linitus plastica Instagram
Health

നെഞ്ചെരിച്ചിലും വയറുവേദനയും; ​ഗ്യാസായിരിക്കുമെന്ന് പറഞ്ഞു തള്ളി, പരിശോധിച്ചപ്പോൾ കാൻസർ, എന്താണ് ലിനൈറ്റിസ് പ്ലാസ്റ്റിക്ക?

തുടര്‍ച്ചയായ ഛര്‍ദ്ദയും വയറു വേദനയും വിശപ്പില്ലായ്മയും തോന്നിയപ്പോള്‍ ജോര്‍ജിയ കാര്യമാക്കിയില്ല.

സമകാലിക മലയാളം ഡെസ്ക്

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നതിന്റെ രണ്ടാമത്തെ കാരണമാണ് കാന്‍സര്‍. തുടക്കത്തിലെ കണ്ടെത്തിയാല്‍ മിക്ക കാന്‍സറുകളും പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാന്‍ സാധിക്കും. എന്നാല്‍ തുടക്കത്തില്‍ തിരിച്ചറിയുക എന്നതാണ് പ്രയാസം. ലക്ഷണങ്ങള്‍ ഇല്ലാത്ത അസുഖങ്ങള്‍ അപൂര്‍വമാണ്. സൂഷ്മമായ ലക്ഷണങ്ങള്‍ തിരിച്ചറിയാതെ പോകുന്നതാണ് മിക്ക കേസുകളും വഷളാക്കുന്നത്.

യുകെയിലെ ലീഡ്‌സില്‍ നിന്നുള്ള ജോര്‍ജിയ ഗാര്‍ഡിനര്‍ എന്ന 28-കാരിയുടെ സാഹചര്യവും സമാനമായിരുന്നു. തുടര്‍ച്ചയായ ഛര്‍ദ്ദയും വയറു വേദനയും വിശപ്പില്ലായ്മയും തോന്നിയപ്പോള്‍ ജോര്‍ജിയ കാര്യമാക്കിയില്ല. ഡോക്ടറും ലക്ഷണങ്ങള്‍ ആസിഡിറ്റി, ദഹനപ്രശ്‌നങ്ങള്‍ കൊണ്ടാണെന്ന് പറഞ്ഞു നിസാരമാക്കി. എന്നാല്‍ ദിവസങ്ങള്‍ കഴിയുന്തോറും അവസ്ഥ മോശമാകാന്‍ തുടങ്ങിയതോടെയാണ് ആരോഗ്യക്കാര്യത്തില്‍ ശ്രദ്ധിച്ചു തുടങ്ങിയത്. ഭക്ഷണം വിഴുങ്ങാന്‍ പോലും ബുദ്ധിമുട്ടായി തുടങ്ങി. അപ്പോഴും തനിക്ക് കാന്‍സര്‍ എന്ന രോഗം ബാധിക്കുമെന്ന് ചിന്തയില്‍ പോലും ഉണ്ടായിരുന്നില്ലെന്ന് ജോര്‍ജിയ പറഞ്ഞു.

