'ഡിജിറ്റൽ ഇമോഷൻ റെഗുലേഷൻ' ഗുരുതരമായ പ്രവണത 
Health

'മെരുക്കാൻ സ്മാർട്ട്‌ഫോൺ?'; കുട്ടികളിൽ ദേഷ്യം നിയന്ത്രിക്കാനുള്ള കഴിവ് ഇല്ലാതാക്കുമെന്ന് പഠനം

'ഡിജിറ്റൽ ഇമോഷൻ റെഗുലേഷൻ' പ്രയോ​ഗിക്കുന്നത് കുട്ടികളുടെ വികാരങ്ങളെ നിയന്ത്രിക്കാനുള്ള കഴിവിനെ ഇല്ലാതാക്കും.

Author : സമകാലിക മലയാളം ഡെസ്ക്

വാശിപിടിച്ചു കരയുന്ന കുട്ടികളെ സമാധാനിപ്പിക്കാൻ മൊബൈൽ അല്ലെങ്കിൽ ലാപ്ടോപ്പിൽ വിഡിയോ കാണിച്ചു കൊടുത്തു രക്ഷപ്പെടുന്ന മാതാപിതാക്കളുടെ എണ്ണം കൂടിവരികയാണ്. എന്നാൽ ഈ പ്രവണത പ്രായപൂര്‍ത്തിയാകുമ്പോള്‍ കുട്ടികൾക്ക് അവരുടെ ദേഷ്യം, വാശി തുടങ്ങിയ വികാരങ്ങളെ നിയന്ത്രിക്കാനുള്ള കഴിവിനെ ഇല്ലാതാക്കുമെന്ന് ഹംഗറിയിലെ ഈറ്റ്വോസ് ലോറൻഡ് സർവകലാശാല ​ഗവേഷകരുടെ പഠനത്തില്‍ പറയുന്നു.

ഇത്തരത്തിൽ മാതാപിതാക്കൾ പല തവണ 'ഡിജിറ്റൽ ഇമോഷൻ റെഗുലേഷൻ' പ്രയോ​ഗിക്കുന്നത് കുട്ടികൾക്ക് അവരുടെ വികാരങ്ങളെ നിയന്ത്രിക്കാനുള്ള കഴിവിനെ തടസ്സപ്പെടുത്തുന്നു. ഇത് കുട്ടികളിൽ ​ഗുരുതര വികാര-നിയന്ത്രണ പ്രശ്നങ്ങളിലേക്ക് നയിക്കാം, പ്രത്യേകിച്ച് ദേഷ്യം പോലുള്ള വികാരങ്ങൾ. രണ്ടിനും അഞ്ച് വയസിനും ഇടയിൽ പ്രായമുള്ള മുന്നൂറിലധികം കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും ഉൾപ്പെടുത്തി ഒരു വർഷം പഠനം നടത്തി. ഡിജിറ്റൽ ഇമോഷൻ റെഗുലേഷൻ കുട്ടികളിൽ ദേഷ്യവും നിരാശയും അവർ കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെടുന്നതായി കണ്ടെത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സ്മാർട്ട് ഫോൺ പോലുള്ള ഡിജിറ്റൽ ഉപകരണങ്ങൾ ഒരിക്കലും കുട്ടികളെ സമാധാനിപ്പിക്കാനുള്ള ഉപാധിയല്ല. കുട്ടികൾ അവരുടെ നിഷേധാത്മക വികാരങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പഠിക്കേണ്ടത് പ്രധാനമാണ്. അതിന് മാതാപിതാക്കൾ കുട്ടികളിലെ ഈ പ്രശ്നം തിരിച്ചറിഞ്ഞ് പ്രവർത്തിക്കണമെന്നും ഫ്രണ്ടിയേഴ്‌സ് ഇൻ ചൈൽഡ് ആൻഡ് അഡോളസെൻ്റ് സൈക്യാട്രിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala CM Selection Live: ദീപാദാസ് മുൻഷി കേരളത്തിലേക്ക്; മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടായേക്കും

'അതിരടിയിൽ ടൊവിനോയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് മറ്റൊരു നടനെ; പിന്നീട് കഥ റീവർക്ക് ചെയ്തു'

മുടി കറുപ്പിക്കാൻ വാഴക്കൂമ്പ് ഡൈ, എങ്ങനെ വീട്ടിൽ തയ്യാറാക്കാം

ഇടിമിന്നൽ അടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

'തലയില്‍ മുണ്ടിട്ട് സാക്ഷാല്‍ പിണറായിയുടെ മകന്‍ ഗുരുവായൂരില്‍ ദര്‍ശനം നടത്തിയത് എല്ലാവര്‍ക്കും അറിയാം; എന്തിനാണ് ഈ കളളക്കളി? '

SCROLL FOR NEXT