Health

പ്രമേഹരോഗികള്‍ക്ക് കരിക്ക് കുടിക്കാമോ? നേരവും കാലവും നോക്കി കുടിച്ചാല്‍ പണി കിട്ടാതെ ഇളനീര്‍ കുടിക്കാം 

ഇളനീര്‍ കുടിക്കാന്‍ കൊതിച്ചിരിക്കുന്ന പ്രമേഹക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത

Author : സമകാലിക മലയാളം ഡെസ്ക്

ഇളനീരിന്റെ ഗുണഗണങ്ങള്‍ അക്കമിട്ട് നിരത്തുമ്പോഴും പ്രമേഹരോഗികള്‍ക്ക് ഈ പാനീയം നല്ലതല്ലെന്നാണ് പൊതുധാരണ. ശരീരത്തിലെ പഞ്ചസാരയുടെ അളവ് കൂടാന്‍ കാരണമാകുന്നതുകൊണ്ടുതന്നെ ഇളനീരിന്‍ നിന്ന് അകലംപാലിക്കാനാണ് സാധാരണഗതിയില്‍ പ്രമേഹക്കാരുടെ വിധി. എന്നാല്‍ ഇളനീര്‍ കുടിക്കാന്‍ കൊതിച്ചിരിക്കുന്ന പ്രമേഹക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്തയുണ്ട്. നിങ്ങള്‍ സ്ഥിരമായി വ്യായാമം ചെയ്യാന്‍ തയ്യാറാണെങ്കില്‍ ഇളനീരും പതിവാക്കാം എന്നതാണത്. 

ദിവസവും പതിവുതെറ്റിക്കാതെ വ്യായാമം ചെയ്യുന്ന പ്രമേഹരോഗികള്‍ക്ക് പ്രതിദിനം ഒരു കരിക്കിന്റെ വെള്ളം പതിവാക്കാമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. വ്യായാമത്തിന് ശേഷം വെറുംവയറ്റില്‍ കുടിക്കുന്നതാണ് ഇളനീര്‍ കുടിക്കാന്‍ ഏറ്റവും ഉചിതമായ സമയം. 

പ്രമേഹക്കാര്‍ക്ക് ഷുഗറിന്റെ അളവ് കുറവുള്ള പച്ച ഇളനീരാണ് കൂടുതല്‍ അഭികാമ്യമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇളനീര്‍ ഐസ്‌ക്രീമിനെയും ജ്യൂസിനെക്കാളും ഭേദപ്പെട്ട ചോയിസ് ഇളനീര്‍വെള്ളം തന്നെയാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഇളനീരിനൊപ്പം ഡ്രൈഫ്രൂട്‌സ് കഴിക്കുന്നത് ശരീരത്തിലെ ഷുഗര്‍ ലെവല്‍ കണ്‍ട്രോള്‍ ചെയ്യാനുള്ള മാര്‍ഗമായി വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

Today's Rashi Phalam October 31| പ്രണയ ബന്ധത്തിൽ പരസ്പര വിശ്വാസം വർധിക്കും

കെഎസ്‌യു സ്ഥാപകനേതാവും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ അഡ്വ. കെ ഡി ദേവസ്യ അന്തരിച്ചു

പ്രീമിയം സൂപ്പര്‍ ഫാസ്റ്റും ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്‍ ഫാസ്റ്റും നിര്‍ത്തലാക്കി കെഎസ്ആര്‍ടിസി

പുസ്തകങ്ങള്‍ വായനയ്ക്കപ്പുറം ജീവിതം മാറ്റിയെടുക്കാനുള്ള വലിയ ഉപാധി: ലോക്‌സഭ സ്പീക്കര്‍