ലക്ഷണങ്ങള്‍ വഷളായി മാസങ്ങള്‍ക്ക് ശേഷമാണ് കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമായത്. എന്‍ഡോസ്‌കോപ്പിയില്‍ ലിനൈറ്റിസ് പ്ലാസ്റ്റിക്ക ആണെന്ന് സ്ഥിരീകരിച്ചു. വളരെ അപൂര്‍വമായി ഉണ്ടാകുന്ന ആമാശയത്തിലെ കാന്‍സര്‍ ആണിത്. ഇത് 'ലതര്‍ ബോട്ടില്‍ സ്‌റ്റോമക്' എന്നും അറിയപ്പെടുന്നു. ആമാശയഭിത്തി കട്ടിയുള്ളതും കാഠിന്യമുള്ളതുമായി മാറുന്നതാണ് അവസ്ഥ. രോഗം സ്ഥിരീകരിക്കുന്ന സമയത്ത് കാന്‍സര്‍, ലിഫ് നോഡുകളിലേക്കും മറ്റ് അവയവങ്ങളിലേക്കും വ്യാപിച്ചിരുന്നു. രോഗാസ്ഥ അവസാന ഘട്ടത്തിലാണെന്നും 12 മാസം കൂടിയെ ജീവിച്ചിരിക്കുവെന്നും ഡോക്ടര്‍ അറിയിച്ചു. ലക്ഷണങ്ങളെ നിയന്ത്രിക്കാനുള്ള ചികിത്സയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ജോര്‍ജിയ പറയുന്നു. ലക്ഷണങ്ങളെ ഒരിക്കലും നിസാരമാക്കരുത്. കൂടുതല്‍ പരിശോധനകള്‍ ആവശ്യമായ സമയത്ത് അത് ചെയ്യണമെന്നും ജോര്‍ജിയ പറയുന്നു.

എന്താണ് ലിനൈറ്റിസ് പ്ലാസ്റ്റിക്ക?

ആമാശയത്തിലെ ആവരണ ഗ്രന്ഥികളില്‍ ഉണ്ടാകുന്ന അപൂര്‍വമായ അഡിനോകാര്‍സിനോമയാണ് ലിനൈറ്റിസ് പ്ലാസ്റ്റിക്ക. ഇത് ആമാശയഭിത്തികളെ കടുപ്പിക്കുകയും കട്ടിയാക്കുകയും ചെയ്യുന്നു. ദ്രുതഗതിയില്‍ വികസിക്കുകയും ആദ്യ ഘട്ടത്തില്‍ ലക്ഷണങ്ങള്‍ സൂഷ്മവുമായതിനാല്‍ പലപ്പോഴും അവസാന ഘട്ടത്തിലാണ് രോഗനിര്‍ണയം നടക്കാറ്.

ലക്ഷണങ്ങള്‍

  • നെഞ്ചെരിച്ചില്‍

  • ഓക്കാനം

  • ഛര്‍ദ്ദി

  • ശരീരഭാരം കുറയുക

  • ഭക്ഷണം ഇറക്കാന്‍ ബുദ്ധിമുട്ട്

ലിനൈറ്റിസ് പ്ലാസ്റ്റിക്കയുടെ കാരണം വ്യക്തമല്ലെങ്കിലും അപൂര്‍വ ആമാശയ അര്‍ബുദം ഡിഫ്യൂസ്-ടൈപ്പ് ഗ്യാസ്ട്രിക് അഡിനോകാര്‍സിനോമയുമായി ശക്തമായി ബന്ധപ്പെട്ടിരിക്കുന്നു. ചില കേസുകളില്‍, പ്രത്യേകിച്ച്, സിഡിഎച്ച് 1 ജീനിലെ ജനിതക മ്യൂട്ടേഷന്‍ കാരണവും ഇത്തരത്തില്‍ സംഭവിക്കാം.

Woman confirms linitus plastica, an aggressive stomach cancer After Doctors Dismissed Her Stomach Symptoms as Heartburn.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

'ഒരു വ്യക്തിയെ മാത്രം കുറ്റപ്പെടുത്താനാകില്ല, നമുക്ക് എല്ലാവർക്കും അതിൽ പങ്കുണ്ട്'; കരൂർ ദുരന്തത്തിൽ അജിത്

300 കിലോ ഭാരം വഹിക്കാന്‍ ശേഷി, 500 കിലോമീറ്റര്‍ ദൂരപരിധി; ചരക്ക് ഡ്രോണുകള്‍ വികസിപ്പിക്കാന്‍ വ്യോമസേന

ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍, അറിയേണ്ടതെല്ലാം

ഓപ്പറേഷന്‍ സൈ ഹണ്ട്: അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകന്‍, അക്കൗണ്ടിലെത്തിയത് കോടികള്‍

SCROLL FOR NEXT