ഉച്ചയൂണിന് ശേഷം ഉറക്കം അല്ലെങ്കിൽ ക്ഷീണം തോന്നാറുണ്ടോ? പ്രത്യേകിച്ച് ഇഷ്ടഭക്ഷണങ്ങൾ വയറു നിറയെ കഴിച്ച ശേഷം. ഈ അവസ്ഥയെ 'ഫുഡ് കോമ' എന്നാണ് വിളിക്കുന്നത്. ഹ്രസ്വനേരത്തേക്ക് നീണ്ടു നിൽക്കുന്ന ഫുഡ് കോമയുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്.
ഉച്ചയ്ക്ക് ശേഷം ജോലിയിൽ ഊർജ്ജക്കുറവ്, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് എന്നിയൊക്കെ അനുഭവപ്പെടാനുള്ള കാരണവും ഇതാകാം. രക്തചംക്രമണത്തിലെ മാറ്റങ്ങളാണ് ഫുഡ് കോമയുണ്ടാകാനുള്ള പ്രധാന കാരണം.
ഉച്ചഭക്ഷണത്തിന് ശേഷം നമ്മുടെ തലച്ചോറിലെ രക്തയോട്ടം കുറയുന്നതായി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പ്രഭാത ഭക്ഷണം കഴിക്കാത്തവരിലാണ് കൂടുതലായി ഇത് കണ്ടുവരുന്നത്. അമിത ഭക്ഷണമാണ് മറ്റൊരു കാരണം. അമിതമായി ഭക്ഷണം കഴിച്ചതിന് ശേഷവും ആളുകളില്‍ ഫുഡ് കോമ അനുഭവപ്പെടാറുണ്ട്.
മാത്രമല്ല, ചിക്കന്‍, മത്സ്യം തുടങ്ങിയ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളിൽ നിന്ന് ട്രിപ്റ്റോഫാൻ ശരീരത്തിൽ എത്താനും സെറോടോണിൻ എന്ന ഹോർമോൺ ഉൽപാദനം വർധിക്കാനും കാരണമാകും. നമ്മുടെ ഉറക്കത്തിനെയും മാനസികാവസ്ഥയുമൊക്കെ നിയന്ത്രിക്കാന്‍ ഇത് സഹായിക്കും.
ഹെല്‍ത്ത് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ഫുഡ് കോമ എത്രനേരം നീണ്ടുനില്‍ക്കുമെന്ന് ഒരു ഗവേഷണവും പ്രത്യേകം പരിശോധിച്ചിട്ടില്ല. എന്നിരുന്നാലും, അമിതമായി ഭക്ഷണം കഴിച്ചതിന് ശേഷമുളള ഫുഡ് കോമ നാല് മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കും എന്നാണ് ചില ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. ഇത് പ്രകാരം ഭക്ഷണം കഴിച്ച് ഏതാനും മണിക്കൂറുകളോളം നിങ്ങള്‍ക്ക് ക്ഷീണം അനുഭവപ്പെടാം.
ഫുഡ് കോമയുടെ യഥാർഥ കാരണം വ്യക്തമല്ലെങ്കിലും ഭക്ഷണം കഴിച്ച ശേഷം അൽപം ക്ഷീണം അനുഭവപ്പെടുന്നത് സാധാരണമാണെന്നാണ് വിലയിരുത്തൽ. എന്നാൽ ചില സാഹചര്യങ്ങളില്‍ ഈ ക്ഷീണം അപകടമാകാം. പ്രത്യേകിച്ച് ജോലി ചെയ്യുമ്പോഴോ പഠിക്കുമ്പോഴോ അത് അസൗകര്യമുണ്ടാക്കും. വാഹനമോടിക്കുമ്പോഴും മറ്റും ഇത് അപകടകങ്ങളുമുണ്ടാക്കാം.
അത്തരം സാഹചര്യത്തില്‍ കൈക്കൊള്ളേണ്ട ചില കാര്യങ്ങള്‍ ഇവയാണ്
അമിതമായ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക.
മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുക. മദ്യം രാത്രിയിലെ ഉറക്കത്തെ തടസ്സപ്പെടുത്തും. ഇത് പകല്‍ ക്ഷീണത്തിന് കാരണമാകും. ഭക്ഷണത്തോടൊപ്പം മദ്യം കഴിച്ചാലും മയക്കം അനുഭവപ്പെടാം.
നിര്‍ജ്ജലീകരണം ക്ഷീണം ഉണ്ടാക്കുകയും തലച്ചോറിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. അതു കൊണ്ട് വെള്ളം, ചായ, ജ്യൂസ് തുടങ്ങിയവയൊക്കെ ധാരാളം കുടിക്കുക.
രാത്രിയില്‍ നന്നായി ഉറങ്ങുക. എല്ലാ ദിവസവും എഴ്-എട്ട് മണിക്കൂര്‍ ഉറങ്ങാന്‍ ശ്രമിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates