പ്രതീകാത്മക ചിത്രം 
Health

ഉച്ചഭക്ഷണത്തിനും സമയമുണ്ടോ! എപ്പോള്‍ കഴിക്കണം?; നേരം തെറ്റിയാല്‍ ചില മൂന്‍കരുതലുകള്‍ 

രാവിലെ 11 മണിക്കും ഉച്ചയ്ക്ക് ഒരുമണിക്കും ഇടയിലാണ് ഉച്ചഭക്ഷണം കഴിക്കേണ്ട ശരിയായ സമയം

സമകാലിക മലയാളം ഡെസ്ക്

തിരക്കുപിടിച്ചുള്ള ജീവിതത്തിനിടയില്‍ ആസ്വദിച്ച് ഭക്ഷണം കഴിക്കുകയെന്നത് ഒരു അതിമോഹമായാണ് പലരും കണക്കാക്കുന്നത്. എങ്ങനെയെങ്കിലും കുറച്ചു ഭക്ഷണം അകത്താക്കി പായുന്നതാണ് പലരുടെയും രീതി. ജോലി, മീറ്റിങ്ങുകള്‍, മറ്റ് ഉത്തരവാദിത്വങ്ങള്‍ അങ്ങനെ എല്ലാം തീര്‍ത്തതിന് ശേഷം ഭക്ഷണമാകാം എന്ന് കരുതിയിരുന്നാല്‍ അത് അനന്തമായി നീളുകയേയുള്ളു. സമയത്തിന് ആഹാരം എന്നത് ഒരിക്കലും നടക്കാത്ത സ്വപ്‌നമായി അവശേഷിക്കുകയും ചെയ്യും. 

ഉച്ചഭക്ഷണം കഴിക്കേണ്ട ശരിയായ സമയം?

രാവിലെ 11 മണിക്കും ഉച്ചയ്ക്ക് ഒരുമണിക്കും ഇടയിലാണ് ഉച്ചഭക്ഷണം കഴിക്കേണ്ട ശരിയായ സമയമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഇത് പലര്‍ക്കും ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമായിരിക്കും. ഉച്ചഭക്ഷണം വൈകി കഴിക്കുന്നത് ഉദരസംബന്ധമായ പല അസ്വസ്ഥതകള്‍ക്കും കാരണമാകാറുണ്ട്. ഇത് ഒഴിവാക്കാന്‍ ചില വഴികളുണ്ട്. 

ഉച്ചഭക്ഷണം കഴിക്കുന്നത് താമസിക്കാറുണ്ടോ? എന്ത് ചെയ്യണം?

വെള്ളം മറക്കണ്ട - ശരീരത്തില്‍ ഒരു ബാലന്‍സ് നിലനിര്‍ത്താന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം ഇടയ്ക്കിടെ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ്. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെല്ലാം സ്വാഭാവികമായി നടക്കാന്‍ വെള്ളം കുടിക്കുന്നത് സഹായിക്കും. ഇളം ചൂടുള്ള വെള്ളം കുടിക്കുന്നത് അസിഡിറ്റി അടക്കമുള്ള ബുദ്ധിമുട്ടുകളെ ഒഴിവാക്കാന്‍ സഹായിക്കും. 

പഴങ്ങള്‍ ഇടഭക്ഷണമാക്കാം - ആപ്പിള്‍, പഴം, സപ്പോട്ട, പപ്പായ അങ്ങനെ ഏതെങ്കിലും ഒരു പഴം 11മണിക്കും ഒരു മണിക്കും ഇടയിലായി കഴിക്കുന്നത് നല്ലതാണ്. ഇനി ഇവയൊന്നും കഴിക്കാന്‍ സാഹചര്യമില്ലെങ്കില്‍ ഈന്തപ്പഴം ആകാം. ധാരാളം നാരുകള്‍ അടങ്ങിയ പഴം കഴിക്കുമ്പോള്‍ വിശപ്പ് കുറയ്ക്കാനും വയറ് കാലിയാകുന്ന അവസ്ഥ ഒഴിവാക്കാനും കഴിയും. അനാരോഗ്യകരമായ ഭക്ഷണശീലം കൊണ്ടുണ്ടാകുന്ന അസ്വസ്ഥതകളെ തടയാന്‍ ഇത് മികച്ച മാര്‍ഗ്ഗമാണ്. 

ഊണ് കഴിഞ്ഞ് നെയ്യും ശര്‍ക്കരയും - നെയ്, ശര്‍ക്കര എന്നിവ വൈകിയുള്ള ആഹാരശീലം കൊണ്ടുണ്ടാകുന്ന തലവേദന, അസിഡിറ്റി തുടങ്ങിയ ബുദ്ധിമുട്ടുകളെ അകറ്റിനിര്‍ത്താന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഊണ് കഴിഞ്ഞയുടന്‍ ഇത് കഴിക്കാന്‍ ശ്രദ്ധിക്കണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കടകംപള്ളി സ്വർണപ്പാളികൾ മറിച്ചുവിറ്റു... ഞാൻ അങ്ങനെ പറഞ്ഞിട്ടേയില്ല'; മലക്കം മറിഞ്ഞ് വിഡി സതീശൻ

'ഉമ്മന്‍ ചാണ്ടി എന്നെയാണ് ചതിച്ചത്, രണ്ട് മക്കളെയും വേര്‍പിരിച്ചു'; ഗണേഷ് കുമാര്‍

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയക്ക് വിധേയയായ നേപ്പാള്‍ സ്വദേശിനി മരിച്ചു

വാഹനാപകടത്തില്‍ ദമ്പതികളുടെ മരണം, അന്വേഷണത്തില്‍ വീഴ്ച; കിളിമാനൂരില്‍ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ഡി സോര്‍സിയും ഡോണോവനും ലോകകപ്പ് കളിക്കില്ല; മില്ലറും സംശയത്തില്‍; പരിക്ക് പ്രോട്ടീസിന് 'തലവേദന'

SCROLL FOR NEXT