Prediabetes Meta AI Image
Health

എത്ര കുടിച്ചാലും മാറാത്ത ദാഹം! പ്രീഡയബറ്റിക് അവസ്ഥ തിരിച്ചറിഞ്ഞാൽ പ്രമേഹം മുളയിലേ നുള്ളാം

രക്തത്തിൽ സാധാരണയെക്കാൾ പഞ്ചസാരയുടെ അളവു കൂടുകയും എന്നാൽ പ്രമേഹം എന്ന അളവിലേക്ക് എത്തിയിട്ടില്ല എന്ന അവസ്ഥയാണ് പ്രീഡയബറ്റിസ്.

സമകാലിക മലയാളം ഡെസ്ക്

വെള്ളം എത്ര കുടിച്ചാലും ദാഹം മാറുന്നില്ല, തൊണ്ട വരൾച്ചയും ഇടയ്‌ക്കിടയ്‌ക്ക് മൂത്രശങ്കയും തോന്നാറുണ്ടോ? ഇതൊക്കെ ശരീരം നൽകുന്ന ചില സൂചനകളാകാം. 2050-ഓടെ 130 കോടിയിലധികം ആളുകള്‍ക്ക് പ്രമേഹമുണ്ടാകുമെന്നാണ് ലോകാരോഗ്യ സംഘടനയും ലാൻസെറ്റ് കമ്മീഷൻ ഓൺ ഡയബറ്റിസും പ്രവചിക്കുന്നത്. അതായത്, എട്ടില്‍ ഒരാള്‍ക്ക് പ്രമേഹ സാധ്യതയെന്ന് അര്‍ഥം.

നിസാരമാക്കരുത് പ്രീഡയബറ്റിസ് അവസ്ഥയെ

രക്തത്തിൽ സാധാരണയെക്കാൾ പഞ്ചസാരയുടെ അളവു കൂടുകയും എന്നാൽ പ്രമേഹം എന്ന അളവിലേക്ക് എത്തിയിട്ടില്ല എന്ന അവസ്ഥയാണ് പ്രീഡയബറ്റിസ്. കുട്ടികൾ മുതൽ മുതിർന്നവരിൽ വരെ പ്രീഡയബറ്റിസ് എന്ന അവസ്ഥ ഉണ്ടാകാം. ഭാവിയിൽ ഡയബറ്റിസ് രോഗിയാവാനുള്ള സാധ്യത ഇവരിൽ കൂടുതലായിരിക്കും എന്നതിന്‍റെ സൂചനയാണിത്. ഇത്തരക്കാർ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ മനസിലാക്കി ഉടൻ തന്നെ ഡോക്ടറെ സമീപിച്ച് ശരീരത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കണം. നേരത്തെ നിയന്ത്രിച്ചാൽ നീണ്ടകാല ഡയബറ്റിസ് രോഗാവസ്ഥയിൽ നിന്നും രക്ഷപ്പെടുകയും ചെയ്യാം.

പ്രീഡയബറ്റിസ് ലക്ഷണങ്ങള്‍

ക്ഷീണം, അമിതമായ ദാഹം, മൂത്രാശങ്ക, തൊണ്ട വരൾച്ച, കാഴ്ച മങ്ങൽ, ഇരുണ്ട ചര്‍മം, നിരന്തരമായി ഉണ്ടാകുന്ന അണുബാധ, മുറിവുണ്ടായാൽ ഉണങ്ങാൻ താമസം, ശരീരഭാരം കുറയുക എന്നിവയൊക്കെ പ്രീഡയബറ്റിസിന്റെ ലക്ഷണങ്ങളാണ്.

പ്രീഡയബറ്റിസ് അവസ്ഥയിൽ രക്തത്തിൽ പഞ്ചസാരയുടെ അളവ് വർധിക്കുന്നതിനാൽ പഞ്ചസാര മൂത്രത്തിലൂടെ പുറന്തള്ളാൻ ശരീരം ശ്രമിക്കും. ഇതാണ് ശരീരത്തിൽ ജലാംശം കുറയുന്നതിലേക്ക് നയിക്കുന്നത്. ഇങ്ങനെ വരുമ്പോൾ കൂടെക്കൂടെ ദാഹം തോന്നുകയും മൂത്രശങ്കയുണ്ടാവുകയും ചെയ്യും.

നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നുമാണ് ഗ്ലൂക്കോസിന്റെ അളവ് കൂടുതലായും ശരീരത്തിൽ ഉണ്ടാവുന്നത്. പാൻക്രിയാസ് ഉൽപാദിപ്പിക്കുന്ന ഇൻസുലിൻ ആണ് ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത്. എന്നാൽ ഈ പ്രവർത്തനം നന്നായി നടക്കാതെ വരുമ്പോഴാണ് പ്രീഡയബറ്റിസ് എന്ന അവസ്ഥ ഉണ്ടാകുന്നത്. അത് ഭാവിയിൽ ടൈപ്പ് 2 ഡയബറ്റിസ് ആയി മാറുകയും ചെയ്യുന്നു.

തുടക്കത്തിലേ നിയന്ത്രിക്കാം

ആരോഗ്യകരമായ ജീവിത ശൈലി നയിക്കുന്നതിലൂടെ പ്രീഡയബറ്റിസ് എന്ന അവസ്ഥയെയും അതിലൂടെ ഡയബറ്റിന്റെ സാധ്യതയെയും മറികടക്കാൻ സാധിക്കും. അതു ഒരുപക്ഷേ പാരമ്പര്യമായുള്ളതാണങ്കിൽ പോലും

  • പോഷക ഗുണമുള്ള ഭക്ഷണം കഴിക്കുക

  • മടി മാറ്റി വ്യായാമം ചെയ്യാം

  • ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക

  • രക്തസമ്മർദ്ദവും കൊളസ്‌ട്രോളും നിയന്ത്രിച്ചു നിർത്താം

  • പുകവലി പാടില്ല.

What is Prediabetes condition and how to prevent

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്; സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയും ജ്വല്ലറി ഉടമയും പിടിയില്‍

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സമയ ക്രമത്തിൽ മാറ്റം വരുത്തി ദുബൈ

മലയാളി താരം ആരോണ്‍ ജോര്‍ജും വിഹാന്‍ മല്‍ഹോത്രയും ഉറച്ചു നിന്നു; ഇന്ത്യ അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍

ആരാണ് ഈ 'മറ്റുള്ളവര്‍'?; ഒരു ജില്ലയില്‍ മാത്രം രണ്ട് ലക്ഷം പേര്‍ ഒഴിവാകും; എസ്‌ ഐ ആറിനെതിരെ മുഖ്യമന്ത്രി

'തുടരും'... അഡ്‌ലെയ്ഡ് ഓവലിലെ 'തല'! ട്രാവിസ് ഹെഡ് ബ്രാഡ്മാനൊപ്പം

SCROLL FOR NEXT