ഉറക്കത്തിൽ സ്വപ്നം കാണുക സ്വാഭാവികമാണ്. ചിലർ ഒരേ വ്യക്തിയെ ദിവസങ്ങളോ ആഴ്ചകളോ മാസങ്ങളോ ഇടവിട്ട് സ്വപ്നത്തിൽ ആവർത്തിച്ച് കാണാറുണ്ട്. അത് ഒരുപക്ഷെ പഴയ സുഹൃത്തായിരിക്കാം, മുൻ കാമുകനോ കാമുകിയോ ആയിരിക്കാം, ബന്ധുവായിരിക്കാം, മരിച്ചു പോയ വ്യക്തിയായിരിക്കാം. ഇത്തരം സ്വപ്നങ്ങൾ കാണുമ്പോൾ നമ്മുടെ ഉള്ളിൽ ഒരു സംശയം ഉണ്ടാകാം. ഈ വ്യക്തി എന്നെ കുറിച്ച് ചിന്തിക്കുന്നതു കൊണ്ടാണോ ഞാൻ അവരെ സ്വപ്നം കാണുന്നത്? അല്ലെങ്കിൽ അതിന് പിന്നിൽ എന്തെങ്കിലും അർഥമുണ്ടോ?
സ്വപ്നങ്ങൾ പ്രധാനമായും നമ്മുടെ ഉപബോധമനസ്സിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് മനഃശാസ്ത്രവും ഉറക്കത്തെ കുറിച്ചുള്ള പഠനങ്ങളും പറയുന്നത്. ഒരാളെ തന്നെ വീണ്ടും വീണ്ടും സ്വപ്നം കാണുന്നതിന് പല കാരണങ്ങൾ ഉണ്ടാകാമെന്ന് മനഃശാസ്ത്രജ്ഞർ പറയുന്നു.
നിങ്ങളുടെ തലച്ചോറ് ആവർത്തിച്ച് ഒരേ വ്യക്തിയെ സ്വപ്നത്തിലൂടെ കൊണ്ടുവരുന്നുണ്ടെങ്കിൽ അത് മനസ്സ് ഇപ്പോഴും മനസ്സിലാക്കാൻ ശ്രമിക്കുന്ന പരിഹരിക്കപ്പെടാത്ത ഒരു വൈകാരിക ഓർമയുടെ പ്രതിഫലനമാണ്. ഒരു പക്ഷെ ആ വ്യക്തിയുമായി ഉണ്ടായിരുന്ന ബന്ധം ശരിയായ രീതിയിൽ അവസാനിപ്പിക്കാതെ പോയതിന്റെ കുറ്റബോധം, വേർപിരിയലിന്റെ വേദന, പരിഹരിക്കാത്ത തർക്കങ്ങൾ.
വൈകാരിക സന്തുലിതാവസ്ഥയ്ക്കായി തിരയുന്നു എന്നാണ് സൂചിപ്പിക്കുന്നു. മനസ്സ് ഇത്തരം അനുഭവങ്ങളെ പ്രോസസ്സ് ചെയ്യാൻ ശ്രമിക്കുമ്പോൾ സ്വപ്നങ്ങൾ ആവർത്തിക്കാം. കൂടാതെ അടിച്ചമർത്തപ്പെട്ട വേദനയും പിരിമുറക്കങ്ങളും സമ്മർദങ്ങളും വികാരങ്ങളും ഏറെക്കാലമായി പുറത്തേക്ക് പ്രകടിപ്പിക്കാൻ കഴിയാതെ വരുമ്പോൾ തലച്ചോറ് അവയെ നമ്മുടെ സ്വപ്നങ്ങളുമായി ബന്ധിപ്പിക്കുന്നു.
അത്തരം സ്വപ്നങ്ങൾ ആവർത്തിക്കാം. പല മനഃശാസ്ത്രജ്ഞരും പറയുന്നത്, ജീവിതത്തിലെ പുതിയ ഘട്ടങ്ങളിലേക്ക് കടക്കുമ്പോൾ പഴയ വ്യക്തികൾ സ്വപ്നങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ടെന്നാണ്. മറ്റൊന്ന്, അമിതമായ മാനസിക സമ്മർദ്ദം അനുഭവിക്കുന്ന സമയങ്ങളിൽ തലച്ചോർ പഴയ അനുഭവങ്ങളെയും ബന്ധങ്ങളെയും വീണ്ടും ഓർമ്മിപ്പിക്കാറുണ്ട്.
ജോലി സമ്മർദ്ദം, കുടുംബപ്രശ്നങ്ങൾ, പരീക്ഷാകാലം, സാമ്പത്തിക ബുദ്ധിമുട്ടുകൾ പോലുള്ള സന്ദർഭങ്ങളിൽ അങ്ങനെ ഉണ്ടാകാം. ചിലപ്പോൾ ആ വ്യക്തിയെ നിങ്ങൾ മിസ് ചെയ്യുന്നതാകാം. ഇത് വളരെ ലളിതമായ ഒരു കാരണമായിരിക്കും. അത്തരം വികാരങ്ങൾ സ്വപ്നങ്ങളിലൂടെ പ്രതിഫലിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates