Paronychia Pinterest
Health

കുഴിനഖം വരാതിരിക്കാൻ എന്തു ചെയ്യണം?

നഖത്തിലെ നിറവ്യത്യാസം, അരികുകളിൽ ഉണ്ടാകുന്ന വേദന എന്നിവ കുഴിനഖത്തിന്റെ പ്രാഥമിക ലക്ഷണങ്ങളാണ്.

Author : സമകാലിക മലയാളം ഡെസ്ക്

ർമസംരക്ഷണത്തിൽ പലപ്പോഴും നമ്മൾ വിട്ടുപോകുന്ന ഒന്നാണ് കാലിലെ നഖങ്ങൾ. ശരിയായ രീതിൽ അവ സംരക്ഷിക്കപ്പെട്ടില്ലെങ്കിൽ കുഴിനഖങ്ങൾ പ്രത്യക്ഷപ്പെടാം. നഖത്തിന്റെ കൂർത്തതോ നേർത്തതോ ആയ അഗ്രം വിരലിലെ ചർമത്തിലേക്ക് ക്രമേണ താഴ്ന്നിറങ്ങി, നഖം ഉള്ളിലേക്ക് വളരുന്ന അവസ്ഥയാണ് കുഴിനഖം.

നഖത്തിലെ നിറവ്യത്യാസം, അരികുകളിൽ ഉണ്ടാകുന്ന വേദന എന്നിവ കുഴിനഖത്തിന്റെ പ്രാഥമിക ലക്ഷണങ്ങളാണ്. ഇറുകിയ ഷൂസോ ചെരുപ്പുകളോ സ്ഥിരമായി ഉപയോഗിക്കുന്നതോ, പാദസംരക്ഷണം ശരിയായി പാലിക്കാത്തതോ ആകാം കുഴിനഖം വരാൻ കാരണം. അതിനാൽ കാൽ നഖങ്ങൾ പ്രത്യേകം വൃത്തിയായി കഴുകി സംരക്ഷിക്കേണ്ടതുണ്ട്. അതിനായി വീട്ടിൽ തന്നെ മാസത്തിൽ രണ്ട് തവണയെങ്കിലും പെഡിക്യൂർ ചെയ്യാവുന്നതാണ്.

കുഴിനഖം ​ഗുരുതരമായാൽ അണുബാധയും പഴുപ്പും പൂപ്പലും ഉണ്ടാവാൻ സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ തീർച്ചയായും വൈദ്യ സഹായം തേടണം. ചെറിയ സർജറിയിലൂടെ കേടുവന്ന നഖം നീക്കം ചെയ്യാൻ സാധിക്കും.

കുഴിനഖം തടയാൻ വീട്ടിൽ ചെയ്യാവുന്ന ചില പൊടിക്കൈകൾ

  • നഖങ്ങളുടെ ഇരുവശങ്ങളിലും അഴുക്ക് അടിയാൻ അനുവദിക്കാതെ ഒരേ നിരപ്പിൽ വെട്ടി നിർത്തിയാൽ കുഴി നഖം തടയാം.

  • പച്ചമഞ്ഞളും വേപ്പെണ്ണയും ചേർത്തുള്ള മിശ്രിതം കുഴിനഖം മാറാൻ ഒരു പരിധിവരെ സഹായിക്കും.

  • ചെറുനാരങ്ങയുടെ അഗ്രം മുറിച്ച് വിരലുകൾ അതിൽ ഇറക്കി വച്ചാൽ നഖത്തിന്റെ അതിയായ വേദന കുറയും.

  • മാസത്തിൽ ഒരു തവണയെങ്കിലും നഖങ്ങളിൽ മൈലാഞ്ചി അണിയുന്നത് കുഴിനഖം വരാതെ സംരക്ഷിക്കും.

  • തുളസിയില ഇട്ട് കാച്ചിയ എണ്ണകൊണ്ട് വിരലുകളും നഖങ്ങളും മസാജ് ചെയ്യുന്നത് കുഴിനഖം വരാതിരിക്കാൻ സഹായിക്കും.

  • നാരങ്ങാനീരും വൈറ്റ് വിനഗറും ചേർത്ത് നഖത്തിൽ പുരട്ടിയാൽ നഖത്തിന്റെ മഞ്ഞ നിറം മാറിക്കിട്ടും.

What is paronychia, symptoms and treatment

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വര്‍ധിച്ച ഊര്‍ജ്ജ ചെലവ് ഉപഭോക്താക്കള്‍ക്ക് കൈമാറേണ്ടത് അനിവാര്യം; ഇന്ധനവില കൂട്ടുമെന്ന സൂചന നല്‍കി ധനകാര്യ മന്ത്രാലയം

'ഹരിദാസേ നിന്റെ തങ്കമണിയെ ഞാൻ കണ്ടെടാ'; 33 വർഷങ്ങൾക്ക് ശേഷം രംഭയെ കണ്ടുമുട്ടിയ സന്തോഷം പങ്കുവച്ച് മനോജ് കെ ജയൻ

അറിയാതെ ചെയ്യുന്ന ഈ തെറ്റുകൾ വൃക്കയെ നശിപ്പിക്കും

പച്ചയ്ക്കും പഴുത്തതിനും ആരോഗ്യ​ഗുണങ്ങൾ വ്യത്യസ്തം, മാമ്പഴം തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം മറക്കരുത്

ബസ് യാത്രയ്ക്കിടെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് യുവാവിന്റെ കൈയറ്റു, കെഎസ്ആര്‍ടിസി ഒന്നര കോടി രൂപ നല്‍കണമെന്ന് വിധി

SCROLL FOR NEXT