. ചിക്കറി റൂട്ട് ഫൈബർ, സോലുബിൾ കോൺ ഫൈബർ, റ്റപ്പിയോക്ക ഫൈബർ, അല്ലെങ്കിൽ ഇൻസുലിൻ എന്നിങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അവ മാർക്കറ്റിങ്ങിന് വേണ്ടി മാത്രമാണെന്ന് മനസിലാക്കുക. അതൊരിക്കലും ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കില്ലെന്നും കോർട്ട്നി പറയുന്നു.
ശരിയായ ഫൈബർ യഥാർഥ ഭക്ഷണത്തിലാണ് കാണപ്പെടുന്നത്. റാസ്ബെറി, ബ്ലാക്ക്ബെറി തുടങ്ങിയ ബെറിപ്പഴങ്ങൾ, അവോക്കാഡോ, ചിയ, ഫ്ലാക്സ് വിത്തുകൾ, ഓട്സ്, പച്ചക്കറികൾ എന്നിവയിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ആരോഗ്യമുള്ള ഒരു വ്യക്തി ഒരു ദിവസം 30 ഗ്രാം ഫൈബർ ഡയറ്റിൽ ഉൾപ്പെടുത്തണമെന്നത് പ്രധാനമാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു സ്ഥിരപ്പെടുത്താനും വയറു നിറഞ്ഞ തോന്നലുണ്ടാക്കാനും ഹോർമോണുകളെ പിന്തുണയ്ക്കാനും വീക്കും കുറയ്ക്കാനും കൊഴുപ്പ് കത്തിക്കാനും സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates