Diabetes in Kerala Pinterest
Health

രാത്രി രക്തത്തിലെ പഞ്ചസാര പെട്ടെന്ന് കൂടിയാൽ എന്ത് ചെയ്യണം?

പ്രമേഹ രോ​ഗികൾക്ക് മാത്രമല്ല, അപൂർവമായാണെങ്കിലും പ്രമേഹമില്ലാത്തവരിലും ഈ അവസ്ഥ സംഭവിക്കാം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുക സ്വാഭാവികമാണ്. എന്നാൽ ചിലർക്ക് രാത്രിയിൽ പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയാനും ​ഗുരുതരാവസ്ഥയിലാകാനും സാധ്യതയുണ്ട്. നൊക്ട്രേണൽ ഹൈപ്പോ​ഗ്ലൈസീമിയ എന്നാണ് ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്.

പ്രമേഹ രോ​ഗികൾക്ക് മാത്രമല്ല, അപൂർവമായാണെങ്കിലും പ്രമേഹമില്ലാത്തവരിലും ഈ അവസ്ഥ സംഭവിക്കാം. ഹൃദയം വരെ നിലയ്ക്കാവുന്ന സാഹചര്യത്തിലേക്ക് ഹൈപ്പോ​ഗ്ലൈസീമിയ നയിക്കാം. എന്തുകൊണ്ടാണ് രാത്രിയിൽ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയാൻ കാരണം? അത്തരം സാഹചര്യങ്ങളിൽ എന്തു ചെയ്യണം?

രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് കുറയാൻ പല ഘടകങ്ങൾ ഉണ്ട്:

  • ഉപവസിക്കുന്നതു കൊണ്ടോ അല്ലാതെയോ ഭക്ഷണം ഒഴിവാക്കുന്നത്.

  • പോഷകക്കുറവു മൂലം.

  • ആരോഗ്യകരമായ കാർബോഹൈഡ്രേറ്റിന്റെ അളവു കുറയുന്നത്.

  • രാത്രി ഏറെ വൈകി വർക്ഔട്ട് ചെയ്യുന്നത്

  • രാത്രി മദ്യം കഴിക്കുന്ന ശീലമുണ്ടെങ്കിൽ

  • കൂടിയ അളവിൽ ഇൻസുലിൻ എടുക്കുന്നതു മൂലം

  • തെറ്റായ സമയത്ത് ഇൻസുലിൻ എടുക്കുന്നത്

രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് കുറഞ്ഞാൽ എന്ത് ചെയ്യണം?

  • എപ്പോഴും ആരോ​ഗ്യകരമായ ലഘുഭക്ഷണം കയ്യിൽ കരുതുക.

  • 15 ​ഗ്രാം കാർബോഹൈഡ്രറ്റ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് കൂടാൻ സഹായിക്കും.

  • ഭക്ഷണത്തിൽ ആരോഗ്യകരമായ കാർബോഹൈഡ്രേറ്റ് നാച്വറൽ ഷുഗർ, പഴങ്ങൾ, പച്ചക്കറികൾ ഇവ ഉൾപ്പെടുത്താം.

Diabetes tips: What should do when blood sugar level falls suddenly on night

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുന്‍ മേയര്‍ ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടു; ഡ്രൈവര്‍ യദുവിന് നിയമനം നല്‍കി സര്‍ക്കാര്‍

'എനിക്കും മലയാള സിനിമയില്‍ അഭിനയിക്കണം, ഏറ്റവും മികച്ച സിനിമകളുണ്ടാകുന്നത് അവിടെ'; വാചാലയായി പാക് നടി മാഹിറ ഖാന്‍

ജര്‍മനിയില്‍ ഷെഫ് ആയി ജോലി നേടാം; കുടുംബത്തെയും ഒപ്പം കൂട്ടാം, നോര്‍ക്ക വഴി നിയമനം

പാനൂരില്‍ മെനിഞ്ചൈറ്റിസ് ബാധിച്ച 21കാരി മരിച്ചു; അന്ത്യം ചികിത്സയ്ക്കിടെ

പാത്രം കരിഞ്ഞു പിടിച്ചോ? വൃത്തിയാക്കാൻ ചെറുനാരങ്ങയുടെ നീര്

SCROLL FOR NEXT