drinking water Pinterest
Health

നിർജ്ജലീകരണം തടയാൻ വെള്ളം മാത്രം കുടിച്ചു, യുവാവ് ഐസിയുവിൽ!

ആഹാരം കഴിക്കാതെ വെറും വെള്ളം മാത്രം കുടിക്കുമ്പോൾ രക്തത്തിലെ ലവണങ്ങളുടെ അളവ് അമിതമായി കുറയുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

വേനൽക്കാലത്ത് നിർജ്ജലീകരണം സംഭവിക്കാതിരിക്കാൻ ധാരാളം വെള്ളം കുടിക്കണമെന്ന് പൊതുവെ പറയാറുണ്ട്. എന്നാൽ ഭക്ഷണം ഒഴിവാക്കി വെള്ളം അമിതമായി കുടിച്ച് 'പണി' കിട്ടിയ ഒരു യുവാവിന്റെ ദുരനുഭവമാണ് ഇപ്പോൾ സോഷ്യൽമീഡിയയിലടക്കം വൈറലാകുന്നത്. ഡയൽഹിയിൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്ന 25കാരനായ യുവാവ് ദിവസം മുഴുവൻ കഠിനമായ വെയിലത്താണ് ജോലി ചെയ്തിരുന്നത്.

ദിവസം അഞ്ച് ലിറ്ററോളം വെള്ളം ഇയാൾ കുടിച്ചിരുന്നു. ജോലിത്തിരക്കിനിടെ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും യുവാവ് ഒഴിവാക്കിയിരുന്നു. ചൂടിനെ പ്രതിരോധിക്കാൻ വെള്ളം മാത്രം കുടിച്ച യുവാവിനെ പിന്നീട് ​ഗുരുതരാവസ്ഥയിൽ ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു.

പഴങ്ങളോ ഉപ്പിന്റെ അംശമുള്ള മറ്റ് പാനീയങ്ങളോ അദ്ദേഹം കഴിച്ചിരുന്നില്ല. വൈകുന്നേരത്തോടെ തലകറക്കവും ക്ഷീണവും അനുഭവപ്പെട്ട ഇദ്ദേഹം അബോധാവസ്ഥയിലായി. ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം നടത്തിയ പരിശോധനയിൽ രക്തത്തിലെ സോഡിയത്തിന്റെ അളവ് 124 mEq/L ആയി കുറഞ്ഞതായി കണ്ടെത്തി (സാധാരണ നില 135-145 mEq/L ആണ്). 'അക്യൂട്ട് ഹൈപ്പോനാട്രീമിയ' (Acute Hyponatremia) എന്ന ഈ അവസ്ഥ തലച്ചോറിലെ കോശങ്ങളിൽ നീർക്കെട്ടുണ്ടാക്കാൻ കാരണമായതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

വെള്ളം അപകടമാകുന്നത് എപ്പോൾ?

ശരീരം വിയർക്കുമ്പോൾ വെള്ളം മാത്രമല്ല, സോഡിയം, പൊട്ടാസ്യം തുടങ്ങിയ സുപ്രധാന ലവണങ്ങളും (Electrolytes) നഷ്ടപ്പെടുന്നുണ്ട്. ശരീരത്തിലെ നാഡീപ്രവർത്തനങ്ങൾക്കും പേശികളുടെ സങ്കോചത്തിനും ഈ ലവണങ്ങൾ അത്യാവശ്യമാണ്.

ആഹാരം കഴിക്കാതെ വെറും വെള്ളം മാത്രം കുടിക്കുമ്പോൾ രക്തത്തിലെ ലവണങ്ങളുടെ അളവ് അമിതമായി കുറയുന്നു. ഇത് കോശങ്ങൾ വീർക്കുന്നതിനും തലച്ചോറിലെ മർദ്ദം വർധിക്കുന്നതിനും കാരണമാകുന്നു. കഠിനമായ തലവേദന, ക്ഷീണം, ഓക്കാനം, ഛർദ്ദി, ആശയക്കുഴപ്പം, സംസാരത്തിൽ തടസ്സം, അമിതമായ ഉറക്കം, ബോധക്ഷയം തുടങ്ങിയവയാണ് അക്യൂട്ട് ഹൈപ്പോനാട്രീമിയയുടെ പ്രധാന ലക്ഷണങ്ങൾ.

വേനൽക്കാലത്ത് 'ഹൈഡ്രേഷൻ' എന്നാൽ വെറും വെള്ളം കുടിക്കൽ മാത്രമല്ല. വിയർപ്പിലൂടെ നഷ്ടപ്പെടുന്ന ലവണങ്ങൾ തിരികെ ലഭിക്കാൻ ഉപ്പും പഞ്ചസാരയും അടങ്ങിയ പാനീയങ്ങൾ കുടിക്കണം. ഒആർഎസ് ലായനി ഒരു മികച്ച ഓപ്ഷൻ ആണ്. കൂടാതെ ഇളനീർ, ഉപ്പിട്ട നാരങ്ങാവെള്ളം, സംഭാരം (മോര്) എന്നിവ ശീലമാക്കുക. പഴങ്ങളും പച്ചക്കറികളും കൃത്യസമയത്തുള്ള ഭക്ഷണവും ശരീരത്തിലെ ലവണാംശം നിലനിർത്താൻ സഹായിക്കും.

കഠിനമായ വെയിലത്ത് ജോലി ചെയ്യുന്നവർ ഇടക്കിടെ തണലത്ത് വിശ്രമിക്കുകയും ഓരോ അരമണിക്കൂർ കൂടുമ്പോഴും ലവണങ്ങൾ അടങ്ങിയ പാനീയങ്ങൾ കുടിക്കുകയും വേണം. വേനൽക്കാലത്തെ തളർച്ച വെറും ക്ഷീണമായി കണ്ട് തള്ളിക്കളയരുത്. കൃത്യമായ ലവണാംശം ശരീരത്തിൽ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നത് ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കും.

Young man drinks five liters of water in a day hospitalized, reason

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാലു ദിവസത്തേക്കുള്ള ഈ ഉത്തരവ് ചവറ്റു കുട്ടയിലേക്കു പോവും, കോടതിയിലേക്ക് ഓടാനില്ല: ബി അശോക്

ട്രെയിന്‍ ഓടിത്തുടങ്ങിയ ഉടനെ ചാടിക്കയറി, കാല്‍വഴുതി വീണു; കൊച്ചിയില്‍ യുവതിക്ക് ദാരുണാന്ത്യം

വേനൽക്കാലത്ത് ജീൻസിനോട് ബൈ പറയാം

തൃശൂരില്‍ യുവതി ഭര്‍തൃവീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍; ഭര്‍ത്താവ് ഒളിവില്‍

'അവൾ', 'കേരള സ്റ്റോറി 2', 'ടിഎൻ 2026'; ഒടിടിയിലും ഈ വാരാന്ത്യം നിരവധി ചിത്രങ്ങൾ

SCROLL FOR NEXT