ഇന്ന് ലോക എയ്ഡ്‌സ് ദിനം. എച്ച്‌ഐവി പ്രതിരോധത്തെ കുറിച്ച് ലോകമെമ്പാടും അവബോധം സൃഷ്ടിക്കുന്നതിന് 1988 മുതലാണ് എയ്ഡ്‌സ് ദിനം ആചരിച്ചു തുടങ്ങുന്നത്. ഹ്യൂമണ്‍ ഇമ്മ്യൂണോഡെഫിഷന്‍സി വൈറസ് (എച്ച്ഐവി) മൂലം ഉണ്ടാകുന്ന രോഗാവസ്ഥയാണ് അക്വയേർഡ് ഇമ്മ്യൂണോ ഡെഫിഷ്യൻസി സിൻഡ്രോം അഥവാ എയ്ഡ്സ്.
പനി, ലിംഫ് ഗ്രന്ഥികളിൽ നീര്, തൊലി ചുവന്നു തടിക്കുക, തലവേദന, വായിലും ഗുഹ്യഭാഗത്തും വൃണങ്ങൾ എന്നിവയാണ് എന്നിവയാണ് അണുബാധയുടെ പ്രാരംഭ ലക്ഷണങ്ങൾ. ഹ്യൂമണ്‍ ഇമ്മ്യൂണോഡെഫിഷന്‍സി വൈറസ് (എച്ച്ഐവി) ശരീരത്തിലെ പ്രതിരോധ സംവിധാനം ദുർബലപ്പെടുത്തുന്നു. ഇത് രോഗങ്ങളോട് പൊരുതാന്‍ ശരീരത്തിന് കഴിയാതെ വരുന്നു. കൃത്യസമയത്ത് ചികിത്സ നേടിയില്ലെങ്കിൽ പിന്നീട് ഇത് എയ്ഡ്സ് (അക്വയേർഡ് ഇമ്മ്യൂണോ ഡെഫിഷ്യൻസി സിൻഡ്രോം) പുരോഗമിക്കും. പ്രതിരോധ ശേഷി ക്രമേണ നഷ്ടപ്പെടുന്നതിനാൽ മാരക രോഗങ്ങൾ പിടിപ്പെടുകയും മരണത്തിലേക്ക് വരെ നയിക്കുകയും ചെയ്യുന്നു.
എച്ച്ഐവിയും എയ്ഡ്സും തമ്മിലുള്ള വ്യത്യാസം
ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് (എച്ച്ഐവി) രോഗപ്രതിരോധവ്യവസ്ഥയുടെ കോശങ്ങളെ ലക്ഷ്യമിടുന്ന ഒരു വൈറസാണ്. ഇത് ശരീരത്തെ രോഗങ്ങൾക്കും അണുബാധകൾക്കും കൂടുതൽ ഇരയാക്കും. എച്ചഐവി രോഗാണു വളരെ പെട്ടെന്ന് ശരീരത്തിൽ പെരുകുകയും ക്രമേണ പ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു.
ആദ്യത്തെ ഏതാനും ആഴ്ചകളിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കണമെന്നില്ല. പലപ്പോഴും അവസാന ഘട്ടമെത്തുമ്പോഴാണ് രോഗാവസ്ഥയെ തിരിച്ചറിയുന്നത്. ഇത് മറ്റ് ലക്ഷണങ്ങളിലേക്കും നയിക്കും. ലിംഫ് നോഡുകൾ വീർത്ത, ശരീരഭാരം കുറയ്ക്കൽ, പനി, വയറിളക്കം, ചുമ എന്നിവയ്ക്ക് കാരണമാകും.
ചികിത്സിച്ചു ഭേദമാക്കാൻ കഴിയില്ലെങ്കിലും മരുന്നുകളിലൂടെ എച്ച്ഐവി വൈറസ് ശരീരത്തില്‍ പെരുകുന്നത് നിയന്ത്രിക്കാനാകും. എച്ച്ഐവി മരുന്ന് ആജീവനാന്തമാണ്. വൈറസ് മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യത കുറയ്ക്കുകയോ ഇല്ലാതാക്കാനോ മരുന്നുകള്‍ സഹായിക്കും.
എന്നാല്‍ എച്ച്ഐവി അണുബാധയുടെ ഏറ്റവും അഡ്വാൻഡ് ഘട്ടമാണ് എയ്ഡ്സ്. ഈ ഘട്ടത്തില്‍ രോഗപ്രതിരോധശേഷി വളരെ മോശമായിരിക്കും. മരണസാധ്യത വളരെ കൂടുതലാണ്. ആൻറി റിട്രോവൈറൽ തെറാപ്പി (ART) ഉണ്ടാവുന്നതിന് മുൻപ് എച്ച്ഐവി അണുബാധ വളരെ പെട്ടെന്ന് എയ്ഡ്സ് ആയി രൂപപ്പെടുമായിരുന്നു. ആൻറി റിട്രോവൈറൽ തെറാപ്പി എച്ച്ഐവി എയ്ഡ്സ് ആയി രൂപപ്പെടാനുള്ള സാധ്യത കുറയ്ക്കുന്നു.
എയ്ഡ്സ് പകരുന്നത്
രോഗബാധയുള്ളവരുമായി ലൈംഗികബന്ധത്തിലേർപ്പെടുക, കുത്തിവെപ്പ് എടുക്കുമ്പോൾ സൂചി അണുവിമുക്തമാക്കാതെ വീണ്ടും ഉപയോഗിക്കുക, രക്തം സ്വീകരിക്കുക തുടങ്ങിയ അവസരങ്ങളിലും എയ്ഡ്‌സ് ബാധയുള്ള അമ്മയുടെ രക്തം വഴിയോ, മുലപ്പാലിൽ വഴിയോ ശിശുവിലേക്കും അണുബാധ പകരാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates