worms Screen short
Health

തുമ്മിയപ്പോൾ വിര പുറത്തുചാടി, അപൂർവ രോഗാവസ്ഥയുമായി 58കാരി

ഓരോ തവണ തുമ്മുമ്പോഴും മൂക്കിൽ നിന്ന് വിര പോലുള്ള ജീവി പുറത്തേക്കു വന്നു തുടങ്ങിയതോടെയാണ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

തുമ്മുമ്പോൾ മൂക്കിലൂടെ വിര പുറത്തു വരുന്ന അപൂർവ രോ​ഗാവസ്ഥയുമായി ​ഗ്രീസിൽ 58 കാരി. 'ജൈവശാസ്ത്രപരമായി അസംഭവ്യ'മെന്നാണ് ഡോക്ടർമാർ ഈ അവസ്ഥയെ വിശേഷിപ്പിച്ചത്. മൂക്കിന്റെ നടുഭാ​ഗത്തുണ്ടായ വേദനയോടെയാണ് തുടക്കം. സൈനസൈറ്റിസിന്റെ ലക്ഷണമാണെന്ന് കരുതി ആദ്യം അവ അവ​ഗണിച്ചു. രണ്ടാഴ്ചയായി നീണ്ടു നിന്ന് വേദന രൂക്ഷമാവുകയും തുമ്മലും ചുമയും അനുഭവപ്പെടുകയും ചെയ്തു.

ഓരോ തവണ തുമ്മുമ്പോഴും മൂക്കിൽ നിന്ന് വിര പോലുള്ള ജീവി പുറത്തേക്കു വന്നു തുടങ്ങിയതോടെയാണ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയത്. തുടർ പരിശോധനയിലാണ് രോ​ഗിയുടെ മൂക്കിന് ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന വായു അറകളായ മാക്സിലറി സൈനസുകളിൽ ലാർവ നിറഞ്ഞിരിക്കുന്നതായി കണ്ടെത്തിയത്.

ആസ്ട്രസ് ഒവിസ് എന്ന ഒരിനം ഈച്ചയുടെ ലാർവയായിരുന്നു അത്. സാധാരണ ഇവ ആടുകളെയാണ് ബാധിക്കുന്നത്. മനുഷ്യരിൽ ഇത്തരം കേസുകൾ അപൂർവമായി മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെടാറ്. ആടുകളെ പരിപാലിക്കുന്ന സ്ഥലത്ത് ജോലി ചെയ്തതുകൊണ്ടാവാം ഇവർക്ക് ഈ രോഗം വന്നതെന്നാണ് ഡോക്ടർമാരുടെ വിശദീകരണം.

മയാസിസ് എന്നാണ് ഈ അണുബാധയെ പറയുന്നത്. പത്ത് ലാർവകളും ഒരു പ്യൂപ്പയുമാണ് സൈനസുകളിൽ നിന്ന് നീക്കം ചെയ്തത്. ഇവ മൃഗങ്ങളുടെ അല്ലെങ്കിൽ മനുഷ്യരുടെ ശരീരകലകളിൽ മുട്ടയിട്ട് ലാർവകളെ നിക്ഷേപിക്കുന്നു. കണ്ണുകളെയാണ് ഇവ അധികവും ബാധിക്കുക.

Woman sneezes out 'worms' in rare infection doctors call 'biologically implausible'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

സംസ്ഥാന സെക്രട്ടറിയെ ശാസിച്ചോ? പറയേണ്ടതേ പറയൂ എന്ന് എംവി ഗോവിന്ദന്‍

പത്താം തരം മുതൽ ഹയർ സെക്കൻഡറി വരെ തുല്യതാ പഠനം; സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 25 വരെ !

ഏകദിനത്തിൽ ചരിത്ര നേട്ടം സ്വന്തമാക്കി ബ്രണ്ടൻ ടെയ്ലർ; സച്ചിന്റെ റെക്കോർഡ് തകർത്തു!