Mother's Day Pinterest
Health

രാത്രി ഉറങ്ങാൻ കിടന്നാലും മനസ്സിന് വിശ്രമമില്ല; അമ്മയ്ക്കും വേണം 'മീ ടൈം'

സ്വന്തം സന്തോഷത്തിനും ആരോഗ്യത്തിനുമായി മാറ്റിവെക്കുന്ന വ്യക്തിപരമായ സമയമാണ് ‘മീ ടൈം’.

Author : സമകാലിക മലയാളം ഡെസ്ക്

മ്മ എന്ന വാക്കിനെ പലപ്പോഴും ത്യാ​ഗത്തിന്റെ പ്രതീകമായാണ് സമൂഹം കാണുന്നത്. വീട്ടിലെ എല്ലാവരുടെയും ആവശ്യങ്ങൾക്ക് വേണ്ടി എപ്പോഴും ഓടി നടക്കുന്ന അമ്മമാർ സ്വന്തം ആരോ​ഗ്യം, മാനസിക സന്തോഷം, വിശ്രമം എന്നിവയൊക്കെ കോംപ്രമൈസ് ചെയ്യാറുണ്ട്.

എന്നാൽ നല്ലൊരു അമ്മയാകാൻ ആദ്യം ശ്രദ്ധിക്കേണ്ടത് ആരോ​ഗ്യമുള്ള വ്യക്തിയായിരിക്കുക എന്നതാണെന്ന് പലരും മറന്നു പോകുന്നു. അതുകൊണ്ട് മാതൃദിനം അമ്മമാരെ ആദരിക്കുന്ന ദിനം മാത്രമല്ല, അവർക്ക് സ്വന്തം ജീവിതത്തിനും ആരോ​ഗ്യത്തിനും സമയം കണ്ടെത്തേണ്ടതിൻ്റെ ഓർമപ്പെടുത്തൽ കൂടിയാണ്.

അമ്മയ്ക്കും വേണം ‘മീ ടൈം’

സ്വന്തം സന്തോഷത്തിനും ആരോഗ്യത്തിനുമായി മാറ്റിവെക്കുന്ന വ്യക്തിപരമായ സമയമാണ് ‘മീ ടൈം’. ഇത് മണിക്കൂറുകളോളം നീണ്ടതാകണമെന്നില്ല. ദിവസവും 20-30 മിനിറ്റ് മാറ്റിവെച്ചാൽ മതിയാകും. ഈ സമയം വീട്ടുപണികളിൽ നിന്നോ ജോലി തിരക്കുകളിൽ നിന്നോ മാറി, തനിക്കിഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ ഉപയോഗിക്കാം.

അമ്മമാർക്ക് മീ ടൈം എന്തുകൊണ്ട് പ്രധാനം

മാനസിക സമ്മർദം കുറയ്ക്കാൻ സഹായിക്കും

വീട്, ജോലി, കുട്ടികളുടെ പഠനം, മുതിർന്നവരുടെ പരിചരണം തുടങ്ങി കുടുംബത്തിലെ നിരവധി ഉത്തരവാദിത്വങ്ങൾ അമ്മമാരെ മാനസികമായി ക്ഷീണിപ്പിക്കാറുണ്ട്. അതിനിടെ അൽപം സമയം തനിക്കായി മാറ്റി വയ്ക്കുന്നത് മാനസിക സമ്മർദം കുറയ്ക്കാനും മനസ്സിനെ ശാന്തമാക്കാനും സഹായിക്കും.

ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തും

മറ്റുള്ളവർക്ക് വേണ്ടിയുള്ള ഓട്ടത്തിനിടെ അമ്മമാർക്ക് അവരുടെ ആരോ​ഗ്യത്തിൽ അത്ര ശ്രദ്ധനൽകാൻ കഴിയണമെന്നില്ല. മീ ടൈമിൽ വ്യായാമം, നടക്കൽ, യോ​ഗ, ധ്യാനം എന്നിവ ചെയ്യുന്നത് അവരുടെ സെൽഫ് കെയർ ചെയ്യുന്നതിനും ആരോ​ഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.

ഉറക്കത്തിന്റെ ​ഗുണനിലവാരം വർധിപ്പിക്കും

ദിവസം മുഴുവൻ തിരക്കിൽ കഴിയുന്ന അമ്മമാർക്ക് രാത്രിയിലും മനസ്സ് വിശ്രമിക്കാത്ത അവസ്ഥ വരാം. പുസ്തക വായന, സംഗീതം കേൾക്കുക, ധ്യാനം ചെയ്യുക തുടങ്ങിയ ശീലങ്ങൾ നല്ല ഉറക്കത്തിന് സഹായകരമാണ്.

ആത്മവിശ്വാസം വർധിപ്പിക്കും

സ്വന്തം ഇഷ്ടങ്ങൾക്കും കഴിവുകൾക്കും സമയം കണ്ടെത്തുമ്പോൾ വ്യക്തിത്വ വളർച്ചക്കും ആത്മവിശ്വാസത്തിനും അത് സഹായിക്കും. പാചകം മാത്രമല്ല, ചിത്രരചന, വായന, തോട്ടം പരിപാലിക്കൽ പോലുള്ള ഹോബികൾ വീണ്ടും ആരംഭിക്കാം.

അമ്മമാർക്ക് ചെയ്യാവുന്ന ലളിതമായ മീ ടൈം ആക്റ്റിവിറ്റികൾ

  • ദിവസവും 20 മിനിറ്റ് നടക്കുക

  • യോഗയോ മെഡിറ്റേഷനോ ചെയ്യുക

  • ഇഷ്ടപ്പെട്ട പുസ്തകം വായിക്കുക

  • ചെടികൾ പരിപാലിക്കുക

  • സുഹൃത്തുക്കളുമായി സംസാരിക്കുക

  • സ്പാ അല്ലെങ്കിൽ സ്കിൻ കെയർ റൂട്ടീൻ പിന്തുടരുക

  • ഇഷ്ടമുള്ള സിനിമ/സീരീസ് കാണുക

'വീട്ടിലുള്ളവരും വിചാരിക്കണം!'

അമ്മമാർക്ക് 'മീ ടൈം' ലഭിക്കണമെങ്കിൽ കുടുംബാംഗങ്ങളുടെ പിന്തുണ പ്രധാനമാണ്. വീട്ടിലെ ജോലികൾ പങ്കുവെക്കുക, കുട്ടികളെ പരിപാലിക്കുന്നതിൽ പങ്കാളികളാവുക, വിശ്രമിക്കാൻ അവസരം നൽകുക എന്നിവ അമ്മമാരുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

Mother's Day Health Special; Why 'Me Time' Important for Mothers

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

INTERVIEW|കോൺഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടെങ്കിൽ അവർ ഒറ്റയ്ക്ക് ഭരിക്കട്ടെ: പി എം എ സലാം

Kerala CM Selection Live: പ്രഖ്യാപനം ഇന്നില്ല? അനിശ്ചിതത്വം തുടരുന്നു

അധികാരത്തിന്റെ കണ്ണൂർ കരുത്ത്: മാർത്താണ്ഡവർമ്മ മുതൽ പിണറായി വരെ; ചരിത്രം വഴിമാറുമോ അതോ ആവർത്തിക്കപ്പെടുമോ?

'ഐ ആം ഗെയിം' ഡബ്ബിംഗ് പൂർത്തിയാക്കി പെപ്പെ; ദുല്‍ഖർ സല്‍മാന്‍ ചിത്രം ഓണത്തിനെത്തും

കത്തിക്കയറി തുടക്കം, പിന്നെ മെല്ലെപ്പോക്ക്... ഒടുവില്‍; ചെന്നൈക്ക് ജയിക്കാന്‍ 204 റണ്‍സ്

SCROLL FOR NEXT