ചൂടുവെള്ളത്തിൽ കാൽ മുക്കി വെക്കുന്നത് മൈ​ഗ്രേൻ വേദന കുറയ്ക്കും 
Health

ചൂടുവെള്ളത്തിൽ കാൽ മുക്കി വെക്കുന്നത് മൈ​ഗ്രേൻ വേദന കുറയ്ക്കും; പിന്നിലെ യാഥാർഥ്യം ഇതാണ്

15 മുതല്‍ 20 മിനിറ്റ് വരെ ചൂടുവെള്ളത്തില്‍ കാലുകള്‍ മുക്കിവെക്കാം

Author : സമകാലിക മലയാളം ഡെസ്ക്

മൈഗ്രേന്‍ എന്നത് പലരുടെയും ഉറക്കം കെടുത്തുന്ന ഭീകര സ്വപ്നമാണ്. മൈഗ്രേന്‍ എന്നത് വിട്ടുമാറാത്ത ഒരു ന്യൂറോളജിക്കല്‍ ഡിസോര്‍ഡര്‍ എന്ന് വേണമെങ്കില്‍ പറയാം. തീവ്രത കുറഞ്ഞത് മുതല്‍ അതിതീവ്രമായ ആവര്‍ത്തന സ്വഭാവമുള്ള ഒരു തരം തലവേദനയായി ഇത് മാറാറുണ്ട്.

ചൂടുവെള്ളത്തില്‍ കാല്‍ മുക്കിവയ്ക്കുന്നത് മൈഗ്രേന്‍ വേദന പെട്ടെന്ന് കുറയ്ക്കുമെന്ന് അടുത്തകാലത്ത് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നിലെ യാഥാര്‍ഥ്യത്തെ കുറിച്ച് വിശദീകരിക്കുകയാണ് ബെംഗളുരുവിലെ മണിപ്പാൽ ഹോസ്പിറ്റൽ ന്യൂറോളജി ആൻഡ് എപിലെപ്റ്റോളജി വിഭാഗത്തിൻ്റെ തലവനും സീനിയർ കൺസൾട്ടൻ്റുമായ ഡോ. ശിവ കുമാർ ആർ.

ചൂടുവെള്ളത്തില്‍ കാലുകള്‍ മുക്കിവയ്ക്കുമ്പോള്‍ കാലിലെ രക്തക്കുഴലുകള്‍ വികസിക്കുകയും തലയില്‍ നിന്ന് രക്തം വലിച്ചെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയ മൈഗ്രേന്‍ വേദന കുറയ്ക്കുന്നു. ഇതാണ് ഇതിന് പിന്നിലെ ശാസ്ത്രമെന്ന് ഡോക്ടര്‍ വിശദീകരിക്കുന്നു. അസഹനീയമായ വേദന വരുമ്പോള്‍ പലരുടം വേദന സംഹാരികളെ അല്ലെങ്കില്‍ കോള്‍ഡ് കംപ്രസ്സുകള്‍ എന്നിവയെ ആശ്രയിക്കാറുണ്ട്.

ചൂടുവെള്ളത്തില്‍ കാലുകള്‍ മുക്കിവയ്ക്കുന്നത് പലരിലും ഫലപ്രദമായി തോന്നാമെങ്കിലും ഇത് ഒരിക്കലും ഒരു ചികിത്സ രീതിയായി കണക്കാക്കാന്‍ കഴിയില്ലെന്ന് ഡോ. ശിവ കുമാര്‍ പറഞ്ഞു. എന്നാല്‍ അടിയന്തരഘട്ടത്തില്‍ ഈ ടെക്‌നിക് പ്രയോഗിക്കാവുന്നതാണ്. വെള്ളത്തിന്‍റെ ചൂടു 37 മുതല്‍ 43 വരെ ഡിഗ്രി സെല്‍ഷ്യന് മുകളില്‍ പോകരുത്. 15 മുതല്‍ 20 മിനിറ്റ് വരെ ചൂടുവെള്ളത്തില്‍ കാലുകള്‍ മുക്കിവെക്കാം. ഇത് കാലുകളിലെ രക്തക്കുഴലുകള്‍ വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