ലോകത്തില്‍ കോടിക്കണക്കിന് ആളുകളാണ് ഉറക്കമില്ലായ്മ മൂലം കഷ്ടപ്പെടുന്നത്. ഉറക്കക്കുറവിന് പ്രധാന പങ്കുവഹിക്കുന്ന വില്ലന്‍ സ്മാര്‍ട്ട് ഫോണും. സ്മാര്‍ട്ട് ഫോണും ഉറക്കവും തമ്മില്‍ ബന്ധമുണ്ടോ എന്ന് നമ്മള്‍ ആശങ്കപ്പെടാം. എന്നാല്‍ പുതിയ ഗവേഷണഫലങ്ങള്‍ ഇതിനുള്ള മറുപടി തരുന്നുണ്ട്.
സ്മാര്‍ട്ട്‌ഫോണുകള്‍ മാത്രമല്ല, എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്നുണ്ടാകുന്ന ആര്‍ട്ടിഫിഷ്യല്‍ വെളിച്ചങ്ങളും ഉറക്കത്തെ ബാധിച്ചേക്കാം.
കേരളത്തില്‍ ഇതേ പ്രശ്‌നവുമായി ഡോക്ടറെ സമീപിക്കുന്നവരുടെ എണ്ണം കൂടിയതായി പ്രമുഖ ക്ലിനിക്കല്‍ സൈക്യാട്രിസ്റ്റ് ഡോക്ടര്‍ സൈലേഷ്യ പറയുന്നു. ഉറങ്ങാന്‍ കഴിയുന്നില്ല, മണിക്കൂറുകളോളം കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു എന്നിവയൊക്കെയാണ് വരുന്നവരുടെയെല്ലാം പരാതികള്‍. എന്നാല്‍ എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു എന്ന കാര്യത്തില്‍ ആരും തന്നെ ബോധവാന്‍മാരല്ല. സ്മാര്‍ട്‌ഫോണിന് അത്രയ്ക്ക് അടിമപ്പെട്ട് കഴിഞ്ഞു നമ്മുടെ സമൂഹം.
ലൈറ്റ് അണച്ച് ഉറങ്ങാന്‍ കിടക്കുന്ന പലരും സോഷ്യല്‍ മീഡിയയില്‍ വെറുതെ സ്‌ക്രോള്‍ ചെയ്തും സന്ദേശങ്ങള്‍ക്ക് മറുപടി അയയ്ച്ചും വളരെ വൈകിയാണ് ഉറങ്ങുന്നത്. ഇതോടെ ഉറക്കം നഷ്ടപ്പെട്ട് പലരും ക്ഷീണിതരും അസ്വസ്ഥരുമായി കാണപ്പെടുന്നു. ഉറക്കക്കുറവുമൂലം ചില്ലറ പ്രശ്‌നങ്ങളല്ല നിങ്ങളെ ബാധിക്കുന്നത്. ഇത് നമ്മുടെ ശശീരത്തിലെ മെലാടോണിയന്‍ എന്ന ഹോര്‍മോണിനെ പ്രതികൂലമായി ബാധിക്കുന്നു. ഭാരക്കൂടുതല്‍ മുതല്‍ കാന്‍സര്‍ വരെയുള്ള ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്.
15 മുതല്‍ 40 വയസുവരെ പ്രായമുള്ളവരിലാണ് കാര്യമായി ഈ പ്രശ്‌നമുള്ളത്. ഒന്നാമതായി ഫോണ്‍ വെളിച്ചത്തിന്റെ ബ്രൈറ്റ്‌നെസ് കണ്ണിലേക്ക്് നേരിട്ടടിക്കുന്നത് അത്ര നല്ലതല്ല. പിന്നെ നമ്മുടെ തലച്ചോറിന് അല്ലെങ്കില്‍ തന്നെ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. അതിന്റെ കൂടെ രാത്രി ഏറെ വൈകിയിട്ടും ഉറങ്ങാതെ സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ സ്‌ക്രോള്‍ ചെയ്യുന്നത് നല്ലതിനല്ല. ഇങ്ങനെ ചെയ്യുമ്പോള്‍ ഒരേ സമയം ഒന്നിലധികം വിവരങ്ങളാണ് തലച്ചോറിലൂടെ കയറി ഇറങ്ങുന്നത്. ഇത് മാനസിക പിരിമുറുക്കത്തിലേക്ക് നയിക്കും.
രാത്രിയിലെ കലാപരിപാടികളെല്ലാം കഴിഞ്ഞ് വളരെ കുറച്ച് ഉറങ്ങുന്നവരില്‍ പ്രഭാത്തതിലും കാര്യമായ ഉത്സാഹമൊന്നും കാണില്ല. ഉറങ്ങാന്‍ പോകുമ്പോഴുള്ള അതേ മാനസികാവസ്ഥയിലോ അതിലും മോശം അവസ്ഥയിലോ കാണപ്പെടുന്നു. അക്ഷമയാണ് മറ്റൊരു പ്രധാന വില്ലന്‍. ഒന്നിനും കാത്തു നില്‍ക്കാന്‍ പറ്റാത്ത അവസ്ഥ. ഓഫിസിലെയോ ഫഌറ്റിലിയോ ലിഫ്റ്റ് വരാന്‍ വൈകുന്നതു പോലും സഹിക്കാനാവാതെ എന്ത് ചെറിയ കാര്യത്തിലും അസ്വസ്ഥമാകുന്നൊരു മാനസികാവസ്ഥയിലേക്ക് സ്മാര്‍ട്ട് ഫോണിന്റെ അമിതോപയോഗം നമ്മളെ എത്തിച്ചേര്‍ത്തിരിക്കുന്നു.
ഫോണ്‍ കയ്യില്‍ നിന്ന് മാറിയാല്‍ അടുത്ത നിമിഷം എന്തു ചെയ്യണമെന്നറിയാത്തൊരു അവസ്ഥയിലേക്ക് മാറിയിരിക്കുന്നു യുവാക്കളുള്‍പ്പെടെയുള്ളവര്‍. സോഷ്യല്‍ മീഡിയയ്ക്കും സ്്മാര്‍ട്ട്‌ഫോണിനുമപ്പുറം വലിയൊരു ലോകമുണ്ടെന്ന് നമ്മള്‍ മനസിലാക്കണം. ഫോണ്‍ വഴിയല്ലാതെ നേരിട്ട് സുഹൃത്തുക്കളുമായുള്ള ഇടപെഴക്കം, വ്യായാമം, ചെറിയ തരത്തിലുള്ള വ്യായാമം, വായന, ഫോണ്‍ മാറ്റിവെച്ച്് ചെറുതും വലുതുമായ യാത്രകള്‍ തുടങ്ങിയ പ്രവൃത്തികളില്‍ ഏര്‍പ്പെടുക വഴി ഈ പ്രശ്‌നങ്ങളില്‍ നിന്ന് പതിയെ പതിയെ രക്ഷപ്പെടാമെന്ന് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates