തിരക്കും സമ്മർദവും കളം മുറുക്കിയപ്പോൾ മാഞ്ഞു പോയതാണ് നമ്മുടെയൊക്കെ ചിരിയും പുഞ്ചിരിയും. ഒരു ഫോട്ടോയെടുത്താൽ പോലും ആറ്റിറ്റൂഡ് മസ്റ്റ്!. 'ഇന്ന് ലോക പുഞ്ചിരി ദിനം', എല്ലാ വർഷവും ഒക്ടോബറിലെ ആദ്യ വെള്ളിയാഴ്ചയാണ് ദിനാചരണം.
മസാച്യുസെറ്റ്‌സിലെ വോർസെസ്റ്ററിൽ നിന്നുള്ള കലാകാരനായ ഹാർവി ബാൾ, 1999 ലാണ് പുഞ്ചിരി ദിനത്തിന് തുടക്കം കുറിക്കുന്നത്. 1963 ൽ അദ്ദേഹമാണ് ആദ്യമായി ലോകത്തിന് ആദ്യമായി സ്മൈലി ഫേയ്സ് ചിഹ്നം പരിചയപ്പെടുത്തിയത്. ഒരു ഇൻഷുറൻസ് കമ്പനിക്ക് വെറും 45 ഡോളർ പ്രതിഫലം വാങ്ങി ഈ ചിത്രം ഹാർവി വിൽക്കുകയും ചെയ്തു.
ഇത് വലിയ തോതില്‍ വാണിജ്യപരമായി ഉപയോഗിക്കപ്പെട്ടതോടെ അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം നഷ്ടപ്പെട്ടതായി അദ്ദേഹം കരുതി. തുടര്‍ന്നാണ്, പുഞ്ചിരിക്കായി ഒരു ദിനം സമര്‍പ്പിക്കാന്‍ അദ്ദേഹം തീരുമാനിച്ചത്. 2001ൽ ഹാർവി മരിച്ചതിനു ശേഷം, ഹാർവി ബോൾ വേൾഡ് സ്മൈൽ ഫൗണ്ടേഷൻ അദ്ദേഹത്തിന്റെ ഓർമയ്ക്കായി ഈ ദിനം എല്ലാ വർഷവും സജീവമായി ആഘോഷിച്ചു തുടങ്ങി.
'ഒരു ദയാപ്രവൃത്തി ചെയ്യൂ. ഒരാളെ പുഞ്ചിരിക്കാൻ സഹായിക്കൂ'- എന്നതാണ് ഇത്തവണത്തെ പുഞ്ചിരി ദിനത്തിൻ്റെ പ്രമേയം. ഒരു ദിവസം 40-50 തവണ പുഞ്ചിരിക്കുന്ന സന്തുഷ്ടരായ മുതിർന്നവരുമായി താരതമ്യം ചെയ്യുമ്പോൾ കുട്ടികൾ പ്രതിദിനം ശരാശരി 400 തവണ പുഞ്ചിരിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു.
ആത്മവിശ്വാസം: പുഞ്ചിരിക്കുന്നതിലൂടെ നിങ്ങളെയും നിങ്ങളുടെ ചുറ്റുമുള്ള ഇടങ്ങളെയും മാറ്റിമറിക്കാന്‍ കഴിയും. പുഞ്ചിരി നിങ്ങളുടെ ആത്മവിശ്വാസത്തെ ഉയർത്തുകയും ചെയ്യുന്നു.
സന്തോഷ ഹോർമോൺ: പുഞ്ചിരിക്കുന്നതിലൂടെ ശരീരത്തില്ർ ഡോപ്പമിൻ, എന്‍ഡോര്‍ഫിന്‍സ്, സെറോടോണിന്‍ തുടങ്ങിയ സന്തോഷ ഹോർമോണുകളുടെ ഉൽപാദനം കൂട്ടുകയും സ്ട്രെസ് ഹോർമോണിൻ്റെ അളവു കുറയ്ക്കുകയും ചെയ്യുന്നു.
രക്തസമ്മർദം: സന്തോഷ ഹോർമോൺ ശരീരത്തിലെ ക്തസമ്മര്‍ദം, ഹൃദയമിടിപ്പ്, സമ്മര്‍ദം എന്നിവ കുറയ്ക്കാനും സ്വാഭാവിക വേദനസംഹാരികളായും പ്രവര്‍ത്തിക്കുന്നു.
മാനസികാവസ്ഥ: പുഞ്ചിരിക്കുമ്പോള്‍ സെറോടോണിന്റെ അളവ് വര്‍ധിക്കുകയും അതുവഴി മാനസികാവസ്ഥ മെച്ചപ്പെടുകയും ചെയ്യുന്നു.
എത്രയധികം പുഞ്ചിരിക്കുന്നുവോ അത്രയും സന്തോഷവും കൂടുതൽ ആശ്വാസവും ലഭിക്കുന്നു. നല്ല ഹൃദ്യമായ ഒരു പുഞ്ചിരി ശാരീരിക പിരിമുറുക്കവും സമ്മർദവും ഒഴിവാക്കും. ചിരി ശരീരത്തിലെ പേശികളെ 45 മിനിറ്റ് വരെ വിശ്രമിക്കാൻ അനുവദിക്കുന്നുവെന്നും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates