onam sadhya Pexels
Health

വെറും 'എയ്സ്ത്തെറ്റിക്' മൂഡ് അല്ല, സദ്യ വാഴയിലയില്‍ വിളമ്പാന്‍ കാരണമുണ്ട്

ചൂടു ചോറ് വാഴയിലയില്‍ വിളമ്പുമ്പോള്‍ ഈ വാക്സ് കോട്ട് ഉരുകും

Author : സമകാലിക മലയാളം ഡെസ്ക്

ണം മൂഡ് പിടിച്ച് അടുക്കളയിൽ സദ്യ ഒരുക്കങ്ങളൊക്കെ തുടങ്ങി കഴിഞ്ഞു. തിരുവോണത്തിന് തൂശനിലയിൽ വിളമ്പാനുള്ള കായ വാറുത്തത്, ഇഞ്ചിക്കറി തുടങ്ങിയ പ്രധാന കൂട്ടങ്ങളൊക്കെ നേരത്തെ തന്നെ ഉണ്ടാക്കി തുടങ്ങും. വാഴയിലയിൽ വിഭവസമൃദ്ധമായ സദ്യ കഴിച്ചില്ലെങ്കിൽ പിന്നെ എന്ത് ഓണം അല്ലേ? വാഴയിലയിൽ സദ്യ കഴിക്കുന്നത് വെറും എയ്സ്ത്തെറ്റിക് വൈബിന് വേണ്ടിയാണെന്ന് കരുതരുത്. വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന് നിരവധി ആരോഗ്യ ​ഗുണങ്ങൾ ഉണ്ട്.

വാഴയിലയില്‍ കഴിക്കുന്ന ചോറിന് ഒരു പ്രത്യേക രുചിയാണെന്ന് തോന്നാറില്ല, അത് യാദൃച്ഛികമല്ല, വാഴയിലയുടെ പുറമെയുള്ള പ്രകൃതിദത്തമായ വാക്സ് കോട്ട് ആണ് കാരണം. ചൂടു ചോറ് വാഴയിലയില്‍ വിളമ്പുമ്പോള്‍ ഈ വാക്സ് കോട്ട് ഉരുകും. ഇത് ചോറിന് രുചിയും മണവും കൂട്ടും.കൂടാതെ ഇവയിൽ അടങ്ങിയിരിക്കുന്ന പോളിഫെനോൾ മികച്ച ഒരു ആന്റി-ഓക്സിഡന്റ് ആണ്. ഇത് ഭക്ഷണത്തിന്റെ പോഷക മൂല്യം വർധിപ്പിക്കും.

വാഴയിലയ്ക്ക് ആന്റി-ബാക്ടീരിയൽ ​ഗുണങ്ങളുണ്ട്. നല്ല ചൂടു ചോറു വാഴയിലയിലേക്ക് പകരുമ്പോൾ ആ ചൂടു വാഴയിലയിലെ ആന്റി-ബാക്ടീരിയൽ സംയുക്തങ്ങളെ സജീവമാക്കുകയും ഇത് ഭക്ഷണത്തിലെ ദോഷകരമായ ബോക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല, പ്ലാസ്റ്റിക് പോലുള്ളവ പരിസ്ഥിതിക്ക് വലിയ തോതിൽ ദോഷം ഉണ്ടാക്കുമ്പോൾ വാഴയില തികച്ചും പരിസ്ഥിതിയ്ക്ക് അനുയോജ്യമാണെന്നും ഓര്‍ക്കണം.

ചൂടിനെ പ്രതിരോധിക്കാനും വാഴയിലയാണ് ബെസ്റ്റ്. എത്ര ചൂടുള്ള ഭക്ഷണം വാഴയിലയിൽ വിളമ്പിയാലും അവ സുരക്ഷിതമായിരിക്കും. എന്നാല്‍ പ്ലാസ്റ്റിക് പാത്രങ്ങളില്‍ ചൂട് തട്ടിയാല്‍ അവ ഉരുകാനും കെമിക്കലുകൾ ഉൽപാദിപ്പിക്കാനും കാരണമാകും. ഇത് ഭക്ഷണത്തിലൂടെ നമ്മുടെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കാം.

Onam sadhya: Banana leaf health benefits

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

തെളിവുണ്ടാക്കാന്‍ എഐ; പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

രാഹുൽ ഗാന്ധിയുടേത് രാഷ്ട്രീയ അപക്വതയും വഞ്ചനയും; കോൺഗ്രസ് അവസരവാദ പാർട്ടി: ഡിഎംകെ

സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകള്‍, ഇതുവരെ 5 മരണം; പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഹൈപ്പവര്‍ കമ്മിറ്റി: മന്ത്രി കെ മുരളീധരന്‍

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

SCROLL FOR NEXT