Health

കേരളത്തിലെ യുവാക്കളില്‍ മൂന്നിലൊന്ന് പേര്‍ക്ക് അമിതരക്തസമ്മര്‍ദം!!; പഠനഫലം പുറത്ത്

സമകാലിക മലയാളം ഡെസ്ക്

കേരളത്തിലെ യുവാക്കളുടെ ആരോഗ്യനിലയെ സംബന്ധിച്ചുള്ള ഞെട്ടിക്കുന്ന പഠനഫലം പുറത്ത്. കേരളത്തില്‍ 18ന് മുകളിലുള്ള യുവാക്കളില്‍ മൂന്നിലൊരാള്‍ക്ക് അമിത രക്തസമ്മര്‍ദമാണെന്നാണ് പഠനത്തില്‍ തെളിഞ്ഞത്. അഞ്ചില്‍ ഒരാള്‍ക്ക് പ്രമേഹവുമുണ്ട്. തിരുവനന്തപുരത്തെ അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.

12,000 യുവാക്കളില്‍ പഠനം നടത്തിയാണ് ഈ കണ്ടെത്തല്‍. ജീവിതശൈലീരോഗങ്ങള്‍ നിയന്ത്രിക്കുന്നതിന് ആവശ്യമായ വ്യായാമം, ഭക്ഷണനിയന്ത്രണം, കൃത്യമായ മരുന്നുപയോഗം എന്നിവയോട് മലയാളിക്ക് അലസതയാണെന്നും പഠനത്തില്‍ പറയുന്നുണ്ട്. രോഗം കണ്ടെത്തിയാലും അത് നിയന്ത്രിക്കുന്ന കാര്യത്തില്‍ കേരളം ദേശീയ ശരാശരിയെക്കാള്‍ ഏറെ പിന്നിലാണ്. 

13 ശതമാനം പേര്‍ മാത്രമാണ് അമിതരക്തസമ്മര്‍ദം എന്ന വില്ലനെ നിയന്ത്രണത്തിലാക്കുന്നത്. പ്രമേഹം നിയന്ത്രണത്തിലാക്കുന്നത് 19 ശതമാനം പേര്‍ മാത്രം. മറ്റ് സംസ്ഥാനങ്ങളില്‍ ഇത് 50 ശതമാനത്തോളമാണ്. ഇത്തരം അസുഖങ്ങള്‍ തുടക്കത്തില്‍ അവഗണിക്കുകയും ഗുരുതരമാവുമ്പോള്‍ ചികിത്സതേടുകയും ചെയ്യുന്നതാണ് മലയാളികളുടെ പതിവ്.

കേരളത്തിലെ ജനങ്ങള്‍ അമിതമായി ഉപ്പ് ഉപയോഗിക്കുന്നു എന്നതും അസുഖങ്ങള്‍ക്കുള്ള ഒരു കാരണമാണ്. ദിവസം അഞ്ചുഗ്രാമെന്ന അളവിനെക്കാള്‍ ഏറെ കൂടുതല്‍ ഉപ്പ് കഴിക്കുന്നവരാണ് 69 ശതമാനം ജനങ്ങളും. ഭക്ഷണ സാധനങ്ങളില്‍ ധാരാളം ഉപ്പ് ചേര്‍ക്കുന്നതിനു പുറമേ, ചോറില്‍ നേരിട്ട് ഉപ്പ് ചേര്‍ക്കുന്ന രീതിയും ചിലര്‍ക്കുണ്ട്. ഇത് കൂടുതല്‍ അപകടമാണെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.

വിദഗ്ധര്‍ നടത്തിയ സര്‍വേയില്‍ പങ്കെടുത്തവരില്‍ 77.8 ശതമാനംപേരും ആവശ്യത്തിന് പച്ചക്കറി കഴിക്കുന്നവരല്ല. 86 ശതമാനംപേരും വേണ്ടത്ര പഴവര്‍ഗങ്ങളും കഴിക്കുന്നില്ല. അതേസമയം മുന്‍ വര്‍ഷത്തെക്കാള്‍ എട്ടുശതമാനം പുകയില ഉപഭോഗം കുറഞ്ഞതായും പഠനത്തില്‍ പറയുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

ജോലി, സാമ്പത്തികം, പ്രണയം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്നറിയാം

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

SCROLL FOR NEXT