Woman with fever Meta AI Image
Health

ഭിത്തി ചലിക്കുന്നു, കറുത്ത് ഇരുണ്ട മേഘങ്ങൾ; പനിക്കാലത്തെ വിചിത്ര സ്വപ്നങ്ങൾക്ക് പിന്നിൽ...

പനിയെ തുടർന്ന് ശരീരത്തിലെ താപനില ഉയരുമ്പോൾ മസ്തിഷ്ക താപനിലയും വർധിക്കുന്നു.

സമകാലിക മലയാളം ഡെസ്ക്

നിച്ചു കിടക്കുമ്പോൾ വിചിത്ര സ്വപ്നങ്ങൾ കാണാറുണ്ടോ? ഫീവർ ഡ്രീംസ് എന്നാണ് ഈ വിചിത്ര സ്വപ്നങ്ങളെ വിശേഷിപ്പിക്കാറ്. ഇവ പലപ്പോഴും നെഗറ്റീവ് സ്വഭാവമുള്ളവയാണ്, ഉണരുമ്പോൾ അസ്വസ്ഥത ഉണ്ടാകാം. ചലിക്കുന്ന ഭത്തി, വെയിലത്ത് നിൽക്കുന്ന ഒറ്റ മരം, പെട്ടെന്ന് ഭാരം കൂടുന്ന പോലുള്ള തോന്നൽ എന്നിവയൊക്കെ സ്വപ്നത്തിൽ വരാം.

ഫീവർ ഡ്രീംസിൻ്റെ കാരണങ്ങൾ അജ്ഞാതമാണെങ്കിലും പനി കാരണം ശരീരത്തുണ്ടാകുന്ന താലനിലയിലെ മാറ്റം തലച്ചോറിനെയും ബാധിക്കുന്നതു കൊണ്ടാകാനും ഇത്തരം വിചിത്ര സ്വപ്നങ്ങൾ കാണാൻ കാരണമെന്നാണ് ഒരു വാദം. പനിയെ തുടർന്ന് ശരീരത്തിലെ താപനില ഉയരുമ്പോൾ മസ്തിഷ്ക താപനിലയും വർധിക്കുന്നു.

ശരീരത്തിന് പനി വരുമ്പോൾ താപനില നിയന്ത്രിക്കാനുള്ള ശരീരത്തിന്‍റെ ശ്രമങ്ങൾ കാരണം റാപ്പിഡ് ഐ മൂവ്‌മെന്‍റ് ഉറക്കം തടസ്സപ്പെടുകയോ ക്രമം തെറ്റുകയോ ചെയ്യാം. ഇത് സ്വപ്നങ്ങളുടെ തീവ്രതയും അസ്വാഭാവികതയും വർധിപ്പിക്കും. പലപ്പോഴും ഈ സ്വപ്നങ്ങൾ സാധാരണ സ്വപ്നങ്ങളേക്കാൾ കൂടുതൽ വികാരപരമായി തീവ്രമായതും നെഗറ്റീവായതുമായിരിക്കും.

ഫീവർ ഡ്രീംസ് നിയന്ത്രിക്കാൻ കഴിയില്ലെങ്കിലും പനി നിയന്ത്രിക്കുന്നത് ഇത്തരം സ്വപ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും.

Why do we get bad dreams during fever.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദേഷ്യം വന്നപ്പോള്‍ കുഞ്ഞിനെ കൊന്നു'; അങ്കമാലി കൊലപാതകത്തില്‍ കുറ്റം സമ്മതിച്ച് അമ്മൂമ്മ

വീണ്ടും വിര്‍ച്വല്‍ അറസ്റ്റ്: സിബിഐ ചമഞ്ഞ് ഡോക്ടറില്‍ നിന്ന് 1.30 കോടി തട്ടി, ഭുരിഭാഗവും തിരിച്ചുപിടിച്ച് പൊലീസ്

'ദേഷ്യം വന്നപ്പോൾ കുഞ്ഞിനെ കൊന്നു', പ്രശാന്തിനെ മാറ്റും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

പുനെ ഭൂമി ക്രമക്കേട്: അജിത് പവാറിന്റെ മകനെതിരായ ആരോപണം അന്വേഷിക്കാന്‍ ഫട്‌നാവിസിന്റെ നിര്‍ദേശം

പെന്‍ഷന്‍ പ്ലാന്‍ ഉണ്ടോ?, എന്‍പിഎസില്‍ മാസംതോറും നിക്ഷേപിക്കാം; എസ്‌ഐപി രജിസ്‌ട്രേഷന്‍ ഇങ്ങനെ

SCROLL FOR NEXT