World Mosquito Day Pexels
Health

മൂളിപ്പാട്ടും പാടി ഉറക്കം കെടുത്തുന്ന രക്തദാഹികള്‍, ഇന്ന് കൊതുകു ദിനം, പൊളിച്ചെഴുതാം 5 മിത്തുകള്‍

എല്ലാ വര്‍ഷവും ഓഗസ്റ്റ് 20 നാണ് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്റ് ട്രോപ്പിക്കല്‍ മെഡിസിന്‍റെ നേതൃത്വത്തില്‍ കൊതുകു ദിനം ആചരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

രാത്രി മുഴുവന്‍ മൂളിപ്പാട്ടും പാടി നമ്മുടെ ഉറക്കം കെടുത്തി ആനന്ദിക്കുന്ന ചോര കൊതിയന്മാര്‍ അല്ല, കൊതിച്ചികള്‍... കൊതുകുകളുടെ ദിനമാണ് ഇന്ന്. എല്ലാ വര്‍ഷവും ഓഗസ്റ്റ് 20 നാണ് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്റ് ട്രോപ്പിക്കല്‍ മെഡിസിന്‍റെ നേതൃത്വത്തില്‍ കൊതുകു ദിനം ആചരിക്കുന്നത്. പെണ്‍ കൊതുകുകള്‍ മനുഷ്യര്‍ക്കിടയില്‍ മലേറിയ പകരുന്നുവെന്ന് 1897 ല്‍ ബ്രിട്ടീഷ് ഡോ. സര്‍ റൊണാള്‍ഡ് റോസ് കണ്ടെത്തിയതിന്റെ സ്മരണയ്ക്കായാണ് ഈ ദിനം. 1930 ലാണ് ആദ്യമായി കൊതുകു ദിനം ആചരിക്കുന്നത്.

കൊതുകുകളുമായി ബന്ധപ്പെട്ട 5 മിത്തുകള്‍

കൊതുകുകടി

പെൺകൊതുകുകളാണ് ചോര കുടിക്കുന്നത്

കൊതുകു കടിയേറ്റാല്‍ ചര്‍മത്തില്‍ ചെറിയ ഒരു തടിപ്പും ചൊറിച്ചിലുമൊക്കെ അനുഭവപ്പെടാറുണ്ട്. ആ സമയം മൊത്തം കൊതുകുകളെ ആണ് നമ്മള്‍ ചീത്ത വിളിക്കുക. എന്നാല്‍ എല്ലാ കൊതുകുകളും ഇത്തരത്തില്‍ ഉപദ്രവകാരികളല്ല. യഥാര്‍ഥത്തില്‍ പൊണ്‍ കൊതുകുകള്‍ മാത്രമാണ് കടിക്കുക.

പെൺകൊതുകുകൾക്ക് രക്തത്തിൽ കാണപ്പെടുന്ന പ്രോട്ടീൻ അവയുടെ വളര്‍ച്ചയ്ക്കും മുട്ടയിടുന്നതിനും പ്രധാനമാണ്. എന്നാല്‍ ആൺകൊതുകുകൾ സാധാരണയായി പൂക്കൾക്കും സസ്യങ്ങൾക്കും സമീപമാണ് കാണപ്പെടുന്നത്. അവിടെ അവ രാഗണത്തിന്റെ ഏജന്റുകളായി പ്രവർത്തിക്കും. ആണ്‍ കൊതുകുകള്‍ ഭൂരിഭാഗവും സസ്യഭുക്കാണ്.

രാത്രിയിൽ മാത്രമേ കാണൂ

രാത്രിയിൽ മാത്രമേ കാണൂ

രാത്രിയില്‍ മാത്രമാണ് കൊതുകുകള്‍ നമുക്ക് ചുറ്റും ഉണ്ടാകുയെന്നത് ഒരു മിഥ്യാധാരണയാണ്. ഡെങ്കി, സിക്ക വൈറസ് പരത്തുന്ന കൊതുകുകൾ പകൽ സമയത്താണ് കൂടുതലും കടിക്കുന്നത്.

ഏത് രക്തവും കുടിക്കും

ഏത് രക്തവും കുടിക്കും

O+ve രക്തമാണ് കൊതുകുകള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടത്. കൂടാതെ ഏത് തരം രക്തമാണ് കുടിക്കുന്നതെന്ന് നിർണയിക്കുന്ന ചില ഘടകങ്ങളുമുണ്ട്. 1974-ൽ വെയ്ൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റി പ്രസ് പ്രസിദ്ധീകരിച്ച കൊറിൻ ഷിയർ വുഡ് നടത്തിയ ശാസ്ത്രീയ പഠനത്തിൽ, കൊതുകുകള്‍ ടൈപ്പ് O രക്തഗ്രൂപ്പുള്ളവരെ കൂടുതലായി കടിക്കുന്നതായി കണ്ടെത്തിയിരുന്നു.

വ്യത്യസ്ത വർഷങ്ങളിൽ വ്യത്യസ്ത ഗവേഷകർ നടത്തിയ മൂന്ന് വ്യത്യസ്ത പഠനങ്ങൾ, ഒരേ കാര്യത്തെക്കുറിച്ചാണ് സൂചന നൽകുന്നത്, A അല്ലെങ്കിൽ B ആന്റിജൻ ഇല്ലാത്ത രക്തമാണ് കൊതുകുകള്‍ തിരിഞ്ഞെടുക്കുന്നത്.

കുളത്തില്‍ മാത്രമല്ല

കുളത്തില്‍ മാത്രമല്ല

കൊതുകുകള്‍ കെട്ടിക്കിടക്കുന്ന മലിന ജലത്തില്‍ മാത്രമല്ല, ശുദ്ധവെള്ളത്തിലും മുട്ടയിടാം. അതുകൊണ്ട് വെള്ളം ശുദ്ധമാണോ മലിനമാണോ എന്നല്ല, വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാം. അതാണ് പ്രധാനം.

പൊടിക്കൈ

കൊതുകുകളെ തുരുത്താൻ പൊടിക്കൈ

വിറ്റാമിൻ ബി അല്ലെങ്കിൽ വെളുത്തുള്ളി കൊതുകുകളെ അകറ്റുമെന്ന് പറയാറുണ്ടെങ്കിലും അതിന് ശാസ്ത്രീയമായ തെളിവൊന്നുമില്ല. നാരങ്ങ - ഇക്കുകാലിപ്റ്റസ് ഓയിൽ, പിക്കാരിഡിൻ അല്ലെങ്കിൽ കൊതുക് എണ്ണ പോലുള്ളവ വിപണിയില്‍ കൊതുകുകളെ തുരത്തുന്നതിന് ഉപയോഗിക്കാറുണ്ട്.

World Mosquito Day: Busting 5 mosquito myths

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള ഇഡി അന്വേഷിക്കും, രേഖകള്‍ കൈമാറാന്‍ വിജിലന്‍സ് കോടതി ഉത്തരവ്

തമാശയാകുന്ന തട്ടികൊണ്ടുപോകല്‍, ക്രൂരമായ റേപ്പ് ജോക്ക്; 'ഭഭബ'യിലും തുടരുന്ന 'വെള്ളപൂശലും' 'പേഴ്‌സണല്‍ അറ്റാക്കും'; ദിലീപിന് ഇത് വെറും സിനിമയല്ല!

ഓഫ് ആക്കിയ വൈദ്യുതി ലൈനില്‍നിന്നു ഷോക്ക്, കരാര്‍ തൊഴിലാളി മരിച്ചു; കാരണം കണ്ടെത്താനാകാതെ കെഎസ്ഇബി

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇങ്ങനെ ഉണ്ടാക്കി നോക്കൂ, ഒരു വർഷം വരെ കേടാകില്ല

പുഴുങ്ങിയ മുട്ടയുടെ തോട് ഒട്ടിപ്പിടിക്കാറുണ്ടോ? ഈ ട്രിക്കുകള്‍ പരീക്ഷിച്ചു നോക്കൂ

SCROLL FOR NEXT