Health

ആരോഗ്യം സംരക്ഷിക്കാന്‍ ഫുട്‌ബോളും ; ആഴ്ചയില്‍ രണ്ട് തവണ ഓരോ മണിക്കൂര്‍ പന്തു തട്ടാം 

മെഡിസിന്‍ ആന്‍ഡ് സയന്‍സ് ഇന്‍ സ്‌പോര്‍ട്ട്‌സ് എന്ന സ്‌കാന്‍ഡിനേവിയന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതേക്കുറിച്ച് വിശദീകരിച്ചിട്ടുള്ളത്

സമകാലിക മലയാളം ഡെസ്ക്

ഴ്ചയില്‍ രണ്ടുപ്രാവശ്യം ഓരോ മണിക്കൂര്‍ വീതം ഫുട്‌ബോള്‍ കളിക്കുകയും കൃത്യമായ ആഹാരക്രമം പാലിക്കുകയും ചെയ്താല്‍ പ്രായമായവര്‍ക്ക് അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്താനാകുമെന്ന് ഗവേഷകര്‍. പ്രമേഹരോഗസാധ്യതയുള്ളവര്‍ക്കും ടൈപ്പ് 2 പ്രമേഹരോഗികള്‍ക്കും എല്ലുകള്‍ക്ക് തേയ്മാനം സംഭവിക്കുകയും പൊട്ടലുകളോ ഒടിവോ ഉണ്ടായാല്‍ പരിഹരിക്കപ്പെടാതിരിക്കുകയും ചെയ്യുന്ന ഓസ്‌റ്റോപീനിയ എന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇത്തരം ആളുകള്‍ ഫുട്‌ബോള്‍ കളിക്കുന്നതുവഴി ലഭിക്കുന്ന പ്രയോജനമാണ് ഗവേഷകര്‍ പഠനത്തില്‍ സൂചിപ്പിച്ചിട്ടുള്ളത്. 

മെഡിസിന്‍ ആന്‍ഡ് സയന്‍സ് ഇന്‍ സ്‌പോര്‍ട്ട്‌സ് എന്ന സ്‌കാന്‍ഡിനേവിയന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതേക്കുറിച്ച് വിശദീകരിച്ചിട്ടുള്ളത്. ശക്തിയും സ്ഥിരതയും നേടിയെടുക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഫുട്‌ബോളെന്നും കൃത്യമായ ഇടവേളകള്‍ എടുത്തുകൊണ്ടുള്ള തീവൃമായ പരിശീലനം ജീവിതചര്യ രോഗങ്ങള്‍ക്ക് ശരിയായ പ്രതിവിധിയാണെന്നും ഗവേഷകര്‍ പറയുന്നു.

55നും 70നും ഇടയില്‍ പ്രായമുള്ളവരില്‍ 16 ആഴ്ചകള്‍ നീണ്ടുനിന്ന പഠനം നടത്തിയതിന് ശേഷമാണ് ഗവേഷകര്‍ ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. ഫുട്‌ബോളിന്റെതന്നെ പരിഷ്‌കരിച്ച പതിപ്പായ ഫുട്‌ബോള്‍ ഫിറ്റ്‌നസ് കണ്‍സപ്റ്റും മദ്ധ്യവയസ്‌കരിലും പ്രായമായവരിലും ഫലപ്രദമായി കാണുന്നുണ്ടെന്ന് ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രീ, ശ്രദ്ധിക്കുമല്ലോ, സ്ഥലവും സമയവും തീരുമാനിച്ചില്ല; വീണ്ടും സംവാദത്തിനു വെല്ലുവിളിച്ച് വിഡി സതീശന്‍

ബിരുദമുണ്ടോ?, നാഷണൽ ബുക്ക് ട്രസ്റ്റിൽ ജോലി; മലയാളം വിഭാഗത്തിലും ഒഴിവ്,ഇപ്പോൾ അപേക്ഷിക്കാം

'എനിക്ക് കുറച്ചു സമയം തരൂ...'; 'എന്തിനാണ് ഇം​ഗ്ലീഷിൽ സംസാരിക്കുന്നത് ?', ചോദ്യത്തിന് മറുപടിയുമായി നടി കയാദു

ജയറാമും കാളിദാസും ഒന്നിച്ചെത്തിയ 'ആശകൾ ആയിരം' ഒടിടിയിലേക്ക്; എവിടെ കാണാം

കഴിഞ്ഞ സീസണ്‍ ആവര്‍ത്തനം; ആദ്യ പോരില്‍ വീണ്ടും പഞ്ചാബ്- ഗുജറാത്ത് നേര്‍ക്കുനേര്‍

SCROLL FOR NEXT