Bath tips pexels
Health

എത്ര സമയം വരെ കുളിക്കാം, ദൈർഘ്യം കൂടിയാൽ ചർമപ്രശ്നങ്ങൾ പതിവാകും

ദീർഘനേരം ഷവർ ഉപയോ​ഗിക്കുന്നതും സ്വിമ്മിങ് പൂളിൽ നീന്തുന്നതൊക്കെ എക്സിമ ​ഗുരുതരമാകാൻ കാരണമാകുമെന്ന് വിദ​ഗ്ധർ പറയുന്നു.

സമകാലിക മലയാളം ഡെസ്ക്

ലയാളികൾക്ക് പൊതുവെ കുളി പ്രധാനമാണ്. എണ്ണ തേച്ച് മണിക്കൂറുകൾ മസാജ് ചെയ്ത് സോപ്പും ഷാംപൂവുമൊക്കെ പതപ്പിച്ച് തേച്ചുരച്ചുള്ള വിശാലമായ കുളി പലർക്കും ഒരു തെറാപ്പിക്ക് സമാനമാണ്. എന്നാൽ കുളിയുടെ ദൈർഘ്യം കൂടുന്നത് കരുതുന്നതു പോലെ ആരോ​ഗ്യത്തിന് അത്ര സുരക്ഷിതമായിരിക്കില്ലെന്നാണ് പഠനങ്ങൾ പറയുന്നത്.

ദൈർഘ്യമേറിയ കുളി ചർമത്തിലെ നാച്ചുറൽ ഓയിലും സെബവും ഇല്ലാതാകാൻ കാരണമാകും.ഇത് പലതരത്തിലുള്ള ചർമരോ​ഗങ്ങൾക്ക് വഴിവെക്കും, പ്രത്യേകിച്ച് എക്സിമ. ദീർഘനേരം ഷവർ ഉപയോ​ഗിക്കുന്നതും സ്വിമ്മിങ് പൂളിൽ നീന്തുന്നതൊക്കെ എക്സിമ ​ഗുരുതരമാകാൻ കാരണമാകുമെന്ന് വിദ​ഗ്ധർ പറയുന്നു.

എന്താണ് എക്സിമ

ലളിതമായി പറഞ്ഞാല്‍ ചര്‍മ്മത്തിന്റെ നീര്‍ക്കെട്ട് ആണ് എക്‌സിമ അഥവാ ഡെര്‍മടൈറ്റീസ്. ശരീരത്തിനുള്ളിൽ നിന്നുള്ളതോ പുറമെ നിന്നുള്ള ഘടകങ്ങളോടുള്ള ശരീരത്തിന്റെ ഒരു തരം പ്രതികരണമാണ് എക്സിമ. ജനിതകകാരണങ്ങളും, അലർജിയും ഹോർമോൺ വ്യതിയാനങ്ങളുമൊക്കെ എക്‌സിമയ്ക്ക് കാരണമാകാമെങ്കിലും ദീർഘനേരം ശരീരം വെള്ളവുമായി സമ്പർക്കപ്പെടുന്നത് രോ​ഗാവസ്ഥ ​വഷളാക്കുമെന്നും വിദ​ഗ്ധർ പറയുന്നു. ചർമം വിണ്ടുകീറുക, തൊലിയടരുക, ചൊറിച്ചിൽ, തടിപ്പ്, അരിമ്പാറ, ചർമം പൊട്ടിയൊലിക്കുക, വലിഞ്ഞു മുറുകുക, കണ്ണിന് താഴെ കറുപ്പ് എന്നിവയാണ് എക്സിമയുടെ ലക്ഷണങ്ങൾ.

കുളിക്കാൻ എത്ര സമയം

കാക്കക്കുളിയും പാടില്ല, വിശാലമായ കുളിയും പാടില്ല, അപ്പോൾ പിന്നെ കുളിക്കാൻ ശരിക്കും എത്ര സമയം എടുക്കാം. ശരീരം വൃത്തിയാകാൻ 15 മിനിറ്റ് വരെ കുളിക്കുന്നതാണ് നല്ലതെന്നാണ് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്. ഇത് നിങ്ങളുടെ ശരീരത്തിൽ സ്വഭാവിക എണ്ണയെയും സെബവും ലോക്ക് ചെയ്യുകയും ചർമ രോ​ഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുകയും ചെയ്യുന്നു.

what is the ideal duration for bath

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT