ഇം​ഗ്ലണ്ട് താരങ്ങൾ 'വയാ​ഗ്ര' കഴിച്ച് പ്രീ ക്വാർട്ടർ കളിക്കും! വിചിത്ര തീരുമാനത്തിന് പിന്നിൽ...

ഈ മാസം 6ന് ഇന്ത്യൻ സമയം പുലർച്ചെ 5.30 മുതലാണ് ഇം​ഗ്ലണ്ട്- മെക്സിക്കോ പ്രീ ക്വാർട്ടർ പോരാട്ടം
England players huddles after the World Cup round of 32 soccer match between England and Congo in Atlanta
England Playersap
Updated on
1 min read

മെക്സിക്കോ സിറ്റി: ഫിഫ ലോകകപ്പിൽ മെക്സിക്കോയ്ക്കെതിരായ പ്രീ ക്വാർട്ടർ പോരാട്ടം കളിക്കാൻ ഇം​ഗ്ലണ്ട് താരങ്ങൾ ഇറങ്ങുക 'വയാ​ഗ്ര' കഴിച്ച്! സമു​ദ്ര നിരപ്പിൽ നിന്നു ഏതാണ് 7,350 അടി ഉയര‍ത്തിൽ സ്ഥിതി ചെയ്യുന്ന മെക്സിക്കോയിലെ ചരിത്രപ്രസിദ്ധമായ ആസ്റ്റക്ക സ്റ്റേഡിയത്തിലാണ് മെക്സിക്കോ- ഇം​ഗ്ലണ്ട് പ്രീ ക്വാർട്ടർ പോരാട്ടം. ഇത്രയും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സ്റ്റേഡിയത്തിലെ ഓക്സിജൻ കുറവ് മൂലമുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകൾ മറികടക്കാനാണ് ടീമിന്റെ ഈ നീക്കം. ഇം​ഗ്ലീഷ് താരങ്ങൾക്ക് വയാ​ഗ്ര ഉപയോ​ഗിച്ച് മത്സരത്തിനിറങ്ങാൻ ഫിഫ അനുമതി നൽകി.

വയാഗ്ര ഉത്തേജക മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടാത്തതിനാൽ വാഡ ഇതിന് നിരോധനം ഏർപ്പെടുത്തിയിട്ടില്ല. അതിനാൽ തന്നെ താരങ്ങൾക്ക് ഇതുപയോ​ഗിക്കാൻ വിലക്കുമില്ല. രക്തയോട്ടം വർധിപ്പിക്കാൻ സഹായിക്കുന്ന ഈ മരുന്ന് ഉയരക്കൂടുതൽ മൂലമുള്ള ക്ഷീണം കുറയ്ക്കാൻ സഹായിക്കുമെന്ന് ഇം​ഗ്ലണ്ട് ടീം മാനേജ്മെന്റ് കരുതുന്നു.

ഇത്രയും ഉയർന്ന പ്രദേശത്ത് കളിക്കുമ്പോൾ താരങ്ങൾക്ക് പെട്ടെന്ന് ക്ഷീണം അനുഭവപ്പെടാൻ സാധ്യതയുണ്ട്. വയാഗ്രയിലെ പ്രധാന ഘടകമായ സിഡെനാഫിൽ രക്തക്കുഴലുകൾ വികസിപ്പിക്കുകയും രക്തയോട്ടം വർധിപ്പിക്കുകയും ചെയ്യുന്നതിലൂടെ ആൾട്ടിറ്റിയൂഡ് സിക്ക്‌നസ് തടയാൻ സഹായിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

England players huddles after the World Cup round of 32 soccer match between England and Congo in Atlanta
'എന്താ ല്ലേ, മെസി...' മറ്റാര്‍ക്കും ഇല്ല, ഈ 4 റെക്കോര്‍ഡുകള്‍!

ലോക ഉത്തേജക വിരുദ്ധ ഏജൻസി (വാഡ) വയാഗ്ര (സിൽഡെനാഫിൽ) നിരോധിച്ചിട്ടില്ല. മത്സരത്തിനകത്തും പുറത്തും അത്‍ലറ്റുകൾക്ക് ഇത് ഉപയോഗിക്കാൻ പൂർണമായും അനുവാദമുണ്ട്. രക്തക്കുഴലുകളെ വികസിപ്പിക്കുകയും രക്തയോട്ടം വർദ്ധിപ്പിക്കുകയും ചെയ്യുന്നതിനാൽ, വർഷങ്ങളായി വാഡ ഈ മരുന്നിനെക്കുറിച്ച് വളരെയധികം ഗവേഷണം നടത്തിയിട്ടുണ്ട്. സമുദ്രനിരപ്പിലോ അതിനടുത്തോ ഉള്ള പ്രദേശത്തോ മത്സരം നടക്കുമ്പോൾ പ്രകടനം വർദ്ധിപ്പിക്കുന്ന ഗുണങ്ങളൊന്നും ഈ മരുന്നു നൽകുന്നില്ലെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുമുണ്ട്.

ജൂലൈ ആറിന് ഇന്ത്യൻ സമയം പുലർച്ചെ 5.30നാണ് ഇം​ഗ്ലണ്ട്- മെക്സിക്കോ പോരാട്ടം. റൗണ്ട് ഓഫ് 32ൽ ഇം​​ഗ്ലണ്ട് ഡിആർ കോം​ഗോയെ 2-1നു വീഴ്ത്തിയാണ് അവസാന 16ൽ ഇടംപിടിച്ചത്. മെക്സിക്കോ മറുപടിയില്ലാത്ത 2 ​ഗോളുകൾക്ക് ഇക്വഡോറിനേയും പൂട്ടി.

England players huddles after the World Cup round of 32 soccer match between England and Congo in Atlanta
മെസ്സിയെയും അർജന്റീനയെയും വിറപ്പിച്ച ദ്വീപുരാഷ്ട്രം; തോറ്റിട്ടും ലോകം നെഞ്ചിലേറ്റിയ കാബോ വെര്‍ദെയുടെ ഹീറോയിക് പോരാട്ടം
England players huddles after the World Cup round of 32 soccer match between England and Congo in Atlanta
മറുപടിയില്ലാത്ത ഒരു ഗോളിന് തകര്‍പ്പന്‍ ജയം; ഘാനയെ തോല്‍പ്പിച്ച് കൊളംബിയ പ്രീ ക്വാര്‍ട്ടറില്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എതിരാളി
England players huddles after the World Cup round of 32 soccer match between England and Congo in Atlanta
അര്‍ജന്റീന vs ഈജിപ്ത്, പോര്‍ച്ചുഗല്‍ vs സ്‌പെയിന്‍, ബ്രസീല്‍ vs നോര്‍വേ...; അറിയാം പ്രീ ക്വാര്‍ട്ടര്‍ ലൈനപ്പും സമയക്രമവും
Summary

In a rather bizarre development, England players have been allowed to use viagra before their FIFA World Cup Round of 16 match against Mexico

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com