Lunch Pexels
Health

ഉച്ചഭക്ഷണം കഴിക്കാൻ പ്രത്യേക സമയമുണ്ട്, നേരം തെറ്റിയാലെടുക്കാം ഈ മുൻകരുതൽ

ഉച്ചഭക്ഷണം വൈകി കഴിക്കുന്നത് ഉദരസംബന്ധമായ പല അസ്വസ്ഥതകള്‍ക്കും കാരണമാകും.

സമകാലിക മലയാളം ഡെസ്ക്

ച്ചഭക്ഷണം കഴിക്കാൻ സമയമുണ്ടോ? ഉണ്ടെന്നാണ് വിദ​ഗ്ധരുടെ അഭിപ്രായം. രാവിലെ 11 മണിക്കും ഉച്ചയ്ക്ക് ഒരുമണിക്കും ഇടയിലാണ് ഉച്ചഭക്ഷണം കഴിക്കേണ്ട ശരിയായ സമയം. ഉച്ചഭക്ഷണം വൈകി കഴിക്കുന്നത് ഉദരസംബന്ധമായ പല അസ്വസ്ഥതകള്‍ക്കും കാരണമാകും.

ഉച്ചഭക്ഷണം കഴിക്കുന്നത് വൈകിയാൽ

വെള്ളം കുടിക്കാം

ശരീരത്തില്‍ ജലാംശം വളരെ പ്രധാനമാണ്. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെല്ലാം സ്വാഭാവികമായി നടക്കാന്‍ വെള്ളം കുടിക്കുന്നത് സഹായിക്കും. ഇളം ചൂടുള്ള വെള്ളം കുടിക്കുന്നത് അസിഡിറ്റി അടക്കമുള്ള ബുദ്ധിമുട്ടുകളെ ഒഴിവാക്കാന്‍ സഹായിക്കും.

പഴങ്ങള്‍ ഇടഭക്ഷണമാക്കാം

ആപ്പിള്‍, പഴം, പപ്പായ പോലുള്ള പഴങ്ങള്‍ 11മണിക്കും ഒരു മണിക്കും ഇടയിലായി കഴിക്കുന്നത് നല്ലതാണ്. ഇനി ഇവയൊന്നും കഴിക്കാന്‍ സാഹചര്യമില്ലെങ്കില്‍ ഈന്തപ്പഴം ആകാം. ധാരാളം നാരുകള്‍ അടങ്ങിയ പഴം കഴിക്കുമ്പോള്‍ വിശപ്പ് കുറയ്ക്കാനും വയറ് കാലിയാകുന്ന അവസ്ഥ ഒഴിവാക്കാനും കഴിയും. അനാരോഗ്യകരമായ ഭക്ഷണശീലം കൊണ്ടുണ്ടാകുന്ന അസ്വസ്ഥതകളെ തടയാന്‍ ഇത് മികച്ച മാര്‍ഗമാണ്.

ഊണ് കഴിഞ്ഞ് നെയ്യും ശര്‍ക്കരയും

നെയ്, ശര്‍ക്കര എന്നിവ വൈകിയുള്ള ആഹാരശീലം കൊണ്ടുണ്ടാകുന്ന തലവേദന, അസിഡിറ്റി തുടങ്ങിയ ബുദ്ധിമുട്ടുകളെ അകറ്റിനിര്‍ത്താന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Healthy Eating: What is the best time to eat Lunch.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുഎഇയിലെ ഭീമന്‍ എണ്ണശുദ്ധീകരണ ശാലയ്ക്ക് സമീപം ഡ്രോൺ ആക്രമണം; പ്ലാന്റ് പൂട്ടി; യുഎസിന് മുന്നറിയിപ്പുമായി ഇറാന്‍

പശ്ചിമേഷ്യയില്‍ നടക്കുന്ന സംഘര്‍ഷങ്ങളുടെ ഏക വിജയി റഷ്യ: യൂറോപ്യൻ യൂണിയൻ

'ഒരാളും സ്വയം സ്ഥാനാര്‍ഥി ചമയണ്ട, മത്സരിക്കണോയെന്ന് പാര്‍ട്ടി തീരുമാനിക്കും'; കെ സുധാകരനെതിരെ വിഡി സതീശന്‍

മണ്ണ് നീക്കാന്‍ കൈക്കൂലി; ജിയോളജി ഉദ്യോഗസ്ഥനെ കൈയോടെ പൊക്കി വിജിലന്‍സ്

കായികതാരങ്ങൾക്ക് സർക്കാർ ജോലി, 243 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ഏപ്രിൽ ഏഴിനകം അപേക്ഷിക്കണം

SCROLL FOR NEXT