വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 
Health

ജിമ്മനാകാനുള്ള തയ്യാറെടുപ്പിലാണോ?; വർക്കൗട്ടിന് മുൻപും ശേഷവും എന്തൊക്കെ കഴിക്കാം

വർക്കൗട്ടിന് മുൻപും ശേഷവും എന്ത് കഴിക്കണമെന്നത് അറിഞ്ഞിരിക്കണം

സമകാലിക മലയാളം ഡെസ്ക്

രോ​ഗ്യകരമായ ഒരു ശരീരം ആ​ഗ്രഹിക്കാത്തവർ ഉണ്ടാകില്ല. ജിമ്മിൽ പോയി എന്നും വർക്കൗട്ട് ചെയ്താൽ ശരീരം ഫിറ്റാകുമെന്ന് പ്രതീക്ഷിച്ച് ഓടാൻ വരട്ടെ! വർക്കൗട്ട് ചെയ്യുന്നതിനൊപ്പം ഭക്ഷണക്രമത്തിലും ശ്രദ്ധ വേണം. സാധാരണയെക്കാൾ അധികം ശാരീരിക പ്രവർത്തനം നടക്കുന്നതിനാൽ ഭക്ഷണക്രമം പ്രത്യേകം ക്രമീകരിക്കേണ്ടത് പ്രധാനമാണ്. ആരോ​ഗ്യകരമായ ദിനചര്യ പിന്തുടരുന്നതിന് ഊർജ്ജം നൽകുകയാണ് ഭക്ഷണം നിർവഹിക്കുന്നത്. പോഷകസമൃദ്ധമായ ഭക്ഷണം നിങ്ങളുടെ പേശികള്‍ ബലപ്പെടുത്താന്‍ സഹായിക്കും. അതുകൊണ്ട് തന്നെ വർക്കൗട്ടിന് മുൻപും ശേഷവും എന്ത് കഴിക്കണമെന്നത് അറിഞ്ഞിരിക്കണം.

വര്‍ക്കൗട്ട് ചെയ്യുന്നതിന് ഒന്ന് മുതല്‍ മൂന്ന് മണിക്കൂര്‍ മുന്‍പ് ഭക്ഷണം കഴിക്കണം. ഭക്ഷണം കഴിച്ചതിന് തൊട്ട് പിന്നാലെ വര്‍ക്കൗട്ട് ചെയ്യുന്നത് ശരീരത്തിൽ വിപരീത ഫലമുണ്ടാക്കും. അതേസമയം വര്‍ക്കൗട്ട് ചെയ്തതിന് ഒരു മണിക്കൂറിനുള്ളില്‍ ഭക്ഷണം കഴിക്കുകയും വേണം. പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, കാബ്‌സ് എന്നിവയാണ് വര്‍ക്കൗട്ടിന് മുന്‍പ് കഴിക്കേണ്ടത്. വാഴപ്പഴം, പീനട് ബട്ടര്‍, മുഴുവന്‍ ധാന്യ ബ്രഡുകൾ, പുഴുങ്ങിയ മുട്ട, സ്മൂത്തീസ് എന്നിവയിൽ ഇവ അടങ്ങിയിട്ടുണ്ട്.

വര്‍ക്കൗട്ടിന് ശേഷം പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കാം. ഇതിലൂടെ പോഷകങ്ങള്‍ പെട്ടെന്ന് ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ കഴിയും. ചീയ സീഡ് പുഡ്ഡിങ്, ഓട്‌സ്മീല്‍, മുട്ട, ഗ്രൂക്ക് യോഗാട്ട്, ചിക്കന്‍, മീന്‍, നട്‌സ്, വിത്തുകള്‍ എന്നിവ ഉൾപ്പെടുത്താം.

വെള്ളം കുടിക്കുന്നതിലുമുണ്ട് കണക്ക്

വര്‍ക്കൗട്ടിന് മുന്‍പും ശേഷവും വെള്ളം നന്നായി കുടിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതാണ്. വ്യായാമത്തിന് മുന്‍പ് രണ്ട് മുതല്‍ മൂന്ന് കപ്പ് വരെ വെള്ളവും വ്യായാമം ചെയ്യുന്നതിനിടെ 15 മിനിറ്റ് ഇടവേളയില്‍ ഒരോ കപ്പ് വീതവും വെള്ളം കുടിക്കണം. വ്യായാമം ചെയ്തതിന് ശേഷം രണ്ട് മുതല്‍ മൂന്ന് കപ്പ് വെള്ളം വരെ കുടിക്കാം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കലോറി കൂടിയ ഭക്ഷണങ്ങൾ

കൂടാതെ വര്‍ക്കൗട്ട് ദീര്‍ഘനേരം തുടരുകയാണെങ്കില്‍ ഓരോ അര മണിക്കൂര്‍ ഇടവേളയിൽ 50 മുതല്‍ 100 കലോറി കഴിക്കണം. കൊഴുപ്പ് അടങ്ങിയിട്ടില്ലാത്ത യോഗാട്ട്, ഉണക്ക മുന്തിരി, പഴം എന്നിവ കഴിക്കാം.

വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ ഇവ ഒഴിവാക്കണം

വര്‍ക്കൗട്ടിന് മുന്‍പും ശേഷവും കൊഴുപ്പ് ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. ഇത് ദഹിക്കാന്‍ ദീര്‍ഘനേരം എടുക്കുകയും വയറിന് അസ്വസ്ഥതകള്‍ ഉണ്ടാക്കുകയും ചെയ്യും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

300 എത്തിയില്ല; ഷഫാലി, ദീപ്തി, സ്മൃതി, റിച്ച തിളങ്ങി; മികച്ച സ്കോറുയർത്തി ഇന്ത്യ

പത്തനംതിട്ടയിലെ മൂന്ന് താലൂക്കുകള്‍ക്ക് നാളെ അവധി, പൊതുപരീക്ഷകള്‍ക്ക് ബാധകമല്ല

5 വിക്കറ്റുകള്‍ നഷ്ടം; ഇന്ത്യ മികച്ച സ്‌കോറിനായി പൊരുതുന്നു

പി എം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം, 'ബാഹുബലി' വിക്ഷേപണം വിജയകരം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3, സിഎംഎസ് 3 ഉപഗ്രഹ വിക്ഷേപണം വിജയകരം

SCROLL FOR NEXT