ഫാറ്റി ലിവര്‍ പ്രതീകാത്മക ചിത്രം
Health

നടത്തത്തിലും പെരുമാറ്റത്തിലും മാറ്റം, ഫാറ്റി ലിവര്‍ നാഡീവ്യൂഹത്തെ ബാധിക്കും, ലക്ഷണങ്ങള്‍

അസ്ഥിരമായ നടത്തം, വീഴാനുള്ള പ്രവണത എന്നിവ ഫാറ്റി ലിവർ രോഗത്തിന്‍റെ മറ്റ് ലക്ഷണങ്ങളാണ്

സമകാലിക മലയാളം ഡെസ്ക്

കേരളത്തില്‍ ഫാറ്റി ലിവർ രോഗബാധിതരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ശ്രദ്ധിച്ചില്ലെങ്കിൽ ഗുരുതരമായ ലിവർ സിറോസിസിലെക്കോ കാൻസറിനോ വരെ കാരണമാകാവുന്ന നിശബ്ദവില്ലനാണ് ഫാറ്റി ലിവർ ഡിസീസ്. കരളില്‍ അധിക കൊഴുപ്പ് അടിഞ്ഞുകൂടുമ്പോഴുണ്ടാകുന്ന അവസ്ഥയാണിത്. മദ്യപാനം മൂലമുണ്ടാകുന്ന ആൽക്കഹോളിക് ഫാറ്റി ലിവർ, മദ്യപാനികൾ അല്ലാത്തവർക്ക് വരുന്ന നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ എന്നിങ്ങനെ രണ്ട് വിധത്തിലാണ് ഈ രോ​ഗം കണ്ടുവരുന്നത്.

വയറുവേദന, ‌വയർ നിറഞ്ഞെന്ന തോന്നൽ, വിശപ്പില്ലായ്മ, വയർ വീർക്കൽ, മനംമറിച്ചിൽ, ഭാരനഷ്ടം, കാലുകളിൽ നീര്, ചർമത്തിനും കണ്ണിനും മഞ്ഞനിറം, ക്ഷീണം തുടങ്ങിയവയൊക്കെ ഫാറ്റി ലിവറിന്റെ ലക്ഷണങ്ങളാണ്. എന്നാൽ ലക്ഷണങ്ങള്‍ പ്രകടമല്ലാതെയും രോഗാവസ്ഥ ഉണ്ടാകാം. അസ്ഥിരമായ നടത്തം, വീഴാനുള്ള പ്രവണത എന്നിവ ഫാറ്റി ലിവർ രോഗത്തിന്‍റെ മറ്റ് ലക്ഷണങ്ങളാണ്. ഫാറ്റി ലിവർ നാഡീവ്യൂഹത്തെ ബാധിക്കുന്നതുകൊണ്ടാണ് നടപ്പിൽ മാറ്റം പ്രകടമാകുന്നത്.

നാഡീവ്യൂഹത്തെ ബാധിക്കുന്നതുമൂലം പെരുമാറ്റത്തിലും മാനസികാവസ്ഥയിലും സംസാരത്തിലും ഉറക്കത്തിലുമൊക്കെ രോഗികളില്‍ മാറ്റമുണ്ടായേക്കാം. പോഷകസമ്പുഷ്ടമായ ഭക്ഷണം, വ്യായാമം എന്നിവ ഉറപ്പാക്കുന്നത് ഫാറ്റി ലിവർ രോഗത്തെ അകറ്റി നിർത്താൻ സഹായിക്കും. 'ഭക്ഷണമാണ് മരുന്ന്' എന്നതാണ് ഇത്തവണത്തെ ലോക കരള്‍ ദിനത്തിന്‍റെ പ്രമേഹം. യൂറോപ്യൻ അസോസിയേഷൻ ഫോർ ദി സ്റ്റഡി ഓഫ് ലിവർ (EASL) 1966-ൽ ഇഎഎസ്‌എല്ലിന്റെ സ്ഥാപക ദിനത്തെ അനുസ്മരിച്ചുകൊണ്ട് 2010 മുതലാണ് ലോക കരൾ ദിനം ആചരിക്കാൻ തുടങ്ങിയത്. ആ​ഗോളതലത്തിൽ ഓരോ വർഷവും 20 ലക്ഷം ആളുകൾ കരൾ രോഗങ്ങൾ മൂലം മരിക്കുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്.

മദ്യപാനം, വൈറല്‍ ഹെപ്പറ്റൈറ്റിസ്, ഓട്ടോ ഇമ്മ്യൂണ്‍ ഹെപ്പറ്റൈറ്റിസ്, ചില മരുന്നുകളും കരളിന്‍റെ ആരോഗ്യത്തെ ബാധിക്കാം. കരൾ രോ​ഗങ്ങൾ പലപ്പോഴും മൂർച്ഛിച്ച ശേഷമാണ് രോഗ ലക്ഷണങ്ങൾ പ്രകടമാവുക. രോ​ഗനിർണയം വൈകുന്നത് സ്ഥിതി ഗുരുതരമാക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT