സച്ചിന്‍: 16 വയസ്; വൈഭവ്: 15 വയസ്! 37 വര്‍ഷങ്ങള്‍ മറ്റൊരു 'വിസ്മയത്തിന്' വഴി മാറുമ്പോള്‍...

പുരുഷ, വനിതാ വിഭാഗങ്ങളിലായി ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റവും വൈഭവിന്റേത് തന്നെ. ഷെഫാലി വര്‍മയുടെ റെക്കോര്‍ഡാണ് വൈഭവിനു മുന്നില്‍ വഴി മാറിയത്
Sachin Tendulkar, Vaibhav Sooryavanshi
Sachin Tendulkar, Vaibhav Sooryavanshix
Updated on
2 min read

15 വയസ്, 3 മാസം, 7 ദിവസം! ബിഹാറിലെ സമഷ്ടിപുരില്‍ നിന്നുള്ള കൗമാര വിസ്മയം വൈഭവ് സൂര്യവംശി ശനിയാഴ്ച തന്റെ പേര് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ എഴുതി ചേര്‍ത്തു. ഇന്ത്യക്കായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന അപൂര്‍വ നേട്ടം താരം സ്വന്തമാക്കി. 37 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഗതി തന്നെ മാറ്റി മറിച്ച മറ്റൊരു വിസ്മയം സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മെന്‍ ഇന്‍ ബ്ലൂ ക്യാപ് അണിഞ്ഞ് ചരിത്രമെഴുതിയ ആ നിമിഷം പുതിയ വിസ്മയത്തിനു വഴിമാറി കൊടുത്തു. 1989 നവംബര്‍ 15ന് തന്റെ 16ാം വസിലാണ് സച്ചിന്‍ ഇന്ത്യക്കായി അരങ്ങേറിയത്. വൈഭവ് 15ാം വയസിലും.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനത്തിലൂടെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ഈ ഇടം കൈയന്‍ ഓപണറുടെ അരങ്ങേറ്റത്തിനായി ഇന്ത്യന്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. തിലക് വര്‍മയാണ് വൈഭവിന് ഇന്ത്യന്‍ ക്യാപ് സമ്മാനിച്ചത്. തുടര്‍ന്ന് സഹതാരങ്ങള്‍ വണ്ടര്‍ കിഡിനെ കെട്ടിപ്പിടിച്ച് ടീമിലേക്ക് വരവേറ്റു.

റെക്കോര്‍ഡുകള്‍ തകര്‍ത്ത 'ലിസ്റ്റ് എ' പ്രകടനം

കഴിഞ്ഞ ജൂണില്‍ ദാംബുള്ളയില്‍ നടന്ന ത്രിരാഷ്ട്ര പരമ്പരയിലെ മികച്ച പ്രകടനമാണ് വൈഭവിനെ സീനിയര്‍ ടീമിലേക്ക് എത്തിച്ചത്. ശ്രീലങ്ക എ ടീമിനെതിരായ ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ അടിച്ചൊതുക്കിയ വൈഭവ് റെക്കോര്‍ഡ് പുസ്തകങ്ങള്‍ തിരുത്തിയെഴുതി. വെറും 11 പന്തില്‍ നിന്ന് 'ലിസ്റ്റ് എ' ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ അര്‍ധ സെഞ്ച്വറി തികച്ച താരം ഏറ്റവും വേഗമേറിയ 'ലിസ്റ്റ് എ' സെഞ്ച്വറി എന്ന റെക്കോര്‍ഡിന് തൊട്ടരികില്‍ വരെയെത്തി. നിര്‍ഭാഗ്യവശാല്‍ 29 പന്തില്‍ 94 റണ്‍സ് എടുത്തു നില്‍ക്കെയാണ് വൈഭവ് പുറത്തായത്. ഈ പ്രകടനം കണ്ട സെലക്ടര്‍മാര്‍ക്ക് വൈഭവിനെ സീനിയര്‍ ടീമിലേക്ക് വിളിക്കാന്‍ മറ്റൊന്നും ആലോചിക്കേണ്ട ആവശ്യം പോലുമില്ലെന്ന് താരം ഐപിഎല്‍ ഫോമിനു പിന്നാലെ തെളിയിച്ചു.

Sachin Tendulkar, Vaibhav Sooryavanshi
ചരിത്രം തിരുത്തി വൈഭവിന്റെ അരങ്ങേറ്റം; ഇംഗ്ലണ്ടിന് ജയിക്കാന്‍ 191 റണ്‍സ്

ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ താരം

15 വയസും 99 ദിവസവും (3 മാസം 7 ദിവസം) പ്രായമുള്ളപ്പോള്‍ കളത്തിലിറങ്ങിയ വൈഭവ്, ഇന്ത്യക്കായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ (പുരുഷ, വനിത) അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി. 2019ല്‍ 15 വയസും 239 ദിവസവും പ്രായമുള്ളപ്പോള്‍ അരങ്ങേറിയ ഷെഫാലി വര്‍മയുടെ റെക്കോര്‍ഡാണ് വൈഭവ് മറികടന്നത്. പുരുഷ ക്രിക്കറ്റിലാകട്ടെ, മൂന്ന് പതിറ്റാണ്ടിലേറെയായി തകര്‍ക്കപ്പെടാതെ കിടന്ന മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ (16 വയസ്) റെക്കോര്‍ഡും ഈ ബിഹാര്‍ സ്വദേശി സ്വന്തം പേരിലാക്കി.

മുമ്പും കൗമാരക്കാരെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, ഇത്രയും ചെറിയ പ്രായത്തിലും ഇത്രയേറെ ആരാധകരെ ആവേശം കൊള്ളിച്ച് ഒരു താരം വരുന്നത് ഇതാദ്യമാണ്.

2002ല്‍ ഇംഗ്ലണ്ട് പര്യടനത്തില്‍ 17 വയസും 152 ദിവസവും പ്രായമുള്ളപ്പോള്‍ അരങ്ങേറിയ പാര്‍ഥിവ് പട്ടേല്‍, 17 വയസും 288 ദിവസവും പ്രായമുണ്ടായിരുന്ന ഹര്‍ഭജന്‍ സിങ് എന്നിവരെല്ലാം വൈഭവിനേക്കാള്‍ മുന്‍പ് യുവത്വത്തിലേക്ക് കടന്ന ഘട്ടത്തില്‍ തന്നെ ഇന്ത്യക്കായി അരങ്ങേറിയവരാണ്. തന്റെ 18ാം വയസിലാണ് യുവരാജ് സിങ് ഇന്ത്യക്കായി ആദ്യ ഏകദിനം കളിക്കുന്നത്്. പക്ഷേ വൈഭവ് 15 സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെയാണ് ടീമിലേക്ക് വരുന്നത്.

Sachin Tendulkar, Vaibhav Sooryavanshi
2 സിക്‌സുകള്‍ തൂക്കി... പക്ഷേ; വൈഭവിന് അരങ്ങേറ്റത്തില്‍ നിരാശ

ഇന്ത്യക്കായി വിവിധ ഫോര്‍മാറ്റില്‍ അരങ്ങേറിയ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങള്‍

ടെസ്റ്റ്: സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (16 വയസ് 205 ദിവസം), പിയൂഷ് ചൗള (17 വയസ് 75 ദിവസം), ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍ (17 വയസ് 118 ദിവസം), പാര്‍ഥിവ് പട്ടേല്‍ (17 വയസ് 152 ദിവസം)

ഏകദിനം: സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (16 വയസ് 238 ദിവസം), മനീന്ദര്‍ സിങ് (17 വയസ് 222 ദിവസം), ഹര്‍ഭജന്‍ സിങ് (17 വയസ് 288 ദിവസം), പാര്‍ഥിവ് പട്ടേല്‍ (17 വയസ് 301 ദിവസം)

ടി20: വൈഭവ് സൂര്യവംശി (15 വയസ് 99 ദിവസം), വാഷിങ്ടന്‍ സുന്ദര്‍ (18 വയസ് 80 ദിവസം), ഋഷഭ് പന്ത് (19 വയസ് 120 ദിവസം), ഇഷാന്ത് ശര്‍മ (19 വയസ് 152 ദിവസം).

Sachin Tendulkar, Vaibhav Sooryavanshi
'ഫുട്ബോൾ ലോകകപ്പോ... അതെന്താ'! അമേരിക്കൻ ജനത പറയുന്നു... 'ഹു കെയേഴ്സ്'
Sachin Tendulkar, Vaibhav Sooryavanshi
ഇം​ഗ്ലണ്ട് താരങ്ങൾ 'വയാ​ഗ്ര' കഴിച്ച് പ്രീ ക്വാർട്ടർ കളിക്കും! വിചിത്ര തീരുമാനത്തിന് പിന്നിൽ...
Sachin Tendulkar, Vaibhav Sooryavanshi
'എന്താ ല്ലേ, മെസി...' മറ്റാര്‍ക്കും ഇല്ല, ഈ 4 റെക്കോര്‍ഡുകള്‍!
Summary

At just 15 years, 3 months and 7 days, Vaibhav Sooryavanshi became the youngest player to make an international debut for India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com