ആരോഗ്യത്തിനും ഫിറ്റനസിനും വളരെയേറെ പ്രധാന്യം നൽകുന്ന ഒരു സമൂഹമാണ് ഇന്നുള്ളത്. ശരീരഭാരം നിലനിർത്തുന്നതിനും ജീവിതശൈലി രോഗങ്ങൾ ചെറുക്കുന്നതിനും കർശന ഡയറ്റ് പിന്തുടരുന്ന നിരവധി ആളുകളുണ്ട്. എന്നാൽ ഭക്ഷണത്തെ ഒരു ഇന്ധനമായോ ആയുധമായോ കാണാതെ അവയെ ആസ്വദിക്കുകയാണ് പ്രധാനമെന്ന് വിഗദഗ്ധർ പറയുന്നു.
എന്ത് കഴിക്കുന്നു, എത്ര കഴിക്കുന്നു, ശരീരം അതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിൽ ശ്രദ്ധ ചെലുത്തണം. ഇത് വയറിന് തൃപ്തിയും ആരോഗ്യവും നൽകും. അമിതമായി ഭക്ഷണം കഴിക്കുന്നതിനെ ഇത് ഒഴിവാക്കാൻ സഹായിക്കും. ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധ തിരിക്കുന്ന ഉപകരണങ്ങള്‍ മാറ്റി വെയ്ക്കണം. ഭക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇത് ദഹനം മെച്ചപ്പെടുത്താനും അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കാനും സഹായിക്കും.
ദഹനം ആരംഭിക്കുന്നത് വായിൽ നിന്നാണ്. ചവയ്ക്കുന്നത് ഭക്ഷണത്തെ ശാരീരികമായി വിഘടിപ്പിക്കുകയും കാർബോഹൈഡ്രേറ്റുകളെ തകർക്കാൻ ആവശ്യമായ എൻസൈമുകളുള്ള ഉമിനീരുമായി കലർത്തുകയും ചെയ്യുന്നു. ഇത് ദഹനം എളുപ്പമാക്കുന്നു. പോഷകങ്ങൾ കൂടുതൽ കാര്യക്ഷമമായി ആഗിരണം ചെയ്യാനും സഹായിക്കും. ഓരോ കഷണവും കുറഞ്ഞത് 24 തവണയെങ്കിലും ചവയ്ക്കാൻ ശ്രമിക്കണം. ഇത് ഊർജ്ജ നിലകളെയും മാനസികാവസ്ഥയെയും ദഹനാരോഗ്യത്തെയും മെച്ചപ്പെടുത്തും.
ഭക്ഷണക്രമത്തിനിടെ ശരീരത്തിന് ഭക്ഷണം ദഹിക്കാനുള്ള സമയം അനുവദിക്കണം. ഭക്ഷണ ക്രമത്തിൽ കുറഞ്ഞത് അഞ്ച് മുതൽ ആറ് മണിക്കൂർ വരെ ഇടവേള വേണം. ആമാശയത്തിൽ നിരന്തരം ഭക്ഷണം നിറയ്ക്കുന്നത് വിഷവസ്തുക്കളുടെ ശേഖരണത്തിലേക്ക് നയിച്ചേക്കാം. ഇത് ഊർജ്ജത്തെയും വ്യക്തതയെയും ദീർഘകാല ആരോഗ്യത്തെയും ബാധിക്കുന്നു.
ഭക്ഷണക്രമത്തിന്റെ ഒരു ഭാഗം അസംസ്കൃത ഭക്ഷണം ഉൾപ്പെടുത്താന്‍ ശ്രമിക്കുക. പഴങ്ങളും പച്ചക്കറികളും മുളപ്പിച്ചവ പോലുള്ളവ അസംസ്കൃതമായി ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം. ഇത് സൂക്ഷ്മ ഊർജ്ജം പകരാൻ സഹായിക്കുമെന്നും അദ്ദേഹം പറയുന്നു. വേവിക്കേണ്ട ഭക്ഷണം വേവിച്ചു തന്നെ കഴിക്കണം. വേവിച്ചതും അസംസ്കൃതവുമായ ഭക്ഷണങ്ങൾ സന്തുലിതമാക്കുന്നത് ശരീരത്തിന്റെ ഉന്മേഷം നിലനിർത്താൻ സഹായിക്കുന്നു.അസംസ്കൃത ഭക്ഷണങ്ങളിൽ നാരുകൾ, വിറ്റാമിനുകൾ, എൻസൈമുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് ഇത് ദഹനത്തെയും ചർമ്മത്തിന്റെ ആരോഗ്യത്തെയും പ്രതിരോധശേഷി മെച്ചപ്പെടുത്താനും സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates