എന്താണ് സ്ലീപ് ബാങ്കിങ് ( Sleep Banking)  പ്രതീകാത്മക ചിത്രം
Health

ഉറക്കക്കുറവ് പരിഹരിക്കാന്‍ അധികം ഉറങ്ങാം, എന്താണ് സ്ലീപ് ബാങ്കിങ്

ഉറക്കക്കുറവിന്റെ നെഗറ്റീവ് ഇഫക്ട് കുറയ്ക്കാന്‍ സ്ലീപ് ബാങ്കിങ് സഹായിക്കുമെന്ന് ചില പഠനങ്ങൾ പറയുന്നു.

സമകാലിക മലയാളം ഡെസ്ക്

ഴ്ചയില്‍ കിട്ടുന്ന ഒരു ഓഫ് ദിനം പലതരത്തില്‍ ഉപയോഗിക്കുന്നവരുണ്ട്. യാത്ര, പാര്‍ട്ടി, ആഘോഷം, സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവിടല്‍ അങ്ങനെ അങ്ങനെ നീളും. എന്നാല്‍ ചിലരാകട്ടെ, ഉറങ്ങിത്തീര്‍ക്കും. ഇങ്ങനെ അവധി ദിനത്തില്‍ ദീര്‍ഘനേരം ഉറങ്ങുന്നതിനെ ഉറക്കം നിക്ഷേപിക്കുന്ന പ്രക്രിയയായും കരുതാം. സ്ലീപ് ബാങ്കിങ് (Sleep Banking) അല്ലെങ്കിൽ സ്ലീപ് ലോഡിങ് എന്നൊക്കെ ഇത് അറിയപ്പെടുന്നു.

ഉറക്കക്കുറവിന്റെ നെഗറ്റീവ് ഇഫക്ട് കുറയ്ക്കാന്‍ സ്ലീപ് ബാങ്കിങ് സഹായിക്കുമെന്ന് ചില പഠനങ്ങൾ പറയുന്നു. പതിവിലും കൂടുതൽ നേരം ഉറങ്ങുകയും അതിലൂടെ ഉറക്കക്കുറവിന്റെ പ്രതികൂല ഫലങ്ങൾ ലഘൂകരിക്കാൻ സഹായിക്കുന്നതിന് ഒരു 'സ്ലീപ്പ് റിസർവ്' സൃഷ്ടിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

സ്ലീപ്പ് ബാങ്കിങ് എങ്ങനെ പ്രവർത്തിക്കുന്നു

ഒരു ബാങ്കിൽ പണം നിക്ഷേപിക്കുന്നതിന് സമാനമായി അധിക ഉറക്കം നിക്ഷേപിക്കുന്നതിലൂടെ ഉറക്കക്കുറവിനെ തുടർന്നുണ്ടാകുന്ന ആഘാതം ബാലൻസ് ചെയ്യാൻ സ്ലീപ് ബാങ്കിങ് സഹായിക്കുന്നു. മുൻകരുതൽ സമീപനമെന്നും സ്ലീപ് ബാങ്കിങ്ങിനെ വിളിക്കാം. ഉറക്കം പൂർത്തിയാക്കുമ്പോൾ ശരീരവും തലച്ചോറും ഉറക്കക്കുറവ് കൈകാര്യം ചെയ്യാൻ സജ്ജമാകുന്നു.

മെച്ചപ്പെട്ട വൈജ്ഞാനിക പ്രവർത്തനം: സ്ലീപ് ബാങ്കിങ്ങിലൂടെ അധിക ഉറക്കം നിക്ഷേപിക്കുന്നത്, ഉറക്കം കുറയുന്ന സമയത്തും ജാ​ഗ്രത, ഏകാ​ഗ്രത, ചിന്താശേഷി തുടങ്ങിയ വൈജ്ഞാനിക പ്രവർത്തനങ്ങൾ മികച്ച രീതിയിൽ ചെയ്യാൻ സാധിക്കുന്നു.

വർധിച്ച ശാരീരിക പ്രകടനം: മെച്ചപ്പെട്ട സ്റ്റാമിനയും വീണ്ടെടുക്കൽ വേ​ഗത വർധിപ്പിക്കുകയും ചെയ്യുന്നു.

പ്രതിരോധശേഷി: മികച്ച വിശ്രമം ലഭിക്കുന്നത് രോ​ഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കും.

മികച്ച മാനസികാവസ്ഥ: മാനസികാവസ്ഥ മെച്ചപ്പെടാനും സമ്മർദം കൈകാര്യം ചെയ്യാനും അത് സഹായിക്കും.

ഷിഫ്റ്റ് ക്രമത്തിൽ ജോലി ചെയ്യുന്ന തൊഴിൽ മേഖലയിലുള്ളവർക്ക് ഇത് പ്രായോ​ഗികമായ രീതിയാണ്. കൂടാതെ മത്സര പരീക്ഷകൾക്കോ യാത്രകൾക്കോ തയ്യാറെടുക്കുന്നവർക്കും സ്ലീപ് ബാങ്കിങ് പരീക്ഷിക്കാവുന്നതാണ്. സ്ലീപ് ബാങ്കിങ് സ്ഥിരമായതും മതിയായതുമായ ഉറക്കത്തിന് പകരമാകില്ലെന്നത് പ്രത്യേകം ഓർക്കണം. സ്ഥിരമായ ഉറക്കക്കുറവ് ആരോ​ഗ്യപരമായ പ്രതികൂല പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഇടയ്ക്കിടെയുള്ള സ്ലീപ് ബാങ്കിങ്ങിലൂടെ അത് പരിഹരിക്കാനാകില്ല. കൂടാതെ ഇതിന്റെ ഫലപ്രാപ്തി ഓരോത്തരിലും വ്യത്യസ്തമായിരിക്കും. വാരാന്ത്യ ഉറക്കം ഒരു പരിധിവരെ ഉറക്കകടം വീട്ടുമെങ്കിലും സ്ഥിരമായ ഉറക്ക ഷെഡ്യൂൾ സൂക്ഷിക്കുന്നതാണ് നല്ലത്.

ഉറക്ക ബാങ്കിങ് എങ്ങനെ പരിശീലിക്കാം

മത്സരപരീക്ഷകൾ അല്ലെങ്കിൽ രാത്രി പരിപാടികൾ മുൻകൂട്ടി അറിയുകയാണെങ്കിൽ, അതിന് കുറച്ച് ദിവസങ്ങൾക്ക് മുൻപ് മുതൽ തന്നെ സ്ലീപ് ബാങ്കിങ് പരിശീലിക്കാം. അതായത് പതിവിലും നേരത്തെ ഉറങ്ങാനും വൈകി ഉണരാനും ശ്രമിക്കുക. ഇത്തരത്തിൽ ഒന്നോ രണ്ടോ മണിക്കൂർ അധിക ഉറക്കം ലഭിക്കുന്നു. ഇത് പിന്നീട് ഉറക്കം കുറയുമ്പോൾ ബാലൻസ് ചെയ്യാൻ സഹായിക്കും.

ഉറക്ക ശുചിത്വം

ഇരുണ്ടതും ശാന്തവും തണുപ്പുള്ളതുമായ ഒരു ഉറക്ക അന്തരീക്ഷം സൃഷ്ടിക്കുക. കഫീൻ പോലുള്ള പാനിയങ്ങളും കട്ടിയുള്ള ഭക്ഷണവും ഉറങ്ങുന്നതിന് മുൻപ് ഒഴിവാക്കുക.

ദോഷങ്ങളും പരിമിതികളും

സർക്കാഡിയൻ താളങ്ങളെ തടസപ്പെടുത്തുന്നു: സ്ലീപ് ബാങ്കിങ്ങിനാണെങ്കിൽ പോലും ഉറക്ക ഷെഡ്യൂൾ തകിടം മറിക്കുന്നത് ആന്തരിക ശരീരഘടികാരത്തെ തടസപ്പെടുത്താൻ സാധ്യതയുണ്ട്. എന്നാൽ ഹ്രസ്വകാല ബാങ്കിങ്ങിന് അത്ര പ്രശ്നമുണ്ടാകില്ല.

ക്ഷീണം: ചിലർ അവരുടെ സാധാരണയെക്കാൾ കൂടുതൽ സമയം ഉറങ്ങുകയാണെങ്കിൽ ക്ഷീണമോ അലസതയോ അനുഭവപ്പെടാം.

ദീർഘകാല പരിഹാരമല്ല: പതിവായി ഉറക്ക ബാങ്കിങ്ങിനെ ആശ്രയിക്കുന്നത് ഉറക്കം നിയന്ത്രിക്കുന്നതിനുള്ള ആരോഗ്യകരമോ സുസ്ഥിരമോ ആയ സമീപനമല്ല. സ്ഥിരവും മതിയായതുമായ ഉറക്കത്തിന് മുൻഗണന നൽകുക എന്നതാണ് എല്ലായ്‌പ്പോഴും പ്രാഥമിക ലക്ഷ്യം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

പാലും പഴവും ഒരുമിച്ച് കഴിക്കുന്നത് ആരോ​ഗ്യത്തിന് സുരക്ഷിതമോ?

കഴുകിയ പാത്രത്തിലെ ദുർഗന്ധം പോകുന്നില്ലേ? ഈ ട്രിക്കുകൾ ചെയ്യൂ

'ഇനിയും തുടർന്നാൽ വീട്ടുകാർ സംശയിക്കുമെന്ന്' പൃഥ്വി; രാജമൗലിയുടെ സർപ്രൈസ് പൊട്ടിച്ച് കയ്യിൽ കൊടുത്ത് മഹേഷ് ബാബു

ഇന്ത്യ- ദക്ഷിണാഫ്രിക്ക വനിതാ ലോകകപ്പ്; മഴ കളിക്കുന്നു, ഫൈനല്‍ വൈകുന്നു

SCROLL FOR NEXT